ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ചൊവ്വ, ബുധന്‍ തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കരഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും
ജോണ്‍ അച്ചന് 1963-ല്‍ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29-ന് കൊല്ലം ഭദ്രാസനാധിപന്‍അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയന് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ 1969 -ല്‍ എസ്ടിഎം ബിരുദം നേടി. ഇന്ത്യയില്‍, ബാംഗ്ലൂരിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളില്‍ തന്റെ സേവനം തുടര്‍ന്നു.
1977 മുതല്‍ ലിറ്റില്‍ റോക്കില്‍, താമസമാക്കിയ ജോണ്‍ അച്ചന് അവിടെ ഇടവക അംഗങ്ങള്‍ക്കായി പ്രതിമാസ പ്രാര്‍ത്ഥനാ യോഗങ്ങളും വിശുദ്ധ കുര്‍ബാനയും നടത്തി. 1996-ല്‍ ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ്, ലൂക്സ് ഓര്‍ത്തോഡോക്സ്, ലഫ്ക്കിന്‍ സെന്റ് തോമസ്, ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം 2010-ല്‍ഹൂസ്റ്റണില്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപകവികാരിയായി സേവനം അനുഷ്ഠിച്ചു.
1931 മെയ് 13ന് കുണ്ടറയില്‍ ചാണ്ടപ്പിള്ള ഗീവര്‍ഗീസിന്റെയും റേച്ചലമ്മയുടെയും മകനായി മുളമൂട്ടില്‍ ഞാലിയോട് മേലേവിളയില്‍ കുടുംബത്തില്‍ ജനിച്ച ജോണ്‍ അച്ചന് വിദ്യാഭ്യാസ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് കോട്ടയത്തെ ഓര്‍ത്തഡോക്സ്സെമിനാരിയിലേക്കും, സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിന്നും ബിരുദം നേടി. ചെങ്ങന്നൂര്‍ പേരിശ്ശേരി മായിക്കല്‍ കുടുംബാഗമായ പരേതയായ സാറാമ്മയായിരുന്നു സഹധര്‍മ്മിണി മക്കള്‍ : ജോസഫ് ഗീവര്‍ഗീസ്, ജെസ്സി ഗീവര്‍ഗീസ്
പൊതുദര്‍ശനം ചൊവ്വാഴ്ച്ച ഉച്ചക്ക് 4 മണിമുതല്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കരഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ഉച്ചക്ക് 2 മണിക്ക് പൂര്‍ത്തീകരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. ജോണ്സണ് പുഞ്ചക്കോണം (വികാരി)
346-332-9998