ജീവിതത്തിന്റെ നല്ലൊരു സമയത്ത് മുത്തശ്ശിയാകേണ്ടി വരുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? പതിനെട്ട് വയസ്സിന് മുന്‍പുള്ള വിവാഹം നമ്മുടെ നാട്ടില്‍ നിയമപരമായി തെറ്റാണെങ്കിലും മറ്റ് ഇടങ്ങളില്‍ അത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്. സിംഗപ്പൂരില്‍ നിന്നും ഒരു സോഷ്യല്‍ മീഡിയ ഇന്ഫ്ലവന്സറുടെ ജീവിതം അത്തരത്തില്‍ എല്ലാം വളരെ പെട്ടന്ന് സംഭവിച്ചതായിരുന്നു.
ഷിര്‍ലി ലിംഗിന്റെ ജീവിതം ആണ് ഇത്തരത്തില്‍ വാര്‍ത്തയാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് ഷിര്‍ലി ലിംഗ്. ലയണ്‍ സിറ്റി ടിവിയില്‍ കോമഡി പരിപാടികളില്‍ അഭിനയിച്ചിരുന്ന ഇവര്‍ സിംഗപ്പൂരില്‍ ഏറെ പ്രശസ്തയുമാണ്. 2022-ല്‍ സിംഗപ്പൂരില്‍ ഏറെ ശ്രദ്ധേയമായ മിലിട്ടറി കോമഡി ചിത്രമായ 'ആഹ് ഗേള്‍സ് ഗോ ആര്‍മി'യിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
ഇവരുടെ വിവാഹം നടക്കുന്നത് 17 -ാം വയസിലാണ്. വിവാഹ ശേഷം അടുത്ത വര്‍ഷം തന്നെ ആദ്യത്തെ കുഞ്ഞ്. പിന്നാലെ തുടരെ തുടരെ മറ്റ് നാലുകുഞ്ഞുങ്ങള്‍. അങ്ങനെ മൊത്തം അഞ്ച് കുഞ്ഞുങ്ങള്‍.
ആദ്യത്തേത് രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. മൂത്തമകന് 18 വയസ്. മറ്റ് കുട്ടികള്‍ 17, 13, 10, 8 വയസുകളിലും. ഇവരുടെ മൂത്ത മകനാണ് ഇപ്പോള്‍ അച്ഛനായിരിക്കുന്നത്. ഈ സംഭവത്തെ കുറിച്ച് ഇവര്‍ പറയുന്നത് ഇങ്ങനെ, 17-ാം വയസ്സില്‍ ഒരു രക്ഷിതാവാകാന്‍ എന്റെ മകന് 'പ്രചോദനം' ലഭിച്ചു.
'സംഭവിച്ചത് സംഭവിച്ചു. അവനെ വഴക്ക് പറയുന്നതിനെക്കാള്‍ ഉപദേശിക്കാനും കൂടുതല്‍ പിന്തുണ നല്‍കാനുമാണ് എന്റെ തീരുമാനം.' ഷിര്‍ലി കൂട്ടിച്ചേര്‍ത്തു.