18
MAR 2021
THURSDAY
1 GBP =104.58 INR
1 USD =83.45 INR
1 EUR =89.42 INR
breaking news : വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി >>> നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'.... >>> ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍ >>> സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ >>> കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി >>>
Home >> CHARITY
പ്രൊഫസര്‍ ടി ജെ ജോസഫ് തൊടുപുഴയിലെ കമലയുടെ വീട്ടിലെത്തി ഈസ്റ്റര്‍ ചാരിറ്റിയുടെ ചെക്ക് കൈമാറി... ഇത്തരം നന്മ പ്രവര്‍ത്തികള്‍ക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അഭിനന്ദിച്ച് പ്രൊഫസര്‍ ടി ജെ ജോസഫ്...

ടോം ജോസ് തടിയംപാട്

Story Dated: 2023-04-13

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ  തൊടുപുഴ സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയുടെ ലഭിച്ച 1895 പൗണ്ട് (192079 രൂപ) കമല ശ്രീധരന്റെ വീട്ടില്‍ എത്തി പ്രൊഫസര്‍ ടി ജെ ജോസഫ് സാര്‍ കൈമാറി. കമലയുടെയും കുടുംബത്തിന്റെയും വേദന ഞങ്ങളെ അറിയിച്ച യുകെയിലെ Chelmsford, Essexല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിന്‍, പഞ്ചായത്തു മെമ്പര്‍ സിജില്‍ ജോ, എന്നിവര്‍ സന്നിഹിതരായിരുന്നു. ഇത്തരം ഒരു നന്മ പ്രവര്‍ത്തി ചെയ്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും യുകെ മലയാളികളെയും അഭിനന്ദിക്കുന്നുവെന്നു ചെക്ക് കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജോസഫ് സാര്‍ പറഞ്ഞു.   

ഈസ്റ്റര്‍ ചാരിറ്റിക്ക് ഞങ്ങള്‍ക്ക് ലഭിച്ച 1895 പൗണ്ട് (192079 രൂപ) കൂടാതെ 45000 രൂപ നേരിട്ടും കമലയുടെ അക്കൗണ്ടില്‍ ലഭിച്ചിരുന്നു. അങ്ങനെ ആകെ ലഭിച്ചത് 237079 രൂപ. ഈ എളിയ പ്രവര്‍ത്തനത്തില്‍ ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി നിയമ സഹായം നല്‍കിയ Dominic  & co solicitors Ltd ഉടമ, അഡ്വക്കേറ്റ് ഡൊമിനിക് കാര്‍ത്തികപിള്ളില്‍ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.  

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 1,16,00000 (ഒരുകോടി പതിനാറു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍  കഴിഞ്ഞിട്ടുണ്ട്.

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ  പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇടുക്കി ചാരിറ്റിഗ്രൂപ്പ് യുകെയ്ക്കു നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.

More Latest News

സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനം 'THAIBOOSA' സെപ്റ്റംബര്‍ 21ന് ബിര്‍മിംഗ് ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.  മേജര്‍ ആര്‍ച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സന്ദര്‍ശനത്തിനെത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ രൂപതയുടെ എല്ലാ ഇടവക മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ള ഭാരവാഹികളും രൂപതയിലെ വിമന്‍സ് ഫോറം അംഗങ്ങളും എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സി. ജീന്‍ മാത്യു എസ്എച്ച്. വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു.  

കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി

ഇന്ത്യയില്‍ കൊവിഡ് വാക്‌സില്‍ കൊവീഷീല്‍ഡ് വിവാദം എങ്ങും പടരുകയാണ്. ഇതിരെകുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും നീക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരക്കിട്ട് ഈ നീക്കമെന്നും പറയുന്നു.  ഇതിന് മുന്‍പ് കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെടുത്തത്. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം ഉണ്ടായി മരിച്ച ആളുകളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചില ആളുകളില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ വ്യക്തമാക്കിയത്.

റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍. റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ് എന്ന രീതിയിലാണ് ടെസ്റ്റ് നടക്കുന്നത്. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. എന്നാല്‍ പുതുക്കിയ രീതിയോട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും വിട്ട് കൊടുക്കില്ലെന്ന് ഇവരുടെ വാദം. ടെസ്റ്റംഗ് ഗ്രൗണ്ടിലേക്കുള്ള വഴി അടച്ചാണ് മലപ്പുറത്ത് പ്രതിഷേധം നടക്കുന്നത്. ഒരുകാരണവശാലം ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് സിഐടിയു അറിയിക്കുന്നത്.

