18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : 'മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല,' ബാഹുബലി വീണ്ടും എത്തുന്ന വിവരം അറിയിച്ച് എസ്എസ് രാജമൗലി >>> 'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍ >>> 'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന >>> മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!!  >>> മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി >>>
Home >> HEALTH
കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനം, വാക്‌സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും

സ്വന്തം ലേഖകൻ

Story Dated: 2024-02-09

കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനമായി. ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി നല്‍കുന്നത്. 

ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും എന്നാണ് പുറത്ത് വരുന്ന വിവരം.

ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കാനുള്ള വാക്‌സീന്‍ വിതരണം ചെയ്യുമെന്നു കഴിഞ്ഞവര്‍ഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

More Latest News

'മഹിഷ്മതിയിലെ ജനങ്ങള്‍ അവന്റെ പേര് വിളിച്ചാല്‍ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്റെ തിരിച്ചുവരവ് തടയാനാവില്ല,' ബാഹുബലി വീണ്ടും എത്തുന്ന വിവരം അറിയിച്ച് എസ്എസ് രാജമൗലി

മടങ്ങി വരവിനൊരുങ്ങി ബാഹുബലി. സംവിധായകന്‍ എസ് എസ് രാജമൗലി ആണ് ബാഹുബലിയുടെ അടുത്ത വരവിനെ കുറിച്ചുള്ള വാര്‍ത്ത അറിയിച്ചത്. ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുന്നത്. ബാഹുബലി ഒന്നാം ഭാഗത്തിന് ശേഷം ആരാധകര്‍ ഏറെ കാത്തിരുന്നത് ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ബാഹുബലി വീണ്ടും വരുന്നതായാണ് വാര്‍ത്ത പുറത്തു വരുന്നത്. ആരാധകര്‍ക്കായി വമ്പന്‍ പ്രഖ്യാപനമാണ് സംവിധായകന്‍ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് . ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്എസ് രാജമൗലി എത്തുന്നത് . സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ . ''മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്പോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ' ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടന്‍ വരുന്നു! ' എന്നാണ് രാജമൗലിയുടെ കുറിപ്പ്. ബാഹുബലിയെക്കുറിച്ച് വരുന്ന ആദ്യത്തെ ആനിമേറ്റഡ് സീരീസല്ല ഇത്. ബാഹുബലി: ദി ലോസ്റ്റ് ജയന്റ്സ് എന്ന പേരില്‍ 2017ല്‍ ഒരു സീരീസ് എത്തിയിരുന്നു. രാജമൗലിയുടെ രാജമൗലി പല റെക്കോര്‍ഡുകളുമാണ് തകര്‍ത്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 1810 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയത്.

'ബോളിവുഡിന്റെ മരുമകനാണ് കോഹ്‌ലി, അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാം' വിരാട് കോഹ്ലിയോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് ഷാരുഖ് ഖാന്‍

ഇന്ത്യന്‍ സിനിമയുടെ കിംങ് ഖാന്‍ വിരാട് കോഹ്ലിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. കോഹ്ലിയെ ബോളീവുഡിന്റെ മരുമകനായിട്ടാണ് കിങ് ഖാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കോഹ്ലിയോടുള്ള ബന്ധത്തെ കുറിച്ചും കിങ് ഖാന്‍ പറയുന്നുണ്ട്. അനുഷ്‌കയെ പ്രണയിക്കുന്ന നാള്‍ മുതല്‍ കോഹ്ലിയെ അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നുമാണ് ഷാരുഖ് പറയുന്നത്. ഷാരുഖിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ അവനൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ മരുമകനാണ് എന്നാണ് പറയാറുള്ളത്. അനുഷ്‌കയേയും വിരാടിനേയും വളരെ നാളായി എനിക്കറിയാം. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. ഇവര്‍ പ്രണയിക്കുന്ന നാള്‍ മുതല്‍ അവനെ അറിയാം. ഞാനും അനുഷ്‌കയും ഒന്നിച്ച് സിനിമ ചെയ്യുന്ന സമയത്ത് നിരവധി ദിവസങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃദത്തിലാവുന്നത്.'- ഷാരുഖ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ഷാരുഖിന്റെ പത്താനിലെ ഡാന്‍സ് ചെയ്യുന്ന കോഹ്ലിയുടെ വിഡിയോ വൈറലായിരുന്നു. താന്‍ അത് കോഹ്ലിയെ പഠിപ്പിച്ചതാണെന്നും എന്നാല്‍ അത് മോശമായാണ് ചെയ്തത് എന്നുമാണ് ഷാരുഖ് പറയുന്നത്.'പത്താനിലെ ഡാന്‍സ് സ്റ്റെപ്പ് ഞാനാണ് പഠിപ്പിച്ചത്. ഒരു കളിക്കിടെ രവീന്ദ്ര ജഡേജയ്ക്കൊപ്പം അത് ചെയ്യാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടിരുന്നു. അവര്‍ അത് മോശമായി ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമമായി. സ്റ്റെപ്പ് പഠിപ്പിച്ചുതരാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു.'- ഷാരുഖ് ഖാന്‍ പറയുന്നു.  

'അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു, ഇതെന്താ ഞാന്‍ പൂച്ചയോ?' തന്നെ കുറിച്ചുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് ഭാവന

മലയാളത്തില്‍ നിന്നും കുറച്ചുകാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാകുകയാണ് ഭാവന. നടികര്‍ എന്ന ടൊവിനോ ചിത്രമാണ് ഇനി താരത്തിന്റേതായി വരാനുള്ളത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുകാലത്ത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഭാവനയ്ക്ക്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് താരം മുന്നോട്ട് പോകുന്നത്. തന്നെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്. അഭിമുഖത്തില്‍ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഭാവന പറഞ്ഞത് ഇങ്ങനെ:'ഞാന്‍ മരിച്ചുപോയെന്ന് കേട്ടിട്ടുണ്ട്, പുറത്ത് പറയാന്‍ കൊള്ളാത്ത പലതും ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, അബോര്‍ഷന്‍ ചെയ്തു ഞാന്‍ മരിച്ചു പോയി, അങ്ങനെ പലതും കേട്ടിട്ടുണ്ട്. അഭിനയം തുടങ്ങി ഒന്നു-രണ്ട് വര്‍ഷത്തിനിടയില്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്താഇതെന്നൊക്കെ തോന്നും. അമേരിക്കയില്‍ അബോര്‍ഷന്‍ ചെയ്തു, ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ ചെയ്തു... ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ഗോസിപ്പ് കേട്ട് ഞാന്‍ മടുത്തു. ഇതു കേട്ട് ആരെങ്കിലും ചോദിച്ചാല്‍, അബോര്‍ഷന്‍ ആണോ, എന്നാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കു എന്നു പറയും. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്നും പറയും. കാരണം ഒരു പരിധി കഴിയുമ്പോള്‍, ഇതു എന്താ ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നതെന്ന് തോന്നും. അതു കേട്ട് കേട്ട് മടുത്തു. പിന്നൊരു സമയത്ത് ഞാനും അനുപ് ഏട്ടനും കല്യാണം കഴിഞ്ഞെന്നു വരെയായി. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞാന്‍ ഞെട്ടാറില്ല. എന്തങ്കിലും ആയിക്കോട്ടെയെന്ന് കരുതും.'

മികച്ച പങ്കാളിയെ വേണം, ഓരോ ആഴ്ചയിലും 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി എഴുപതുകാരന്‍, പക്ഷെ പരസ്യം കണ്ട് വിളിച്ചവര്‍്‌ക്കെല്ലാം പണം മാത്രം ലക്ഷ്യം!!! 

