18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന് >>> ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം >>> 'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി >>> ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു >>> പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍ >>>
Home >> HOT NEWS
ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം 40 ശതമാനം ജനങ്ങള്‍ക്ക് മാത്രം; സ്‌കോട്ട്ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; വംശീയ ന്യൂനപക്ഷങ്ങള്‍ക്കും പോലീസിന്റെ നീതിനിര്‍വ്വഹണത്തില്‍ വിശ്വാസമില്ല!

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-18

ഇംഗ്ലണ്ടില്‍ പോലീസ് സേനയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള മതിപ്പും വിശ്വാസവും വലിയ തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്.കുറ്റകൃത്യം, മോഷണം എന്നിവയിലെ പ്രതികളെ കണ്ടെത്തുന്നതിലും കുറ്റകൃത്യം തടയുന്നതിലും പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. പോലീസ് തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളുമുണ്ട്. ഏതായാലും ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസമുള്ളത് വെറും 40% ജനങ്ങള്‍ക്ക് മാത്രമാണെന്നാണ് പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

രാജ്യത്തെ ഏറ്റവും വലിയ സേനയായ മെട്രോപൊളിറ്റന്‍ പോലീസിന്റെ വിശ്വാസ്യത സര്‍വ്വകാല തകര്‍ച്ചയാണ് നേരിടുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇംഗ്ലണ്ടിലെ ഒന്‍പത് മേഖലകളിലായി നടത്തിയ സര്‍വ്വെയില്‍ വനിതകള്‍ക്കാണ് പുരുഷന്‍മാരെ അപേക്ഷിച്ച് പോലീസിനെ വിശ്വാസം കൂടുതല്‍. അതേസമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ചാടിയ ലണ്ടനിലെ മെറ്റ് പോലീസിനെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ വിശ്വാസക്കുറവുമുണ്ട്.

തദ്ദേശീയരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷങ്ങളില്‍ പോലീസിനോടുള്ള വിശ്വാസം കുറവാണ്. നീതിന്യായ വ്യവസ്ഥയും, കുറ്റകൃത്യങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ വെയിന്‍ കൗസെന്‍സും, നിരവധി ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും നടത്തിയ ഡേവിഡ് കാരിക്കും മെറ്റ് പോലീസ് സേനാംഗങ്ങളായിരുന്നു. ഇതൊക്കെയാവാം പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ മതിപ്പ് കുറയ്ക്കാന്‍ കാരണം.

