ടിക്ടോക്കിനെ പിന്നിലാക്കി മുന്നിലെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി ആണ് ഇന്‍സ്റ്റഗ്രാം സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 2023-ല്‍ 76.7 കോടി ആളുകളാണ് ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവ് നേടാന്‍ ഇന്സ്റ്റഗ്രാമിന് കഴിഞ്ഞു. അതേസമയം, 73.3 കോടി ടിക്ടോക്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത് ആളുകളാണ്.
2010-ലാണ് ഇന്‍സ്റ്റാഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത്. ആദ്യ കാലത്ത് മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നെങ്കിലും, ടിക്ടോക്കിന്റെ വരവോടെ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി താഴുകയായിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വലിയ രീതിയിലുള്ള തരംഗമാണ് ടിക്ടോക്ക് ലോകമെമ്ബാടും സൃഷ്ടിച്ചത്.
പ്രതിമാസം 150 കോടി സജീവ ഉപഭോക്താക്കളാണ് ഇന്സ്റ്റഗ്രാമിന് ഉള്ളത്. അതേസമയം, ടിക്ടോക്കിന് 110 കോടിക്ക് മുകളില്‍ സജീവ ഉപഭോക്താക്കള്‍ ഉണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ടിക് ടോക് നിരോധിച്ചിരിക്കുകയാണ്. രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ടിക്ടോക്കിനെ നിരോധിച്ചത്.