മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയില്‍ വരന് എത്താത്തതിനെ തുടര്‍ന്ന് വധു സ്വന്തം സഹോദരനെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശിലാണ് വളരെ വിചിത്രമായ സംഭവം നടന്നത് സഹോദരനെ വിവാഹം ചെയ്യാന്‍ കുടുംബം പറഞ്ഞ കാരണം അതിലും വിചിത്രമായിരുന്നു.
മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയ മാര്‍ച്ച് അഞ്ചിന് മഹാരാജ്ഗഞ്ചിലാണ് സംഘടിപ്പിച്ചത്. പ്രീതി യാദവ് എന്ന യുവതിക്ക് വരനായി നിശ്ചയിച്ചിരുന്നത് രമേഷ് യാദവിനെയായിരുന്നു. പക്ഷെ വിവാഹത്തിന്റെ അന്ന് അല്പം വൈകിയാണ് രമേഷ് വിവാഗ വേദിയില്‍ എത്തിയത്. വരുമ്പോള്‍ കാണുന്ന കാഴ്ച തന്റെ വധുവിനെ അവളുടെ സഹോദരന് വിവാഹം ചെയ്തതായിരുന്നു.
ഇതിന് കുടുംബം പറഞ്ഞ കാരണം വളരെ വിചിത്രമായിരുന്നു. സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യമായി ലഭിക്കുന്ന ധനസഹായം നഷ്ടപ്പെടുത്താതിരിക്കാനാണ് വധു വിചിത്ര തീരുമാനത്തിലേക്ക് എത്തിയത്. വരന് കൃത്യ സതമയത്ത് എത്താതെ ആയപ്പോള്‍ ധനസഹായം നഷ്ടപ്പെടുമെന്ന പേടിയില്‍ സഹോദരന് കൃഷ്ണയെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു ബന്ധുക്കള്‍. എന്നാല്‍ ഇവര്‍ സഹോദരങ്ങളാണെന്ന് മനസിലായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും സഹോദരങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് മുന്‍പ് വധുവരന്മാരുടെ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഒരു വില്ലേജ് ഡെവലപ്മെന്റ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ പദ്ധതിയില്‍ വിവാഹം ചെയ്യുന്നവര്‍ക്ക് 51,000 രൂപയാണ് ധനസഹായമായി നല്കാന് നിശ്ചയിച്ചിരുന്നത്. ഇതില്‍ 35,000 വധുവിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ദമ്പതികള്‍ക്ക് സമ്മാനം വാങ്ങാനായി 10,000 രൂപയും ചടങ്ങുകള്‍ നടത്തുന്നതിന് വേണ്ടി 6,000 എന്നിങ്ങനെയാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങള്‍ സംസ്ഥാനത്ത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.