വടക്കേ ഇന്ത്യയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് വധൂഗൃഹത്തിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന വരന്. പലകാര്യങ്ങള്‍ക്കും മാറ്റം സംഭവിച്ചപ്പോള്‍ കുതിരപ്പുറത്തുള്ള യാത്രയ്ക്കും മാറ്റമുണ്ടായി. ഇപ്പോള്‍ കാറിലാണ് യാത്രകള്‍ ഏറെയും. എന്നാല്‍ വളരെ വ്യത്യസ്തമായ മറ്റൊരു കാഴ്ചയാണ് ഇപ്പോള്‍ യുവിപയില് നിന്നും പുറത്ത് വരുന്നത്.
കുറച്ച് ഓവറായാലല്ലേ ആളുകള്‍ ശ്രദ്ധിക്കൂ എന്ന് പറയുന്നത് പോലെ കുതിരപ്പുറത്തെന്ന ആശയവും കാറും ചേര്‍ത്ത് കാറിന്റെ പുറത്ത് (കാറിനുമുകളില്‍) നിന്നു കൊണ്ട് യാത്ര ചെയ്യുകയാണ് വരന്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഡ്രോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
നാഷണല്‍ ഹൈവേയില്‍ രാജകീയ പ്രൗഡിയില്‍ അണിഞ്ഞൊരുങ്ങി ഒരു പ്രതിമയെ പോലെ എസ്യുവിക്ക് മുകളില്‍ കയറി നില്‍ക്കുകയാണ് അങ്കിത്. പക്ഷേ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് എസ്യുവി പിടിച്ചെടുത്തു.
മീററ്റിലെ കുശാവാലി ഗ്രാമത്തിലുള്ള വധുഗൃഹത്തിലേക്ക് സഹാറന്‍പൂരിലെ ഭൈല ഗ്രാമത്തില്‍ നിന്നും പോകുകയായിരുന്നു വരനായ അങ്കിത്. ദില്ലി ഡറാഡൂണ്‍ ഹൈവേയില്‍ നടന്ന ഈ പ്രകടനത്തെ കുറിച്ചുള്ള വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ മാന്സൂര്പൂര് പൊലീസ് എന്‍എച്ച് 58 നടന്ന ബാരാത്ത് എന്ന ചടങ്ങ് തടയുകയും കാര്‍ പിടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.