'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്

ബിഗ്‌ബോസ് 50ാം ദിവസം കഴിയുമ്പോള്‍ ഗിയര്‍ ചേഞ്ച് ആകുകയാണ്. വളരെ അടുപ്പത്തിലായിരുന്ന സൂഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് പോരുകള്‍ ആണ് ഈ ആഴ്ച കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിനോട് ആയിരുന്നു ഗബ്രിയുടെ വാക്കുകള്‍. ടീം ആയുള്ള കോയിന്‍ ഗെയിമില്‍ ജാസ്മിന്റെ പെര്‍ഫോമന്‍സ് മികച്ചതായിരുന്നില്ലെന്ന് ഗബ്രി വാദിക്കുകയായിരുന്നു. നായയെ പോലെ കിതയ്ക്കുകയായിരുന്നു എന്നും ഗബ്രി പറയുമ്പോള്‍ ജാസ്മിന്‍ പ്രകോപിതയാകുന്നുണ്ട്. ഇവര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങി എന്ന് പ്രേക്ഷകര്‍ പറയുന്നു. അതിനിടയില്‍ ഇന്നലെ രണഭൂമി ടാസ്‌കില്‍ റെസ്മിനോടും ഗബ്രി കയര്‍ക്കുന്നുണ്ടായിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലാണ് ആദ്യം ഏറ്റമുട്ടിയത്. എറിഞ്ഞ ബോളുകള്‍ എടുത്ത് വീണ്ടും എറിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. റെസ്മിനുമായും ഗബ്രി തര്‍ക്കിക്കുന്നുണ്ട്. വലിയ നീതി ദേവതയായിട്ട് നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്നാണ് ഗബ്രി റെസ്മിനോട് പറയുന്നത്. ഇതിനിടയില്‍ ജാസ്മിന്‍ ഇടപെട്ടു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നാണ് ഗബ്രിയോട് ജാസ്മിന്‍ പറഞ്ഞത്. ശേഷം പ്രശ്‌നം സോള്‍വ് ചെയ്യാന്‍ ജാസ്മിന്‍ ശ്രമിച്ചുവെങ്കിലും ഗബ്രി ദേഷ്യത്തില്‍ എഴുന്നേറ്റ് പോകുക ആയിരുന്നു.  ഇതോടെ ഈ ആഴ്ച സുഹൃത്തുകള്‍ തമ്മിലുള്ള വേര്‍പിരിയല്‍ കാണേണ്ടി വരുമോ എന്നാണ് പലരും ചോദിക്കുന്നത്.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി, 91കാരിയുടെ തൊണ്ടയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ മുള്ളെടുത്തത് അഞ്ച് ദിവസം കഴിഞ്ഞ്

ദുബൈ : മീന്‍ തല കഴിക്കുന്നതിനിടെ 91 വയസ്സുകാരിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുത്തത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞ്. ദുബൈയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മീന്‍മുള്ള് വിജയകരമായി പുറത്തെടുത്തത്. 91കാരിയായ ഇനെസ് ആണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ദിവസങ്ങള്‍ക്ക് മുന്‍പ് മീന്‍മുള്ള് കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടടുകയായിരുന്നു. പിറ്റേന്ന് വേദന അനുഭവപ്പെടുകയും ഭക്ഷണം വിഴുങ്ങാന്‍ പ്രയാസമുണ്ടാകുകയുമായിരുന്നു. മുള്ളിന്റെ വലിപ്പം അറിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ആദ്യം ബ്രെഡും മറ്റ് ഭക്ഷണവുമൊക്കെ കൊടുത്ത് നോക്കിയെങ്കിലും മുള്ള് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മാറിയില്ല. പിന്നീട് ദുബൈയിലെ മെഡിയോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോള്‍ ഇനെസിന് ഭയമായിരുന്നെന്ന് മകള്‍ പറഞ്ഞു. ശസ്ത്രക്രിയ ആയിരുന്നു ഏക മാര്‍ഗമെന്ന് ഓട്ടോലാറിങ്കോളജിസ്റ്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. കിഷോര്‍ ചന്ദ്രപ്രസാദ് പറഞ്ഞു. മീന്‍ മുള്ള് കുടുങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ് ഇനെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനെസിന്റെ പ്രായവും മറ്റ് ആരോഗ്യ വെല്ലുവിളികളും പരിഗണിച്ചു. ഭക്ഷണം കടന്നുപോകുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയത്. ഇനെസ് വളരെയധികം സഹകരിച്ചതായും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇനെസ് പൂര്‍ണമായും സുഖം പ്രാപിച്ചെന്നും സാധാരണ പോലെ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടെന്നും മകള്‍ പറഞ്ഞു.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • Most Read

    British Pathram Recommends