ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ചുരുളിയിലെ സുഗതനും പാലക്കാട്ടെ സിബിക്കും വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1555 പൗണ്ട് ഏകദേശം (1,62,561 രൂപ) ഇതില്‍ 57000 രൂപ ചിലവുചെയ്ത് ഇടുക്കി, ചുരുളിയില്‍ താമസിക്കുന്ന തൊട്ടുമൂലയില്‍ വീട്ടില്‍ സുഗതന് മോട്ടോര്‍ ഘടിപ്പിച്ച വീല്‍ ചെയര്‍ വാങ്ങി നല്‍കി. സുഗതന്‍ കഴിഞ്ഞ 23 വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു ഇനി സുഗതന് മോട്ടോര്‍ ഘടിപ്പിച്ച വീല്‍ ചെയറില്‍ തനിയെ പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാം. സുഗതനു വീല്‍ ചെയര്‍ നലകിയ ചടങ്ങില്‍ പൊതുപ്രവര്‍ത്തകനായ ബാബു ജോസഫ്, സതീശന്‍ കോട്ടപ്പിള്ളി, അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സുഗതന്റെ വിഷമം ഞങ്ങളെ അറിയിച്ച സതീശനോട് ക്രിസ്തുമസിനു മുന്‍പ് വീല്‍ ചെയര്‍ വാങ്ങി നല്‍കമെന്നു പറഞ്ഞിരുന്നു. ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധികരിച്ചപ്പോള്‍ തന്നെ നോര്‍വിച്ചിലുള്ള ഒരു ഇടുക്കി സ്വദേശി സുഗതനു വീല്‍ ചെയര്‍ വാങ്ങാനുള്ള 550 പൗണ്ട് അയച്ചു തന്നിരുന്നു അദ്ദേഹത്തെ നന്ദിയോടെ ഓര്‍ക്കുന്നു.
ലഭിച്ചതില്‍ ബാക്കി തുകയായ 105561 (ഒരുലക്ഷത്തി അയ്യായിരത്തി ആഞ്ഞൂറ്റി അറുപത്തിയൊന്നു രൂപ) കിഡ്നി രോഗിയായ പാലക്കാടു ജില്ലയിലെ വടക്കാംചേരിസ്വദേശി മങ്കൊമ്പില്‍ വീട്ടില്‍ സിബി തോമസിനു ചികിത്സക്ക് വേണ്ടി വടക്കാംഞ്ചേരി പഞ്ചായത്തു മെമ്പര്‍ ഫൗസിയ സിബിയുടെ വീട്ടിലെത്തി കൈമാറി. സിബിയുടെ വേദന ഞങ്ങളെ അറിയിച്ചത് സിബിയുടെ നാട്ടുകാരനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹയാത്രികനുമായ ലിങ്കന്‍ ഷെറില്‍ താമസിക്കുന്ന എബി അബ്രഹാമാണ്. എബിയ്ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങ്ങളെ നീണ്ട വര്‍ഷങ്ങളായി സഹായിക്കുന്ന നല്ലവരായ മുഴുവന്‍ യുകെ, അമേരിക്കന്‍, മലയാളികള്‍ക്കും ഞങ്ങളുടെ ഹൃദയാനിറഞ്ഞ നന്ദി അറിയിക്കുന്നു. അതോടൊപ്പം നല്ലൊരു ക്രിസ്തുമസും ആശംസിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,24 00000 (ഒരുകോടി ഇരുപത്തിനാലു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.