പയ്യന്നൂര്‍ തെക്കെ ബസാറില്‍ താമസിക്കുന്ന പ്രദീഷ് ആനിത്തോട്ടത്തിലിന് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ട സാഹചര്യമാണ്. പ്രദീഷ് ഇപ്പോള്‍ നല്ലവരായ നാട്ടുകാരുടെ സഹായത്തിലാണ് ആഴ്ചയില്‍ രണ്ടു തവണ ഡയലിസ് നടത്തി വരുന്നത്.
ഭാര്യയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് മക്കളുള്ള പ്രദീഷ് പയ്യന്നൂരിലുള്ള മലബാര്‍ പ്രസ്സിലാണ് ജോലി ചെയ്തിരുന്നത്. പലവിധ ബുദ്ധിമുട്ടുകള്‍ വന്നതോടെ നടത്തിയ പരിശോധനയിലാണ് തന്റെ ഇരുവൃക്കകളും തകരാറിലാണെന്ന സത്യം പ്രദീഷ് അറിയുന്നത്. ശേഷം ഡയാലിസിസ് ചെയ്ത് വരികയാണെങ്കിലും പെട്ടന്ന് തന്നെ വൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ശസ്ത്രക്രിയയ്ക്ക് ഏകദേശം 15 ലക്ഷം രൂപ ചിലവുണ്ട്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദീഷിനു വൃക്ക നല്‍കാന്‍ സഹോദരന്‍ തയ്യാറാണ്. എങ്കിലും ഈ വലിയ ചികിത്സ ചിലവ് വഹിക്കാന്‍ വാടകവീട്ടില്‍ കിടക്കുന്ന ഈ കുടുംബത്തിന് കഴിയുന്നില്ല. ഈ കുടുംബത്തെ സഹായിക്കാന്‍ നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ഈ ഈസ്റ്റര്‍ കാലത്തു ഈ കുടുബത്തിനു നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.
പ്രദിഷിന്റെ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് പ്രദിഷിന്റെ കുടുംബ സുഹൃത്തായ യുകെയിലെ കേറ്ററിങ്ങില്‍ താമസിക്കുന്ന മനോജ് മാത്യുവാണ്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,2500000 (ഒരുകോടി ഇരുപത്തിഅഞ്ചു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626... എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. ''ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു''.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.