18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍ >>> സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം >>> ലെഗോലാന്‍ഡില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് അമ്മയായ യുവതി അറസ്റ്റില്‍; 27 കാരിക്കെതിരെ ചുമത്തിയത് കുട്ടിയെ മനപ്പൂര്‍വ്വം അവഗണിച്ചെന്ന കുറ്റം >>> അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്, ഇത് മറ്റൊരു വിജയ നേട്ടം >>> വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ >>>
Home >> OBITUARY
ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...

ജിജോ അരയത്ത്

Story Dated: 2023-07-27

കഴിഞ്ഞ ദിവസം ബര്‍ജസ് ഹില്ലില്‍ അന്തരിച്ച മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ച് 12 .30 മുതല്‍ ആണ് ചടങ്ങുകള്‍ നടത്തപെടുന്നതാണ്. 

സംസ്‌കാര ശുശ്രുഷകള്‍ക്കു റവ ഫാ.റിക്ക്, റവ.ഫാ. ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ശുശ്രുഷകളെ തുടര്‍ന്ന് ഉച്ച കഴിഞ്ഞു 1.15 മുതല്‍ 1.30 വരെ മൃതദേഹം കാണുന്നതിനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീട് മറ്റു സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്നത് ഉച്ച കഴിഞ്ഞു 2 .30 മുതല്‍ ബ്രൈട്ടന്‍ ക്രെമറ്റോറിയത്തിലായിരിക്കും. മഞ്ജുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ മാതാപിതാക്കളും നാട്ടില്‍ നിന്ന് എത്തിച്ചേരുന്നതാണ്. മഞ്ജുവിന്റെ സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ഹേവാര്‍ഡ്സ് ഹീത്തിലെയും, ബര്‍ജെസ് ഹില്ലിലെയും മലയാളീ സമൂഹം ഒന്നടങ്കം പ്രവര്‍ത്തിച്ചു വരുന്നു.

UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ (40) ജൂലൈ മാസം 23 തിയതിയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്. കുറച്ചു നാളുകളായി ക്യാന്‍സര്‍ രോഗ ബാധിത ആയിരുന്നു. ഭര്‍ത്താവ് അലന്‍, മക്കള്‍ അമേയ, നിലിയ. ഭര്‍തൃ മാതാപിതാക്കള്‍ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് - ഏലിസബത്ത് എന്നിവര്‍കൊപ്പം കുടുംബമായാണ് ബര്‍ജസ് ഹില്ലില്‍ താമസിച്ചു വന്നത്. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ -പദ്മിനി ദമ്പതികളുടെ മകളാണ്.

Address:
St .Wilfrid's Church 
Burgess Hill
Station Road -RH15 9EN
Woodvale Crematorium 
Lewes Road
Brighton -BN2 3QB
 

 

More Latest News

കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍

കൊച്ചിയില്‍ പനമ്പിള്ളി നഗറില്‍ നഗരത്തെ നടുക്കിയ സംഭവമായിരുന്നു നവജാതശിശുവിന്റെ കൊലപാതകം. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.  കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് നിലവില്‍ പോലീസ് സ്വീകരിച്ച തീരുമാനം. അതിനിടെ ശിശുവിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് കവറില്‍ പൊതിഞ്ഞ് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. മൃതദേഹം പൊലീസാണ് സംസ്‌കരിക്കുന്നത്. അതിനിടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലുള്ള പ്രതിയായ അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയിയുണ്ട്. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നതാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്ത് തന്നെ പൊലീസിന് ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ കൈമാറിയിരുന്നു. ഇതും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം. കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ലോകത്ത് നിന്നും ഏറ്റവും കുടുതല്‍ കേട്ട പേരാണ് സാരി ക്യാന്‍സര്‍. പലരും ഈ പേര് കേട്ട് പല പല തെറ്റിദ്ധാരണയിലാണ്. സാരി ഉടുത്താല്‍ സാരി ക്യാന്‍സര്‍ വരുമെന്ന് വരെ ചിന്തിച്ചവരുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സാരി ക്യാന്‍സര്‍ എന്ന് അറിയേണ്ടതുണ്ട്.  സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമെന്നല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു. ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്. ചര്‍മ്മത്തിന് പുറത്തെ സ്‌ക്വാമസ് കോശങ്ങളെയാണ് അര്‍ബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലും സാരി കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്, ഇത് മറ്റൊരു വിജയ നേട്ടം

