18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : ഷെഫീല്‍ഡില്‍ ശോചനീയാവസ്ഥയില്‍ കഴിഞ്ഞിരുന്ന 22 നായ്ക്കളെ പോലീസ് പിടികൂടി;  കൂടുതലും നിരോധിത എക്‌സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ടവയെന്ന് സൂചന  >>> 'ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്' ബിഗ്‌ബോസ് ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി >>> വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍, നടി ജ്യോതിക പറഞ്ഞ മറുപടി അബദ്ധമായി മാറി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച >>> നടി ശ്രീദേവി ആദ്യമായി സ്വന്തമാക്കിയ ആഡംബര ബംഗ്ലാവില്‍ താമസിക്കാന്‍ ആഗ്രഹമുള്ളവര്‍ നേരെ ചെന്നൈക്ക് വിട്ടോളൂ, വീട് ആഡംബര ഹോട്ടലാക്കാന്‍ തീരുമാനിച്ച് മകള്‍ ജാന്‍വി കപൂര്‍ >>> ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയവുമായി വീണ്ടും സജീഷ് ടോം; ബേസിങ്‌സ്റ്റോക്ക് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കി കോട്ടയംകാരന്റെ വിജയക്കുതിപ്പ് >>>
Home >> ASSOCIATION
റിപ്പബ്ലിക് ദിനാഘോഷം മാതൃദേശ സ്‌നേഹ പ്രകടനമായി; വാട്‌ഫോഡില്‍ ഒഐസിസിക്കു പുതിയ യുണിറ്റ്, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ ആവേശപൂര്‍വ്വമായി

സ്വന്തം ലേഖകൻ

Story Dated: 2024-01-29

വാട്‌ഫോഡ് : വാട്‌ഫോഡിലും പരിസരത്തുമുള്ള കോണ്‍ഗ്രസ്സ് അനുഭാവികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷം, മാതൃദേശത്തോടുള്ള സ്‌നേഹ പ്രകടനമായി. രാജൃത്തിന്റെ ഐകൃവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന ഭരണഘടനയുടെയും, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ ആവേശപൂര്‍വ്വമായാണ് വാട്‌ഫോഡില്‍ ആഘോഷിക്കപ്പെട്ടത്.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്തിയ ത്യാഗോജ്ജ്വലമായ സമരപരമ്പരകളുടെ പരിപൂര്‍ണ്ണ വിജയദിനവും, കോണ്‍ഗ്രസിന്റെ പൂര്‍ണ സ്വരാജ് (സമ്പൂര്‍ണ സ്വയം ഭരണം) സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരമായി ജനുവരി 26 ഔദ്യോഗിക നിയമനിര്‍മ്മാണ തീയതിയായി തിരഞ്ഞെടുത്തതിന്റെയും അഭിമാന ദിനമാണ് റിപ്പബ്ലിക്ക് ദിനം' എന്ന് ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് സിബി ജോണ്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ 'ഇന്തൃന്‍ റിപ്പബ്ലിക്കിന്റെ ചരിത്രവും, പ്രാധാനൃവും' എന്ന വിഷയത്തില്‍ റിവര്‍ കോട്ട് മാനേജറും, സാമൂഹ്യ പ്രവര്‍ത്തകനുമായ സിബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.

