ഇന്ന് എന്തിനും ഏതിനും ആശ്രയിക്കുന്ന യൂട്യൂബിനെ വെല്ലാന്‍ എലോണ്‍ മസ്ക് ഒരുങ്ങുകയാണ്. എക്സ് പ്ലാറ്റ്ഫോം തലവന്‍ എലോണ്‍ മസ്ക് ഒരു ടിവി ആപ്പ് ഇറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്.
സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം വരുന്നതെന്ന് ഫോര്‍ച്ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നല്‍ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വീഡിയോ സ്ട്രീമിങ് മേഖലയിലേക്ക് എക്സ് വരാനൊരുങ്ങുന്നു എന്നത് പുതുമയുള്ള കാര്യമല്ല. മുന്‍പും മസ്ക് ഇത്തരത്തിലുള്ള സൂചനകള്‍ കിട്ടിയിട്ടുണ്ട്. 2023 ല്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ കാണാന്‍ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യം ഉന്നയിച്ചിരുന്നു, ഇതിന് മറുപടിയായി 'അത് താമസിയാതെ വരും' എന്നാണ് മസ്ക് മറുപടി പറഞ്ഞത്.