യു.എസിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മിയാമിക്കായി ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരേ ഗോളടിച്ചും ഗോളടിപ്പിച്ചും ലയണല്‍ മെസിയുടെ പുതിയ റെക്കോര്‍ഡ്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ റെക്കോഡിട്ടു.  ഇന്റര്‍ മിയാമി 6-2 നു ജയിച്ച മത്സരത്തില്‍ അഞ്ച് അസിസ്റ്റും ഒരു ഗോളുമായാണു മെസി റെക്കോഡിട്ടത്. ഒരു ഗോളിന് പിന്നിലായ ശേഷമാണ് ഇന്റര്‍ മിയാമി തിരിച്ചടിച്ച് ജയിച്ചത്. 30-ാം മിനിറ്റില്‍ വാന്‍സിറിലൂടെ ന്യൂയോര്‍ക്ക് ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ മതിയാസ് റോഹാസ് മിയാമിക്ക് സമനില നല്‍കി. മെസിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. 50-ാം മിനിറ്റില്‍ മെസി ഗോളടിച്ചു. 62-ാം മിനിറ്റില്‍ വീണ്ടും മെസിയുടെ അസിസ്റ്റും റോഹാസിന്റെ ഗോളും മെസിയുടെ അസിസ്റ്റും. പിന്നാലെ മെസിയുടെ പാസില്‍നിന്ന് ഒന്നിനു പിറകെ മൂന്ന് ഗോളുകളുമായി ലൂയി സുവാരസും. ആദ്യമായാണ് ഒരു താരം എം.എല്‍.എസില്‍ ഒരു മത്സരത്തില്‍ ആറ് ഗോളുകളുടെ ഭാഗമാകുന്നത്. ജയത്തോടെ ഇന്റര്‍ മിയാമി ലീഗില്‍ 24 പോയിന്റുമായി ഒന്നാമത് തുടരുകയാണ്.

വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ

വളരെ എളുപ്പം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഒന്നാണ് വാട്‌സ്ആപ്പ്. അതിനാല്‍ തന്നെ പ്രായഭേദമന്യേ എല്ലാവരും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഇത്തരത്തില്‍ ആളുകള്‍ക്ക് വളരെ വേഗം കൈകാര്യം ചെയ്യാവുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നതും. പുതിയ ഫീച്ചറും ഇതുപോലെ ഉള്ളതാണ്.  മികച്ച സേവനം ഉറക്കൃപ്പാക്കാന്‍ ശ്രമിക്കുന്ന വാട്‌സ്ആപ്പ് ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചറാണ് ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ കമ്പനി. നിലവില്‍ മറ്റൊരാള്‍ അയക്കുന്നൊരു ചിത്രത്തിനോ വീഡിയോക്കോ പ്രതികരിക്കാനുള്ള ഏക മാര്‍ഗം, അതില്‍ ദീര്‍ഘനേരം അമര്‍ത്തുകയും തുടര്‍ന്ന് ദൃശ്യമാകുന്ന ബാറില്‍ നിന്ന് പ്രതികരണം തെരഞ്ഞെടുക്കുന്നതുമാണ്. ഇതിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നത്. മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്സില്‍ തന്നെ റിയാക്ഷന്‍ ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കും. ആഗ്രഹിക്കുന്ന റിയാക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ '+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ടാകും. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.

പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും

അന്താരാഷ്ട്ര റൈഡ്-ഹെയ്ലിംഗ് ഭീമനായ യൂബര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ ഔദ്യോഗികമായി നിര്‍ത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം ആണ് യൂബറിന്റെ ഈ തീരുമാനം. തങ്ങളുടെ സബ്‌സിഡിയറി ബ്രാന്‍ഡായ കരീം, പാകിസ്ഥാനില്‍ തങ്ങളുടെ സേവനങ്ങള്‍ തുടരുമെന്ന് യുബര്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത് 2019 ല്‍ ആണ്. കരീമിനെ നേടിയത് 3.1 ബില്യണ്‍ ഡോളര്‍ നല്‍കിയാണ്. 2022-ല്‍ യുബര്‍ കറാച്ചി, മുളട്ടാന്‍, ഫൈസലാബാദ്, പെഷവാര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. അതേസമയം ഈ നഗരങ്ങള്‍ സേവനങ്ങള്‍ കരീം ആപ്പ് തുടര്‍ന്നു പാക്കിസ്ഥാനില്‍ ഇപ്പോള്‍ കരീം ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിലാണ് യുബര്‍ ശ്രദ്ധ നല്‍കുന്നത്. യുബര്‍ ഉപയോഗിച്ചിരുന്ന ആളുകള്‍ കരീമിലേക്ക് മാറേണ്ടതുണ്ട്,പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത് ചൊവ്വാഴ്ച മുതല്‍ യുബര്‍ നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ യുബര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങള്‍ തെരഞ്ഞെടുക്കാം.കരീമില്‍ കോംപ്ലിമെന്ററി റൈഡുകള്‍ നേടാനും കഴിയും. പാകിസ്ഥാനില്‍ സമീപ വര്‍ഷങ്ങളില്‍, റൈഡ്-ഹെയ്ലിംഗ്, ഷെയറിംഗ് ആപ്പുകള്‍ കൂടുതലായുണ്ട്. കൂടുതല്‍ പേര്‍ വിപണിയില്‍ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബര്‍ പുതിയ വഴികളിലേക്ക് മാറുന്നത്. പാക്കിസ്ഥാനില്‍ കരീമിന്റെയും ഊബറിന്റെയും ആധിപത്യം കുറഞ്ഞത് കമ്ബനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

Other News in this category

  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍...
  • സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി, സംസ്‌ക്കാരം നാളെ തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍...
  • Most Read

    British Pathram Recommends