റിപ്പബ്ലിക്ക് ദിനാഘോഷ പ്രോഗ്രാം കോര്‍ഡിനേറ്ററും യുക്മാ നേതാവുമായ സണ്ണിമോന്‍ മത്തായിയുടെ സ്വാഗത പ്രസംഗത്തോട് യോഗ നടപടികള്‍ക്ക് ആരംഭമായി. കോണ്‍ഗ്രസ്സ് നേതാവ് സുരാജ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഓഐസിസി (യു കെ) വര്‍ക്കിങ്ങ് പ്രസിഡണ്ട് സുജു കെ ഡാനിയേല്‍, റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. വാട്ഫോഡ്  ഒഐസിസി യൂണിറ്റിന്റെ ഉദ്ഘാടനവും തദവസരത്തില്‍ സുജു ഡാനിയേല്‍ നിര്‍വഹിച്ചു. മാത്യു വര്‍ഗ്ഗീസ്, ലിബിന്‍ കൈതമറ്റം, കൊച്ചുമോന്‍ പീറ്റര്‍,ഫെമിന്‍ ഫ്രാന്‍സിസ്, ജോണ്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന ഒഐസിസി മീറ്റിങ്ങില്‍ വെച്ച് യുണിറ്റ് ഭാരവാഹികളായി സണ്ണിമോന്‍ മത്തായിയെ യുണിറ്റ് പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി ഫെമിന്‍ ഫ്രാന്‍സിസ്, അനഘ സുരാജ് എന്നിവരെയും. ജനറല്‍ സെക്രട്ടറിയായി സിബി ജോണിനെയും തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി സിജിന്‍ ജേക്കബ്, കൊച്ചുമോന്‍ കെ പീറ്റര്‍, മാത്യു വര്‍ഗ്ഗീസ് എന്നിവരും ട്രഷറായി വിഷ്ണു രാജനും കൂടാതെ കമ്മിറ്റി അംഗങ്ങളായി  ലിബിന്‍ കൈതമറ്റം ,ജോണ്‍ പീറ്റര്‍, വിഷ്ണു അണ്ടിപ്പേട്ട് ,ജോയല്‍ ജോണ്‍, ലിബിന്‍ ജോസഫ് ,നൈജു, ബെബിറ്റോ എന്നിവരെയും തെരഞ്ഞെടുത്തു. നൈജു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപത്തോട്  റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനമായി

 

More Latest News

'ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്' ബിഗ്‌ബോസ് ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ജനപ്രീതി നേടിയ താരമാണ് ഗബ്രി. എവിക്ഷന്‍ ദിവസമായിരുന്ന ഇന്നലെ ഗബ്രി പുറത്തായി. ഗബ്രിയുടെ പുറത്താകല്‍ ജാസ്മിനെ ഏറെ വേദനിപ്പിച്ചിരുന്നു. ജാസ്മിന്‍ നിലവിട്ട് കരയുന്ന വീഡിയോ ഇന്നലെ എപ്പിസോഡില്‍ പുറത്ത് വന്നിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഔട്ടാകല്‍ ആയിരുന്നു എന്നും, ഗബ്രി ഔട്ടാകാന്‍ കാത്തിരിക്കുകയായിരുന്നു എന്നും പലതരം കമന്റുകളാണ് ഇതേ കുറിച്ച് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. 'ഒരുപാട് അപ് ആന്‍ഡ് ഡൌണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്‍പോട്ട് പോയ്‌കൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രെക്ക് ടൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തുപറഞ്ഞില്ല എന്നത് മനഃപൂര്‍വ്വം ചെയ്തെയാണ്. അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്. അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്ക് അത് വീണ്ടും വേദന ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത് . എനിക്ക് എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം ഇന്നുണ്ടായി എന്നാല്‍ അത് നടന്നില്ല. അഭിമുഖത്തില്‍ തന്നെ ആളുകള്‍ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വഭാവം വച്ചിട്ട് ഇങ്ങോട്ട് ആളുകള്‍ ഉടക്ക് ഉണ്ടാക്കും എന്ന്. എന്നാല്‍ ആളുകള്‍ കേറിയാല്‍ അല്ലെ നമുക്ക് നമ്മുടെ സ്‌ട്രെങ്ത് ഈ ഗെയിം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആകൂ എന്നാണ് ഞാന്‍ പറഞ്ഞത്.  ഞാന്‍ കോണ്‍സ്റ്റന്റ് ആയിരുന്നു. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നെ പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന. ഞാന്‍ ആരോടും കൂടുതല്‍ അടുക്കില്ല എന്ന് തീരുമാനിച്ചത് ആണ് എന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് അവളുമായി വൈബ് ഫീല്‍ചെയ്യുന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്. ആ കൈ പിടിച്ചു നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ബലം എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത ആണ്. അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നത് അറിയാന്‍ എനിക്ക് താത്പര്യമില്ല. ജാസ്മിനും ഞാനും ഒരുമിച്ചിരുന്നത് കൊണ്ട് എന്റെ ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല.ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയര്‍ കാട്ടുതീ ആയിരിക്കും ജാസ്മിന്‍. ഞങ്ങള്‍ ഇത് വരെ ഒരുമിച്ചായിരുന്നു, നമ്മുടെ ഇഷ്ടമുള്ള ആളിന്റെ അടുത്തുനിന്നും മാറി നടക്കാന്‍ ആകില്ല. ജാസ്മിന്‍ തന്നെ പല അവസരത്തില്‍ പറഞ്ഞിട്ടുണ്ട് ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പിടിച്ചു നില്ക്കാന്‍ ആകില്ല എന്ന്. പക്ഷെ സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ് ജാസ്മിന്‍, അവള്‍ ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ഉണ്ട്. എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. അത് വളരെ ക്ലിയര്‍ ആണ്.'- ഗബ്രി പറയുന്നു.

വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍, നടി ജ്യോതിക പറഞ്ഞ മറുപടി അബദ്ധമായി മാറി, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടയില്‍ എത്തിയ നടി ജ്യോതികയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യം പക്ഷെ താരത്തിന് തന്നെ അബദ്ധമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് നടിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. 'വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ' എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്. 'ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല. ചിലപ്പോള്‍ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കില്‍ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളില്‍ രഹസ്യമായി വോട്ട് ചെയ്യും. ഓണ്‍ലൈനില്‍ കൂടെയെല്ലാം അവസരമില്ലേ'- ജ്യോതിക പറഞ്ഞു. എന്നാല്‍ ഈ മറുപടി ഇപ്പോള്‍ അബദ്ധമായി മാറിയിരിക്കുകയാണ്. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി.  വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാജ്കുമാര്‍ റാവു നായകനായെത്തുന്ന ഈ ബോളിവുഡ് ചിത്രത്തില്‍ ജ്യോതിക, അലായ എഫ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടി ശ്രീദേവി ആദ്യമായി സ്വന്തമാക്കിയ ആഡംബര ബംഗ്ലാവില്‍ താമസിക്കാന്‍ ആഗ്രഹമുള്ളവര്‍ നേരെ ചെന്നൈക്ക് വിട്ടോളൂ, വീട് ആഡംബര ഹോട്ടലാക്കാന്‍ തീരുമാനിച്ച് മകള്‍ ജാന്‍വി കപൂര്‍

ബോളീവുഡിന്റെ മുഖശ്രീയായ ശ്രീദേവിയുടെ മരണം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. ഇന്നും ആ അപ്രതീക്ഷിത മരണം ആരാധകര്‍ക്ക് അവിശ്വസനീയമാണ്. ശ്രീദേവിയുടെ മരണ ശേഷം മകള്‍ ജാന്‍വി കപൂര്‍ സിനിമകളില്‍ സജീവമായി. ഇപ്പോഴിതാ ജാന്‍വി ശ്രീദേവിയുടെ ആരാധകര്‍ക്ക് വേണ്ടി വലിയൊരു ഓഫറാണ് ഒരുക്കുന്നത്. ചെന്നെയില്‍ ശ്രീദേവി ആദ്യമായി സ്വന്തമാക്കിയ ബംഗ്ലാവ് ആഡംബര ഹോട്ടലാക്കാനാണ് ജാന്‍വി തീരുമാനിച്ചിരിക്കുന്നത്. വീട് ഒരു ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ജാന്‍വി. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വെക്കേഷന്‍ റെന്റല്‍ കമ്പനിയായ Airbnb വഴിയാണ് ബംഗ്ലാവ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 'ഐക്കണുകള്‍' എന്ന വിഭാഗത്തിലാണ് റെന്റല്‍ കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. ജാന്‍വിയും സഹോദരി ഖുഷിയും കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീട് ബീച്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ കരിയര്‍ ആരംഭിച്ച ശേഷം ആദ്യമായി ശ്രീദേവി സ്വന്തമാക്കിയ വിലകൂടിയ പ്രോപ്പര്‍ട്ടി കൂടിയാണിത്. നാല് ഏക്കറില്‍ പരന്നുകിടക്കുന്ന ബം?ഗ്ലാവില്‍ അതിഥികള്‍ക്ക് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം യോഗ പരിശീലിക്കാനും സൗകര്യമുണ്ട്. മെയ് 12 മുതല്‍ ഇത് താമസത്തിന് ലഭ്യമാകും.