ഭാര്യ മരിച്ച് ഒറ്റപ്പെട്ടു പോയ ശേഷം പ്രായമാകുമ്പോള്‍ ഒരു കൂട്ട് ആരും ആഗ്രഹിക്കാറുണ്ട്. അത്തരം ഒരാഗ്രഹവുമായി നടക്കുകയാണ് എഴുപതുകാരനായ ഒരു സമ്പന്നന്‍. തനിക്ക് യോജിച്ച ഒരു പങ്കാളിക്കായി വേറിട്ട ഒരു മാര്‍ഗ്ഗമാണ് ഇയാള്‍ തേടുന്നത്. 33,000 രൂപമുടക്കി ബില്‍ബോര്‍ഡ് പരസ്യം നല്‍കി നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ പരസ്യം നല്‍കുന്നത്. ഓരോ ആഴ്ചയും ഇദ്ദേഹം ഇതിനായി പരിശ്രമിക്കുന്നു. അമേരിക്കയിലെ ടെക്‌സാസിലെ സ്വീറ്റ്വാട്ടറിന് സമീപമാണ് ഈ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ഗില്‍ബര്‍ട്ടി എന്ന 70 -കാരനാണ് ഇത്തരത്തില്‍ വേറിട്ട മാര്‍ഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.  ഇദ്ദേഹത്തിന്റെ പരസ്യം കണ്ട് നിരവധി പേരാണ് എത്തുന്നത്. പരസ്യം ചെയ്ത് രണ്ടാഴ്ചയ്ക്കിടെ 400 -ലധികം ഫോണ്‍ കോളുകളും 50 ഇമെയിലുകളും അല്‍ ഗില്‍ബര്‍ട്ടിക്ക് ലഭിച്ചു കഴിഞ്ഞു. 20 അടി ഉയരമുള്ള ബില്‍ബോര്‍ഡില്‍ അല്‍ ഗില്‍ബെര്‍ട്ടിയുടെ ചിത്രവും തനിക്ക് ചേര്‍ന്ന പങ്കാളിയെ തേടുന്നതായുള്ള പരസ്യവാചകങ്ങളും ആണ് നല്‍കിയിരുന്നത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തനിക്ക് ലഭിച്ച കോളുകളില്‍ അധികവും തന്റെ പണം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും തനിക്ക് ചേര്‍ന്ന പങ്കാളിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗില്‍ബെര്‍ട്ടി പറഞ്ഞു.  തനിക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതുവരെ ബില്‍ബോര്‍ഡ് പരസ്യം തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. വിശ്വസ്തത, സത്യസന്ധത, ആത്മാര്‍ത്ഥത എന്നിവയാണ് തന്റെ പങ്കാളിയായി വരുന്ന സ്ത്രീയില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ആവശ്യമെങ്കില്‍ യുകെയിലേക്കും താമസം മാറാനും താന്‍ തയ്യാറാണന്നും അദ്ദേഹം സൂചിപ്പിച്ചു. 2015 മുതല്‍ താന്‍ അവിവാഹിതനാണെന്നും തന്നേക്കാള്‍ 26 വയസ്സിന് താഴെയുള്ള ഒരാളുമായി മുമ്പ് ബന്ധമുണ്ടായിരുന്നുവെന്നും ഗില്‍ബര്‍ട്ടി പങ്കുവെച്ചു. ഏത് പ്രായത്തിലും ഏകാന്തത നമ്മെ തേടിയെത്തും എന്നതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പ്രായം തനിക്ക് തടസ്സമല്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി

