വാട്സ്ആപ്പില്‍ നിന്നും പ്രധാനപ്പെട്ട പഴയൊരു ചാറ്റ് കണ്ടെത്താന്‍ ഒരല്പം പരിശ്രമിക്കേണ്ടി വരും. എന്നാല്‍ ഇനി അതും എളുപ്പമാക്കി തരികയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനിലാണ് ഈ സൗകര്യം ഒരുക്കുന്നത്.
ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാനാവും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍ മുകളിലേക്ക് സ്ക്രോള്‍ ചെയ്തേ പറ്റൂ. അല്ലെങ്കില്‍ ചാറ്റ് ചെയ്ത വാക്കുകള്‍ ഓര്‍ത്ത് വെച്ച് ടൈപ്പ് ചെയ്യണം. പക്ഷെ ഇനി അതിനൊന്നും കഷ്ടപ്പെടാതെ ആ ദിനം മാത്രം ഓര്‍ത്താല്‍ മതിയാകും.
ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്സാപ്പ് വെബ്ബിലും, വാട്സാപ്പ് പിസി, മാക്ക് വേര്‍ഷനുകളിലും ഈ സൗകര്യം ലഭിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാട്സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇത് എങ്ങനെ എന്ന് നോക്കാം:
ചാറ്റോ ഗ്രൂപ്പോ തുറക്കുക.
പേരില്‍ ക്ലിക്ക് ചെയ്യുക
സെര്‍ച്ച് ബട്ടണ്‍ തിരഞ്ഞെടുക്കുക
ആന്‍ഡ്രോയിഡില്‍ മുകളില്‍ വലത് കോണിലായി കലണ്ടര്‍ ഐക്കണ്‍ കാണാം, ഐഫോണില്‍ ഇത് താഴെ വലത് കോണിലായിരിക്കും.
ഐക്കണ്‍ തിരഞ്ഞെടുത്ത് തീയ്യതി നല്‍കുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.
വര്‍ഷങ്ങളായി ഒരേ ഫോണില്‍ തന്നെ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പഴയ ചാറ്റുകള്‍ കണ്ടുപിടിക്കാന്‍ ഇത് സഹായകമാവും.