പുതിയ ചിത്രങ്ങള്‍ പങ്കിട്ട് സനൂഷ, 'കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം' എന്ന് ബോഡി ഷെയ്മിങ് കമന്റുകളാല്‍ നിറഞ്ഞ് താരത്തിന്റെ കമന്റ് ബോക്‌സ്

നിരവധി പ്രമുഖര്‍ക്കൊപ്പം ബാലതാരമായി അഭിനയിച്ച് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് സനൂഷ. ബാലതാരത്തില്‍ നിന്നും ഒരു നടിയായി മാറി ദിലീപിന്റെയും ഉണ്ണിമുകുന്ദന്റെയും അടക്കം താരങ്ങളുടെ നായികയായി എത്തി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സിനിമകളില്‍ ചെയ്യുന്നില്ലെങ്കിലും താരം ചെയ്തു വെച്ച കഥപാത്രങ്ങളാല്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം ഇപ്പോഴും നിലനിറുത്തുന്നുണ്ട്.   ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സനൂഷ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ അതിവേഗമാണ് ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ താരത്തിന്റെ വണ്ണത്തെ കുറിച്ചാണ് എല്ലാവരും പറയുന്നത്. വിദേശത്താണ് സനൂഷയിപ്പോള്‍. വണ്ണം അല്‍പ്പം കൂടിയിട്ടുണ്ട് താരത്തിന്. അതുകൊണ്ടു തന്നെ താരത്തിനെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനും പ്രയാസമാണെന്നാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. ഒരു യാത്രയ്ക്കിടയില്‍ സനൂഷ പങ്കിട്ട ഒരു പോസ്റ്റ് ആണ് വീണ്ടും സനൂഷയുടെ വണ്ണത്തെ പറ്റി പരാമര്‍ശിക്കുന്നത്.  ''മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാള്‍ ഉണങ്ങും, പാടുകള്‍ മാഞ്ഞുപോകും. വേദന വിട പറയും, സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നിങ്ങളുടെ മനോഹരമായ ഹൃദയത്തിനുള്ളില്‍ സന്തോഷം വസിക്കും...'' എന്ന ക്യാപ്ഷനൊപ്പമാണ് സനൂഷ ചിത്രം പങ്കിട്ടത്. പാന്റ്‌സും ബ്ലാക്ക് ടോപ്പുമണിഞ്ഞ് നിറഞ്ഞ ചിരിയോടെയാണ് സനൂഷയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ മുഴുവനും ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തില്‍ ആയിരുന്നു.  'കടല വെള്ളത്തില്‍ ഇട്ടപോലെ ആയല്ലോ, ഇനി അമ്മൂമ്മ വേഷം ചെയ്യാം, ഗുണ്ടുമണി...ഗുണ്ടൂസ് പെണ്ണ്..' എന്നിങ്ങനെ ബോഡി ഷെയ്മിം?ഗ് കമന്റുകള്‍ കമന്റുകളുണ്ട്. എന്നാല്‍ സ്‌നേഹം പങ്കുവച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും. നല്ല ക്യൂട്ട് ആയിട്ടുണ്ടെന്നും ഇത്രയും വണ്ണം വേണ്ടെന്നും വേ?ഗം കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ 'ഇങ്ങനെ നടന്നാല്‍ മതിയോ. ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ' എന്ന് ചോദിച്ച ആളോട് 'തല്‍കാലം ഇങ്ങനെ നടന്നാല്‍ മതി'യെന്നാണ് സനൂഷ നല്‍കിയ മറുപടി.     

