ഗതാഗത കുരുക്കിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നഗരമാണ് ബാംഗ്ലൂര്‍. ഏറ്റവും കൂടുതല്‍ തിരക്കു പിടിച്ച നഗരം. ആ തിരക്കു പിടിച്ച നഗരത്തില്‍ ആളുകള്‍ ചെയ്യുന്ന പല കാര്യങ്ങളും വ്യത്യസ്തമാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ രസകരമായ ഒരു സംഭവം ആണ് വൈറലാകുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ വീഡിയോ പരക്കുന്നത്. സ്‌കൂട്ടറോടിച്ച് പോകുന്ന ഒരു വ്യക്തി തന്റെ ലാപ്ടോപ്പ് തുറന്ന് വച്ചിരിക്കുന്ന യുവാവിന്റെ വീഡിയോയാണിത്.
@Peak Bengaluru എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നതിനടയില്‍ യുവാവ് ലാപ്ടോപ്പ് തുറന്ന് സൂം കോള്‍ അറ്റന്‍ഡ് ചെയ്യുന്ന യുവാവിനെയാണ് കാണുന്നത്. വിചിത്രമായ ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്പരപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാലും സ്‌കൂട്ടറോടിക്കുന്നതിനിടയില്‍ ലാപ്ടോപ്പ് തുറന്നുവച്ച് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ധൈര്യം യുവാവിന് എങ്ങനെ കിട്ടി എന്നാണ് മിക്കവരും ചോദിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം 134.2K പേരാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ഇയാള്‍ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആളായിരിക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം നഗരത്തിലെ ഗതാഗതകുരുക്കായിരിക്കാം ഇയാളെ കൊണ്ടു ഇങ്ങനെ ചെയ്യിച്ചത് എന്ന് പറഞ്ഞ ആളുകളും ഉണ്ട്.