18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി >>> സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക >>> ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍ >>> ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി >>> യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍ >>>
Home >> BP SPECIAL NEWS
123 അടി നീളത്തില്‍ നീണ്ടു കിടക്കുന്ന ദോശയോ!!! ഗിന്നസ് ലോക റെക്കോര്‍ഡിസില്‍ ഇടം പിടിച്ച ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടി ദോശ ഇതാണ്

സ്വന്തം ലേഖകൻ

Story Dated: 2024-03-21

ഇന്ത്യക്കാരുടെ പ്രഭാത ഭക്ഷണത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട് ദോശയ്ക്ക്. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ദോശ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരിക്കുകയാണ്. ദോശ പ്രേമികള്‍ക്ക് സന്തോഷമുണ്ടാക്കുന്ന സംഭവം ആണ് കഴിഞ്ഞ ദിവസം വാര്‍ത്തയായത്.

ഏതൊരു ദോശസ്‌നേഹിയും ഉറപ്പായും അഭിമാനിക്കും ദോശയുടെ ഈ നേട്ടം കണ്ട്. നിരത്തിയിട്ടിരിക്കുന്ന മേശകളില്‍ ഇരിക്കുന്ന വെറും ദോശയല്ല. 123 അടി നീളത്തില്‍ നീണ്ടു കിടക്കുന്ന ദോശയാണ്. ഭക്ഷ്യ ഉല്‍പന്ന കമ്പനിയായ എംടിആറിന്റെ നൂറാം വര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ഭീമന്‍ ദോശയുടെ നിര്‍മാണം. 

മലയാളിയായ ഷെഫ് റെജി മാത്യുവിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒരു ദോശ കഥയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ദോശ എന്ന ബഹുമതിയാണ് നേടിയിരിക്കുന്നത്. ബെംഗളൂരുവിലെ എംടിആര്‍ ഫാക്ടറിയില്‍ മാര്‍ച്ച് 15നാണ് റെക്കോര്‍ഡ് ദോശ ഉണ്ടാക്കിയത്.

എംഎസ് റാമയ്യ ഹോട്ടല്‍ മാനേജ്മെന്റ് കോളജിലെ വിദ്യാര്‍ഥികളാണ് ഈ നീളന്‍ ദോശയുടെ നിര്‍മാണത്തിന് സഹായിച്ചത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ദോശ ചുടല്‍.

More Latest News

വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി എം എസ് ധോനി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ പരാജയപ്പെടുത്തിയതോടെ, 150 മത്സരങ്ങളില്‍ ജയിച്ചതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന റെക്കോര്‍ഡ് ആണ് ധോനിയെ തേടിയെത്തിയത്. ഇന്നലെ 78 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ഈ സീസണിലെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാമത് എത്തി. ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ധോനി ഇതിന്റെ ഭാഗമാണ്. നായകന്‍ എന്ന നിലയില്‍ അഞ്ചുതവണയാണ് ധോനി കപ്പ് ഉയര്‍ത്തിയത്. ഇത്തവണ ധോനി നായകസ്ഥാനം ഋതുരാജിന് കൈമാറുകയായിരുന്നു.ഹെല്‍മറ്റ് മുകളിലേക്ക് വലിച്ചെറിയുന്ന ധോനി ഐപിഎല്ലില്‍ 150 ജയത്തില്‍ പങ്കാളിയായ ധോനിക്ക് തൊട്ടുപിന്നില്‍ രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയുമാണ്. 133 മത്സര വിജയങ്ങളില്‍ ഇരുവര്‍ക്കും ഭാഗമാകാന്‍ സാധിച്ചു. ദിനേഷ് കാര്‍ത്തിക് -125, സുരേഷ് റെയ്ന എന്നിവരാണ് തൊട്ടുപിന്നില്‍.ഐപിഎല്ലില്‍ ടീമിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി കൊടുത്ത ക്യാപ്റ്റനും ധോനിയാണ്. ധോനിയുടെ നായകത്വത്തില്‍ 133 മത്സരങ്ങളാണ് വിജയിച്ചത്. 87 ജയവുമായി രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്.

സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക

ഒരിടക്കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ കൗതുകവും പ്രിയപ്പെട്ടതുമായി മാറിയ ഒന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റ്. വായിലിട്ട ശേഷം പുക ഊതി ഊതി പുറത്തേക്ക് വിട്ട് സംഭവം വളരെ വേഗം എല്ലാ പ്രായക്കാര്‍ക്കുമിടയിലും ഹിറ്റായി മാറി. പക്ഷെ കഴിഞ്ഞ ദിവസം ഒരു ചെറിയ കുട്ടി ഈ സ്‌മോക്കി ബിസ്‌ക്കറ്റ് കഴിച്ച് ആശുപത്രിയിലായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.  കര്‍ണാടകയിലെ ദാവനഗരെയിലാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ കടയുടമയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ലിക്വിഡ് നൈട്രജന്‍ കൊണ്ടുണ്ടാക്കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അവശനായത് എന്നാണ് പുറത്ത് വരുന്ന വിവരം. ശീതികരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജന്‍. ഇത് ഉപയോഗിച്ചാണ് സ്മോക്ക് ബിസ്‌കറ്റ് തയ്യാറാക്കുന്നത്. ഇത് നേരിട്ട് കഴിക്കുന്നത് വായിലും തൊണ്ടയിലും അന്നനാളത്തിലും ആമാശയത്തിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്ന ഇവയ്ക്ക് -196 ഡിഗ്രി സെല്‍ഷ്യസില്‍വരെ എത്താന്‍ സാധിക്കുന്നു. ത്വക്ക് അലര്‍ജികള്‍, വായില്‍ പൊള്ളല്‍, വയറുവേദന, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയ്ക്കും ലിക്വിഡ് നൈട്രജന്‍ കാരണമാവുന്നു. പലരും ലിക്വിഡ് നൈട്രജനെ ഡ്രൈ ഐസുമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും മനുഷ്യശരീരത്തിന് ഹാനികരമാണ്. ആഹാരം തയ്യാറാക്കുമ്‌ബോഴും ആഹാരത്തിലും ഇവ ഫ്രീസിംഗ് ഏജന്റായി ഉപയോഗിക്കുമെങ്കിലും നേരിട്ട് കഴിക്കാനോ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കാനോ പാടില്ല.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍

തമിഴില്‍ ആണ് തുടക്കമെങ്കിലും പിന്നീട് മലയാളത്തില്‍ സ്ഥിരസാന്നിധ്യമായ താരമാണ് സ്വാസിക വിജയന്‍. സിനിമയിലും സീരിയലുകളിലും സ്വന്തം പ്രയത്‌നം കൊണ്ടും അഭിനയ മികവ് കൊണ്ടും താരം ഒരു സ്ഥാനം നേടിയെടുത്തു.  മലയാളത്തില്‍ സ്വാസിക പ്രധാനമായി എത്തിയ പരമ്പരയെല്ലാം ഹിറ്റായിരുന്നു. കട്ടപ്പനയിലെ ഹൃദിക്ക് റോഷനിലെ തേപ്പുകാരിയുടെ വേഷം സ്വാസികയ്ക്ക വലിയൊരു സ്ഥാനമാണ് മലയാളികള്‍ക്ക് ഇടയില്‍ ഉണ്ടാക്കി കൊടുത്തത്.  പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടി. അടുത്തിടെയാണ് താരം നടനും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം ചെയ്തത്. ഇവരുടെ മനോഹമായ ബീച്ച് വെഡിങ്ങും പ്രീ വെഡ്ഡിംഗ് പോസ്റ്റ് വെഡ്ഡിംഗ് ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിംഗായതാണ്.  ഇപ്പോഴിതാ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ഷിഫോണ്‍ ഫ്‌ലോറല്‍ ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് സ്വാസിക ചിത്രങ്ങളില്‍ നിറയുന്നത്. ഷോര്‍ട്‌സും ഷര്‍ട്ടും ധരിച്ച പ്രേമിനെ കെട്ടിപ്പിടിച്ചും പ്രണയിച്ചും ഓരോ നിമിഷം ആസ്വദിച്ചുമാണ് സ്വാസികയുടെ ഓരോ ചിത്രങ്ങളും. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ് ചിത്രങ്ങള്‍.

