ചില ഫാഷന്‍ ട്രെന്റുകള്‍ ആരെയും അത്ഭുതപ്പെടുത്താറുണ്ട്. കാരണം ഫാഷന്റെ അവസാനവാക്ക് എന്ന രീതിയില്‍ പുറത്തു വരുന്ന ചില ട്രെന്റുകള്‍ എന്താണെന്ന് പോലും മനസ്സിലാക്കാന്‍ സാധിക്കില്ല. അത്തരത്തില്‍ ഇത് ഫാഷന്‍ ആണോ എന്ന് ആരെയും ചിന്തിപ്പിക്കുന്ന ഒരു ഫാഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ.
ബലെന്‍സിയാഗ എന്ന കമ്പനിയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ പുതിയ ബ്രേയ്‌സ്ലെറ്റ് അത്രയും സെന്‍സേഷന്‍ ആകാന്‍ ഒരു കാരണം ഉണ്ട്. ഇന്‍സുലേഷന്‍ ടേപ്പിന്റെ മോഡലിലാണ് ഈ ബ്രേസ്ലെറ്റ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രേസ്‌ലെറ്റില്‍ നിറയെ ബ്രാന്‍ഡ് നെയിമും എഴുതിയിരിക്കുന്നത് കാണാം. എന്നാല്‍ ഇതിന്റെ വില അതിലും അമ്പരപ്പിക്കും. മൂന്ന് ലക്ഷം രൂപ!!!
കമ്പനി ബ്രേയ്സ്ലെറ്റിന്റെ വില ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പറയുന്നത് ഇതിന്റെ വില $4000 (3,33,392.40 ഇന്ത്യന്‍ രൂപ) ആണെന്നാണ്. ബ്രേയ്‌സ്ലെറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയിലും നിരവധി ട്രോളുകളും പ്രത്യേക്ഷപ്പെട്ടു.
എന്നാല്‍ ആദ്യമായല്ല ഫാഷന്‍ ട്രെന്‍ഡുകള്‍ സൃഷ്ടിച്ച് ബലെന്‍സിയാഗ വിവാദത്തില്‍ പെടുന്നത്. നേരത്തെ ലെയ്‌സ് പാക്കറ്റിന്റെ മോഡലില്‍ ബ്രാന്‍ഡ് ബാഗ് നിര്‍മ്മിച്ചിരുന്നു. കണ്ടാല്‍ ശരിക്കും ലെയ്‌സ് പാക്കറ്റ് പോലെ തന്നെയിരിക്കുന്ന ഈ ലെതര്‍ ബാഗിന് വില 1.40 ലക്ഷം ആയിരുന്നു. അതുപോലെ, ഗാര്‍ബേജ് ബാഗിന്റെ മോഡലിലും കമ്പനി ബാഗ് പുറത്തിറക്കിയിരുന്നു. അതിന്റെ വില 1.4 ലക്ഷം ആയിരുന്നു.
ടേപ്പ് മോഡലില്‍ ഡിസൈന്‍ ചെയ്ത ബ്രേയ്‌സ്ലെറ്റ്
അതുകൊണ്ടും തീര്‍ന്നില്ല, ഷൂ ലേസിന്റെ ആകൃതിയിലുള്ള കമ്മലുകളും ബലെന്‍സിയാഗ പുറത്തിറക്കി. 20,000 രൂപയായിരുന്നു ആ കമ്മലുകളുടെ വില.