പലതരം ലഹരി ഉപയോഗങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനീകരമാണ്. എന്നാല്‍ പലയിടങ്ങളിലും ഇത് ഒളിഞ്ഞും മറഞ്ഞും നടക്കുന്നുമുണ്ട്. പുരുഷന്മാരെ പോലെ സ്ത്രീകളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഇവിടെയിതാ ഒരു അമ്മ തന്റെ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞ കാര്യം കേട്ട് സോഷ്യല്‍ മീഡിയില്‍ നിന്ന് തന്നെ വലിയ വിമര്‍ശനങ്ങളാണ് വരുന്നത്.
മിഷിഗണില്‍ നിന്നുള്ള ഒരു യുവതിയാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന പരാമര്‍ശവുമായി എത്തിയത്. ബ്രിറ്റ് ഹിബ്ബിറ്റ്സ് എന്നാണ് യുവതിയുടെ പേര്. ആറ് വയസ്സുള്ള ഒരു മകളുടെ അമ്മ കൂടിയാണ് ബ്രിറ്റ് ഹിബ്ബിറ്റ്സ്.
ബ്രിറ്റ് പറയുന്നത് ദിവസവും മൂന്ന് തവണ കഞ്ചാവ് ബ്രിറ്റ് കഞ്ചാവ് ഉപയോഗിക്കും എന്നാണ്. എന്നാല്‍ അത് തന്നെ നല്ല ഒരു അമ്മയായി മാറാന്‍ സഹായിക്കുന്നു എന്നാണ്. തനിക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ കുട്ടിയെ നോക്കാനുള്ള കഴിവ് കൂടുകയാണ് ചെയ്യുന്നത് എന്നാണ് ബ്രിറ്റ് പറയുന്നത്. അമ്മയുടെ കഞ്ചാവ് ഉപയോഗം ആറ് വയസ്സുകാരിയും കാണുന്നുണ്ട്. എന്നാല്‍ അത് മുതിര്‍ന്നവര്‍ കഴിക്കുന്ന മരുന്നാണ് എന്നും അതാണ് അമ്മ കഴിക്കുന്നത് എന്നാണ് ബ്രിറ്റ് മകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്.
മിഷിഗണില്‍ 2018 നവംബറിലാണ് കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്നുമുതല്‍ താന്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാന്‍ കഞ്ചാവിന്റെ ഉപയോഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്. മാത്രമല്ല നല്ല ക്ഷമാശീലമടക്കം സകലതും വര്ദ്ധിച്ചുമെന്നുമാണ് ബ്രിറ്റ് വാദിക്കുന്നത്. ഇതിനെല്ലാം കഞ്ചാവിനോട് നന്ദി പറയുന്നു എന്നും ബ്രിറ്റ പറയുന്നു. ഏതായാലും ബ്രിറ്റിന്റെ വെളുപ്പടത്തലിന് പിന്നാലെ നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.