കേരളത്തില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ ചിക്കന്‍പോക്സും വര്‍ദ്ധിക്കുന്ന സാഹചര്യമാണ്. ചിക്കന്‍പോക്സിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ചിക്കന്‍പോക്സ് എന്ന പകര്‍ച്ചവ്യാധി വെരി സെല്ല സോസ്റ്റര്‍ എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം ഇതുവരെ 1,926 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചിക്കന്‍പോക്സ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും, കുമിളകളിലെ സ്രവത്തിലൂടെയും, ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളുന്ന കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍പോക്സ് മറ്റൊരാള്‍ക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 10 മുതല്‍ 21 ദിവസം വരെയാണ് ചിക്കന്‍പോക്സ് ലക്ഷണങ്ങള്‍ പ്രകടമാകുക.
ചിക്കന്‍പോക്സ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ശിശുക്കള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്ഐവി/ അര്‍ബുദ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ കീമോതെറാപ്പി/ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ് എന്നും ഇതുവരെ ചിക്കന്‍പോക്സ് വരാത്തവര്‍ക്കും വാക്സിന് എടുക്കാത്തവര്‍ക്കും രോഗസാധ്യതയുണ്ട് എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.