ഭക്ഷണമെന്നാല്‍ പലരാജ്യത്തും പലതെന്ന് പറയും പോലെയാണ് ഭക്ഷണം വിളമ്പുന്ന രീതിയും. അന്നും ഇന്നും മുംബൈ നഗരത്തിന് പരിചിതമാണ് അല്ലെങ്കില്‍ സ്വന്തമാണ് 'ഡബ്ബാവാല'. ഇപ്പോഴിതാ മുംബൈ നഗരത്തില്‍ നിന്നും കടമെടുത്ത് 'ഡബ്ബാവാല'യില്‍ ഭക്ഷണം വിളമ്പിയിരിക്കുകയാണ് ഇങ്ങ് യുകെയിലെ ഫുഡ് ഡെലിവറി കമ്പനിയും.  വിദേശ സംസ്‌ക്കാരം നമ്മള്‍ സ്വീകരിക്കുന്ന പഴയ കാഴ്ചയില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഭാരതീയ ഭക്ഷണ രീതി അനുകരിക്കുന്ന വിദേശീയരെ. മുംബൈയിലെ പരമ്പരാഗത ഭക്ഷണ വിതരണ സമ്പ്രദായമായ 'ഡബ്ബാവാല' സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലണ്ടനിലെ പ്രമുഖ ഭക്ഷണ വിതരണ കമ്പനി ഭക്ഷണം വിതരണം ചെയ്യുന്നത്. മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു ഫുഡ് ഡെലിവറി കമ്പനിയാണ് ഭക്ഷണം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത്. മുംബൈ നഗരത്തില്‍ നൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഡബ്ബാവാലയ്ക്ക്. ഇത് ഭാരതത്തിന്റെ സ്വന്തമാണ്. ഇതാണ് ഇപ്പോള്‍ വിദേശീയര്‍ അനുകരിക്കുന്നത് എന്നത് അഭിമാനകരമാണ്. നിരവധി ഓര്‍ഡറുകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളെ മാറ്റി നിര്‍ത്തി 'സീറോ വേസ്റ്റ് സിസ്റ്റം' എന്ന സന്ദേശമാണ് ഇതിലൂടെ കമ്പനി നല്‍കുന്നത്. തട്ട് തട്ടുകളായുള്ള സ്റ്റീല്‍ പാത്രങ്ങളില്‍ രുചികരമായ വിഭവങ്ങള്‍ നിറച്ച് പാത്രം അടച്ച ശേഷം ഒരു കോട്ടണ്‍ തുണികൊണ്ട് പൊതിഞ്ഞ് ആളുകള്‍ക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മുംബൈയിലെ ഡബ്ബാവാല സമ്പ്രദായത്തില്‍ നിന്ന് പ്രചോദം കൊണ്ടാണ് ലണ്ടനില്‍ ഇത്തരത്തിലൊരാശയം നടപ്പിലാക്കിയതെന്നും വീഡിയോയില്‍ പറയുന്നു. ' No better-or more 'delicious'-evidence of reverse colonization' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. ഇത്തരം സ്റ്റീല്‍ പാത്രങ്ങളില്‍ കഴിക്കുന്നതും രുചികരമാണെന്നും വിപരീത കോളനിവത്ക്കരണമാണ് ഇവിടെ നടന്നതെന്നും അദ്ദേഹം പറയുന്നു. നിരവധി ആളുകളാണ് ഡബ്ബാവാല ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Other News in this category

  • ഈ ചൂടത്ത് കറുത്ത കുടകള്‍ ഉപയേഗിക്കുക, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ശാസ്ത്രജ്ഞര്‍ കറുത്ത കുടയുടെ ആവശ്യകതയെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു
  • കമ്പനി ഉല്‍പാദിപ്പിച്ച കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും: യുകെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക
  • സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക
  • എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം
  • 2020-ല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചു, സംസ്‌ക്കാരം നടത്തുന്നത് ആയിരം ദിവസങ്ങള്‍ക്ക് ശേഷം!!!
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹോര്‍ലിക്‌സ് ഇനി 'ഹെല്‍ത്ത് ഡ്രിങ്ക്' വിഭാഗത്തില്‍ അല്ല, 'ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്' എന്ന വിഭാഗത്തിലേക്ക് ചേര്‍ത്തു
  • ക്യാന്‍സറിനെതിരെ വാക്‌സിന്‍ കണ്ടുപിടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ ഗവേഷകര്‍, ലക്ഷ്യമിടുന്നത് ഭാവിയിലുണ്ടാകുന്ന വിവിധ തരം ക്യാന്‍സറുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള വാക്സിന്‍
  • ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍  ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി
  • ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസ് ഇനി ഏത് പ്രായക്കാര്‍ക്കും, പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഐആര്‍ഡിഎഐ എടുത്തു കളഞ്ഞു
  • വീണ്ടും കൊവിഡ് ഭീതി, ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായതായി ഐ.എം.എ
  • Most Read

    British Pathram Recommends