More Latest News

ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്

കാത്തോലിക് സിറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ,സൗത്ത് വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ്മിഷന്‍വിശുദ്ധ യൗസേപ്പിതാവിന്റെതിരുനാളും, മിഷന്‍ പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂര്‍വ്വം ന്യൂപോര്‍ട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രില്‍ 26 മുതല്‍ ഒന്‍പതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും, ലദീഞ്ഞും, മിഷനിലെ എല്ലാ വീടുകളിലേക്കും കഴുന്നു പ്രയാണം നടത്തപ്പെടുന്നു. മെയ് 3 നു ന്യൂപോര്‍ട്ട് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM ദേവാലയ അങ്കണത്തില്‍ കൊടി ഉയര്‍ത്തും. ആഘോഷമായ കൊടിയേറ്റതോടെ ഈവര്‍ഷത്തേ തിരുനാളിന് തുടക്കം കുറിക്കും.  മെയ് 5 ഞായറായ്ച ഉച്ചയ്ക്ക് 1ന് അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും, സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ കീഴിലുള്ള ഒന്‍പതു ഫാമിലി യൂണിറ്റുകള്‍ ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു സമര്‍പ്പണം, തുടര്‍ന്ന് പ്രസുദേന്തിവാഴ്ചയും, സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, മിഷന്‍ പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും നടക്കും. തുടര്‍ന്ന് ലദീഞ്ഞും പള്ളിയങ്കണത്തില്‍ പ്രദിക്ഷണവും നടക്കും. ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും നടത്തപ്പെടുന്നു. വെയില്‍സിലെ മലയാളി കുടിയേറ്റകാലം മുതല്‍ പ്രശസ്തമാണ് ന്യൂപോര്‍ട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ തിരുനാളും. മലയാളി എന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ ന്യൂപോര്‍ട്ടിലെ പള്ളിപെരുന്നാള്‍ നടന്ന് പോന്നത്. വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകര്‍മ്മങ്ങളും ,ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേശ വ്യത്യാസങ്ങള്‍ ഇല്ലാതെ ഒന്നുചേര്‍ന്ന് നടത്തുന്ന തിരുനാള്‍ നാടിന്റെ ആത്മീയഉണര്‍വ്വിനുള്ള അവസരമായി ഉയര്‍ത്തുകയാണ് തീഷ്ണതയുള്ള ന്യൂപോര്‍ട്ട് വിശ്വാസസമൂഹം. ഈശോയുടെ വളര്‍ത്തുപിതാവും , പരിശുദ്ധ കന്യകാമാതാവിന്റെ ഭര്‍ത്താവും, നീതിമാനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്താല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കുടുംബാംഗങ്ങളേയും സ്നേഹത്തോടെ തിരുനാളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാ.മാത്യു പാലറകരോട്ട് CRM, പള്ളി കൈക്കാരന്മാരായ റെജിമോന്‍ വെള്ളച്ചാലില്‍, പ്രിന്‍സ് ജോര്‍ജ് മാങ്കുടിയില്‍ എന്നിവര്‍ അറിയിച്ചു. തിരുനാള്‍ പ്രസുദേന്തിമാര്‍ : ലിജിന്‍ ജോസഫ്, സ്നേഹ സെബാസ്റ്റ്യന്‍ ,അമേലിയ തോമസ് , മാത്യു വര്‍ഗീസ് , എഡ്മണ്ട് ഫ്രാങ്ക്‌ളിന്‍, ജെസ്ലിന്‍ ജോസ്, സ്നേഹ സ്റ്റീഫന്‍ ,സിയോണ ജോബി ,ഡാന്‍ പോള്‍ ടോണി,ജിറോണ്‍ ജിന്‍സ്,ജിതിന്‍ ബാബു ജോസഫ്, അജീഷ് പോള്‍ ,ദിവ്യ ജോബിന്‍ ,എബ്രഹാം ജോസഫ് ,ഡാനിയേല്‍ കുര്യാക്കോസ് ഡെന്‍സണ്‍ , ആന്മരിയ റൈബിന് , ജൊഹാന്‍ അല്‍ഫോന്‍സ് ജോണി , ജോസഫിന്‍ തെങ്ങുംപള്ളി, മാത്യു ജെയിംസ്, മേരി പീറ്റര്‍ പിട്ടാപ്പിള്ളില്‍.  

ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം

നിരവധി രുചി വൈവിധ്യങ്ങളുള്ള ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളുടെ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. സൗത്താംപ്ടണില്‍ മെയ് 19 ന് നടക്കുന്ന സൗത്ത് ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലിലേക്ക് എല്ലാവര്‍ക്കും പങ്കെടുക്കാം. തമിഴ്‌നാട്, കേരള, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണങ്ങളുടെ ശ്രേണിയായിരിക്കും ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലില്‍ നിങ്ങളെ കാത്തിരിക്കുക. മെയ് 19 ന് രാവിലെ 11:00 മണിക്ക് ഒയാസിസ് അക്കാദമി ലോര്‍ഡ്‌സ് ഹില്ലില്‍ ആണ് ഫെസ്റ്റിവല്‍ നടക്കുന്നത്. രുചികരമായ ഭക്ഷണത്തോടൊപ്പം, വിനോദം, സാംസ്‌കാരിക പരിപാടികളും ആസ്വദിക്കാം.കൂടാതെ പരമ്പരാഗത ഫാഷന്‍ വിരുന്നും വിനോദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് സൗത്താംപ്ടര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഫണ്ട് ശേഖരാണാര്‍ത്ഥം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ  siacs.org-ല്‍ രജിസ്റ്റര്‍ ചെയ്യുക. അഡ്രസ്: Oasis Academy Lords Hill Romsey Rd, Southampton S0168FA

ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി, സ്‌കൂളുകള്‍ക്ക് ഇ- മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു

ഡല്‍ഹിയില്‍ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.  ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്. ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്‌നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്‌കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കുത്തിയുടെ ചങ്കീരി നഷ്ടമായി, എത്ര തിരഞ്ഞിട്ടും കിട്ടാതിരുന്ന ചങ്കീരി വീട്ടമ്മയുടെ ശ്വാസകോശത്തിനുള്ളില്‍ നിന്നും കണ്ടെടുത്ത് ഡോക്ടര്‍മാര്‍

കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തില്‍ നിന്നും പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞുപോയ മൂക്കുത്തിയുടെ ചങ്കീരി കണ്ടെത്തി ഡോക്ടര്‍. ഒരു സെന്റിമീറ്റര്‍ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം ആണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്.   12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മൂക്കുത്തി കാണാതെ പോകുന്നത്. പിന്നീടുള്ള തിരച്ചിലില്‍ മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടില്‍ നിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. ഇതിനായി വീട്ടില്‍ ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കിട്ടാതായതോടെ വീടിന് പുറത്തെവിടെയെങ്കിലും ഇത് വീണ് പോയിരിക്കുമെന്ന് കരുതിയിരിക്കുകയായിരുന്നു വീട്ടമ്മ.    ഒടുവില്‍ കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തില്‍ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തുകയും റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.    ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാവാമെന്നാണ് കരുതുന്നത്. ഈ കാലയളവില്‍ ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്തമയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു.

'പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്ന്' റിങ്കു സിംഗിന് ഷാരൂഖ് ഖാന്റെ സന്ദേശം

ക്രിക്കറ്റ് ലോകത്തെ പലതാരങ്ങളുടേയും പിന്തുണയ്‌ക്കൊപ്പം റിങ്കു സിംഗിന് നടന്‍ ഷാരൂഖ് ഖാന്റെയും പിന്തുണ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ മോശം പ്രകടനം താരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ വിലയിരുത്തിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ പല താരങ്ങളും റിങ്കുവിനെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ഷാരൂഖ് ഖാനും പിന്തുണയുമായി എത്തിയത്.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാരൂഖ് ഖാന്‍ ആണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. റിങ്കുവിന്റെ ആരാധകരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. പ്രതിസന്ധി സമയങ്ങളില്‍ ഒറ്റയ്ക്കാണെന്ന് കരുതേണ്ടെന്നാണ് റിങ്കു സിംഗിന് ഷാരൂഖ് ഖാന്‍ നല്‍കുന്ന സന്ദേശം. താരത്തെ ചേര്‍ത്തുപിടിക്കുന്ന കൊല്‍ക്കത്ത ഉടമയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം റിങ്കുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന നിരവധി താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അതുപോലൊരു താരമാണ് റിങ്കു സിംഗ്. റിങ്കുവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആഗ്രഹമെന്ന് ഷാരൂഖ് പറഞ്ഞു.

Other News in this category

  • 'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി
  • ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്
  • തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍
  • ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം....
  • പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്
  • ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേക്ക് മടങ്ങിയെത്തി ചാള്‍സ് രാജാവ്; ഇന്ന് കാമിലയ്‌ക്കൊപ്പം ആശുപത്രിയും സ്‌പെഷ്യലിസ്റ്റ് കാന്‍സര്‍ സെന്ററും സന്ദര്‍ശിച്ച് പൊതു പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും
  • പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്
  • ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം
  • ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍
  • യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍
  • Most Read

    British Pathram Recommends