തലച്ചോറില്‍ ബാധിച്ച ക്യന്‍സര്‍ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1380 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. ചാരിറ്റി സെപ്റ്റെംബര് 10നു അവസാനിക്കും എന്നറിയിക്കുന്നു തൊട്ടടുത്തദിവസം ലഭിച്ച തുക സാമൂഹികപ്രവര്‍ത്തകരുടെ സന്യത്വത്തില് ഷാജിക്ക് കൈമാറും
ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുന്‍പ് വിവാഹിതനായ ഷാജിയുടെ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടു ക്യന്‍സര്‍ തലച്ചോറിനെ ബാധിച്ചപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം നിങ്ങളുടെ ചെറിയ സഹായങ്ങള്‍ ഷാജിയുടെ ജീവന് രക്ഷിക്കാന്‍ സഹായിച്ചേക്കാം.
ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ്. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ അറിയിച്ചത് യുകെയിലെ കിങ്സ്ലിന്‍ലില്‍ താമസിക്കുന്ന നെടുക്കണ്ടം പാലാര്‍ സ്വദേശി തോമസ് പുത്തന്‍പുരക്കലാണ് തോമസിന്റെ അയല്‍വാസിയാണ് ഷാജി തോമസിന്റെ അഭ്യര്‍ത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങള്‍ ഓണം ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നാമെല്ലാം ഓണം ഉണ്ണാന്‍ തയ്യാറായികൊണ്ടിരിക്കുമ്പോള്‍ ഈ ചെറുപ്പക്കാരന്റെ വേദനയില്‍ ഒരു കൈത്താങ്ങാകാന്‍ നമുക്കൊരുമിക്കാം. നിങ്ങളുടെ സഹായങ്ങള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626