തനിക്കൊപ്പം വര്‍ഷങ്ങളോളം ജീവിച്ച് തന്റെ കുഞ്ഞിനെ പ്രസവിച്ച ഭാര്യ തന്റെ സഹോദരിയാണെന്ന് മനസ്സിലാക്കിയാല്‍ എന്തായിരിക്കും അവസ്ഥ? സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള വലിയൊരു ട്വിസ്റ്റ് ആണ് ഒരു യുവാവിന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടായ ശേഷം ഭാര്യയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിലൊടുവില് വൃക്ക തകരാറിലാവുകയും വൃക്കമാറ്റിവയ്ക്കലിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ആണ് യുവാവ് ആ സത്യം മനസ്സിലാക്കുന്നത്. ഒപ്പമുള്ള ഭാര്യ സഹോദരി ആണെന്ന്.
യുവാവിന്റെ ജീവിതം സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഒരു മകനുണ്ടായ ശേഷമാണ് ഭാര്യയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇതിന് തയ്യാറായി മുന്നോട്ട് വന്നത് സ്വന്തം ഭര്‍ത്താവ് തന്നെയായിരുന്നു. ഇതിനായി യുവതി ബന്ധുക്കളെ സമീപിച്ചിരുന്നു എങ്കിലും ആര്‍ക്കും അതിന് സാധിക്കാതെ വന്നതോടെയാണ് ഭാര്‍ത്താവ് തന്നെ ഇതിനിറങ്ങിയത്. പക്ഷെ അതിനുവേണ്ടിയുള്ള ടെസ്റ്റുകള്‍ക്കിടയില്‍ ജീവിതത്തെ തന്നെ ഞെട്ടിക്കുന്ന ഒരു സത്യം അറിയുമെന്ന് രണ്ടു പേരും ചിന്തിച്ചില്ല.
ഭര്‍ത്താവ് ഒരു അടഞ്ഞ ദത്തെടുക്കലിന്റെ ഭാഗമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവശാസ്ത്രപരമായ കുടുംബത്തെക്കുറിച്ച് അറിയില്ലായിരുന്നു, ജനിച്ച് രണ്ട് മിനിറ്റിന് ശേഷമാണ് അദ്ദേഹം ദത്തെടുക്കപ്പെട്ടത്. ഇത്തരം ദത്തെടുക്കലില്‍, ജീവശാസ്ത്രപരമായ മാതാപിതാക്കള്‍ക്ക് ദത്തെടുക്കുന്ന കുടുംബവുമായി നേരിട്ട് ബന്ധമുണ്ടാകില്ല.
വൃക്ക ദാനം ചെയ്യുന്നതിന് മുന്നോടിയായി നടന്ന ഹ്യൂമന്‍ ല്യൂക്കോസൈറ്റ് ആന്റിജന്‍ ടിഷ്യു (എച്ച്എല്‍എ) പരിശോധനയിലൂടെയാണ് ഭാര്യയുമായുള്ള ജീവശാസ്ത്രപരമായ ബന്ധം ഇയാള്‍ തിരിച്ചറിഞ്ഞത്. പരിശോധന ഫലത്തില്‍ ഇക്കാര്യം മനസിലായതോടെ താന്‍ ഞെട്ടിപ്പോയെന്ന് യുവാവ് പറഞ്ഞു. ഈ പരിശോധന ഫലങ്ങളില്‍ ഒരു കുട്ടിയുടെ രക്ഷിതാവിന് കുറഞ്ഞത് 50 ശതമാനവും സഹോദരങ്ങള്‍ക്ക് 0 മുതല്‍ 100 ശതമാനവും പൊരുത്തപ്പെടാന്‍ സാദ്ധ്യതയുണ്ട്. എച്ച്എല്‍എ ഫലങ്ങള്‍ വഴി താനും ഭാര്യയും തമ്മില്‍ രക്ത ബന്ധമുണ്ടെന്ന് അപ്പോഴാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലും ഇദ്ദേഹം ഈ കഥ പങ്കുവെച്ചിട്ടുണ്ട്. കുട്ടികള്‍ ആരോഗ്യവാനായിരിക്കുന്നതിനാലും അവര്‍ക്ക് അസ്വാഭാവികതകളൊന്നും ഇല്ലാത്തതിനാലും മറ്റ് ടെന്‍ഷനൊന്നും വേണ്ടെന്ന് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഉപദേശിച്ചു.