ഭാര്യയുടെ 73ാം പിറന്നാള്‍ ദിനത്തില്‍ 78കാരനായ ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്, വാര്‍ദ്ധക്യത്തിലും ഇങ്ങനെ ഒരു പ്രണയം അനുഭവിക്കുക എന്നത് വലിയൊരു ഭാഗ്യം ആണെന്ന് സോഷ്യല്‍ മീഡിയ

വിവാഹ ശേഷം ജീവിതകാലം മുഴുവനും പ്രണയം ആസ്വദിക്കുക എന്നത് വലിയൊരു ഭാഗ്യമാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാര്‍ദ്ധക്യത്തില്‍ ഭര്‍ത്താവില്‍ നിന്നും പ്രണയത്തിന്റെ ആ സര്‍പ്രൈസ് അനുഭവിക്കുന്ന ഭാര്യയുടെ വീഡിയോ ആരുടെയും മനസ്സ് കീഴടക്കും. @goodnews_movements എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ വന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ജോ കിയോഗ് തന്റെ ഭാര്യയുടെ 73 -ാം ജന്മദിനത്തില്‍ ഭാര്യ ജെയ്‌നിനെ ഒരു പ്രത്യേക സമ്മാനം നല്‍കി അത്ഭുതപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ഒരു ജാപ്പനീസ് ചെറി ബ്ലോസം മരം സമ്മാനിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിച്ചിരിക്കുന്നത്. 78 -കാരനായ ജോ തന്റെ ഭാര്യയെ വിളിച്ച് വീടിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. ജെയ്ന്‍ ഭര്‍ത്താവിനൊപ്പം നടന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മുറ്റത്തെത്തിയ ശേഷം അദ്ദേഹം അവരെ ആ സര്‍പ്രൈസ് കാണിച്ചു കൊടുക്കുകയാണ്. അവര്‍ക്ക് വളരെ അധികം സന്തോഷമായി എന്ന് ഈ വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാണ്. അവര്‍ വളരെ സ്നേഹത്തോടെ തന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.  'എല്ലാ വര്‍ഷവും നമ്മുടെ പ്രണയം കൂടുതല്‍ പൂക്കുന്നതിന്റെ പ്രതീകമാണിത്' എന്നാണ് ജോ തന്റെ സമ്മാനത്തെ കുറിച്ച് ഭാര്യയോട് പറയുന്നത്. നിരവധിപ്പേരാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇരുവരുടെയും സ്നേഹം എന്നും ഇതുപോലെ നിലനില്‍ക്കാനാഗ്രഹിക്കുന്നവരാണ് അതിലധികവും.

Other News in this category

  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും
  • തിരുവില്ലക്കാട്ട് മന ദാമോദരന്‍ നമ്പൂതിരിപ്പാട് വിട പറയുമ്പോള്‍, മണ്മറയുന്നത് സ്റ്റീവനേജ് മലയാളികളുടെ 'സമ്പന്നമായ സ്മൃതി ശേഖരം', ഒപ്പം ബോംബെ മലയാളികളുടെ 'സാംസ്‌കാരിക-സാമൂഹ്യ സഹയാത്രികനേയും'
  • ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം
  • ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു
  • ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും
  • ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്
  • പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം
  • സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യുകെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും
  • യുഡിഫ് (യുകെ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍
  • Most Read

    British Pathram Recommends