ചോക്ലേറ്റ് ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല, സ്വിഗിയോട് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയില്‍ നിന്നും ചോക്ലേറ്റ് ഐസ് ക്രീം ഡെലിവറി ചെയ്യാത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതി. ബാംഗ്ലൂരില്‍ ആണ് 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടത്. 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതി വ്യവഹാര ചിലവും നല്‍കാനാണ് ഉത്തരവിട്ടത്. 2023 ജനുവരിയില്‍ ഓര്‍ഡര്‍ ചെയ്ത 'നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്' ഐസ്‌ക്രീം ഡെലിവറി ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഡെലിവര്‍ ചെയ്യാത്ത ഐസ് ക്രീം ഡെലിവര്‍ ചെയ്തു എന്ന് ആപ്പില്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്തിരുന്നു. സ്വിഗ്ഗിയോട് വിഷയം ഉന്നയിച്ചെങ്കിലും ഓര്‍ഡറിന് കമ്പനി റീഫണ്ട് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനത്തിന്റെ പോരായ്മയും അന്യായമായ വ്യാപാര രീതികളും തെളിയിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി ഐസ് ക്രീമിന്റെ വിലയായ 187 രൂപ തിരികെ നല്‍കാനും 3,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ വ്യവഹാര ചെലവും നല്‍കാനും കോടതി സ്വിഗ്ഗിയോട് നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരമായി 10,000 രൂപയും വ്യവഹാരച്ചെലവായി 7,500 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അത് അമിതമാണെന്ന് ചൂണ്ടിക്കാട്ടി 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും.  ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം. വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

Other News in this category

  • വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
  • വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്
  • 'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണ് കൊക്കോ ഉപയോഗിക്കുന്നത് എന്നറിയാമെന്ന് കര്‍ഷകന്‍', ജീവിതത്തില്‍ ആദ്യമായി ചോക്ലേറ്റിന്റെ രുചിയറിഞ്ഞൊരു കര്‍ഷകന്‍
  • പ്രണയമാണെന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ ആകാവോ!!! കാമുകന് ദിവസവും കാമുകിയുടെ വക നൂറുലധികം കോളുകളും സന്ദേശങ്ങളും, അതിര് കടന്ന പ്രണയം
  • പ്രതീക്ഷയ്ക്കപ്പുറം മാര്‍ക്ക് ലഭിച്ചു, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ബോധരഹിതനായി, പരീക്ഷയുടെ വിജയം വിദ്യാര്‍ത്ഥിയെ എത്തിച്ചത് ആശുപത്രിയിലെ ഐസിയുവില്‍!!!
  • പതിനേഴ് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് 2000 തവണ, പൊലീസിന് ശല്യമായ കോളുകള്‍, ഒടുവില്‍ പുലിവാല് പിടിച്ച് 56കാരി
  • ചില സമയങ്ങളില്‍ വീടിനുള്ളില്‍ അസാധാരണമായ തട്ടലും മുട്ടലും, ഒടുവില്‍ വീടിനുള്ളിലെ രസഹ്യ നിലവറ കണ്ടെത്തി!!! സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് യുവാവ്
  • പരീക്ഷിച്ച് പരീക്ഷിച്ച് ഒടുവില്‍ അത് ഐസിലും എത്തി, ഇതുവരെ ചിന്തിക്കാത്ത ഐസ് ആപ്പില്‍ ബിരിയാണി കോംപിനേഷനില്‍ ഒരു വിഭവം!!! സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറല്‍
  • ഒരു മണിക്കൂറിനുള്ളില്‍ ഒറ്റപ്രസവത്തിലൂടെ പിറന്നത് ആറ് കണ്‍മണികള്‍, മെഡിക്കല്‍ ലോകം തന്നെ 'മിറാക്കിള്‍' എന്ന് സൂചിപ്പിച്ച സംഭവം പാക്കിസ്ഥാനില്‍
  • മൂന്ന് വയസ്സുകാരന്റെ അമ്പരപ്പിക്കുന്ന ഫെരാരി കാര്‍ ഡ്രൈവിങ്, ഒപ്പം വിജയകരമായി കാര്‍ പാര്‍ക്ക് ചെയ്ത് കൂളിങ് ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് ഒരു 'മാസ്സ്' വരവും
  • Most Read

    British Pathram Recommends