എഐ ടെക്നോളജിയുടെ സഹായത്തോടെ എല്ലാ സംശയങ്ങള്‍ക്കും പരിഹാരമാകുകയാണ് 'സാറ'. ആരോഗ്യ രംഗത്തെ എന്ത് സംശയങ്ങള്‍ക്കും ഏത് നേരത്തും ഇനി സാറയെ സമീപിക്കാം എന്നാണ് പറയുന്നത്.
2020 ല്‍ വികസിപ്പിച്ചെടുത്ത ടെക്നോളജിയുടെ പുത്തന്‍ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രില്‍ 2 ന് ലോകത്തിന് നല്‍കിയിരിക്കുന്നത്. സാറ എന്നാണ് ലോകാരോഗ്യ സംഘടന ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്.
സ്മാര്‍ട്ട് എ ഐ റിസോര്‍സ് അസിസ്റ്റന്റ് ഫോര്‍ ഹെല്‍ത്ത് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങള്‍ക്കും ഇനി സംവിധാനത്തെ ആശ്രയിക്കാന്‍ കഴിയും.
ലോകാരോഗ്യ സംഘടന നല്കിയ ലിങ്കില്‍ കയറിയാല്‍ നേരിട്ട് സാറയോട് സംസാരിക്കാം. ഏറ്റവും എളുപ്പമുള്ളതും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നതുമാണ് സാറ എന്ന ഐ ഐ സംവിധാനം.
സാറയോട് സംസാരിക്കാനുള്ള ലിങ്ക്
https://www.who.int/campaigns/s-a-r-a-h