18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ >>> ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ >>> മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും >>> അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക് >>> വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി >>>
Home >> CHARITY
മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റിന് ക്രോയിഡോണില്‍ ഉജ്ജ്വല പരിസമാപ്തി, ജൂണ്‍ 11ന് വൈകിട്ട് 4 മണിമുതല്‍ വിവിധ കലാ പരിപാടികളോടുകൂടി ഗംഭീരമായി...

ഹരിഗോവിന്ദ് താമരശ്ശേരി

Story Dated: 2022-06-22

ലണ്ടന്‍ : മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യക്കാരനുമായ അശോക് കുമാര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മാരത്തോണ്‍ ചാരിറ്റി ഇവന്റ് ജൂണ്‍ 11ന് ക്രോയ്ഡോണ്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറി. ജൂണ്‍ 11ന് വൈകിട്ട് 4 മണിമുതല്‍ വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച പരിപാടിയില്‍ ക്രോയ്‌ടോന്‍ സിവിക് മേയര്‍ കൗണ്‍സിലര്‍ Alisa Flemming, ക്യാബിനെറ്റ് മെമ്പര്‍ കൗണ്‍സിലര്‍ Yvette Hopley,മുന്‍ മേയറും നിലവിലെ കൗണ്‍സിലറുമായ  Manju Shahul Hameed തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്തു.

ചാരിറ്റി ഈവന്റിലൂടെ ലഭിച്ച തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടന്‍ എന്ന യശശ്ശരീരനായ തെക്കുമുറി ഹരിദാസിന്റെ പേരില്‍ ക്യാന്‍സര്‍ റിസേര്‍ച് സെന്ററിനു കൈമാറുമെന്ന് അശോക് കുമാര്‍ അറിയിച്ചു. ഇതുവരെ അശോക് കുമാര്‍ ചാരിറ്റി ഇവന്റുകളിലൂടെ £30,000 ത്തില്‍ പരം പൗണ്ട് സമാഹരിച്ചു വിവിധ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്.  

 

More Latest News

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

വീണ്ടും റെക്കോര്‍ഡുമായി ധോനി, ഐപിഎല്ലില്‍ ഇന്നലത്തെ വിജയത്തോടെ 150 മത്സരങ്ങള്‍ ജയിച്ചതിന്റെ ഭാഗമായി റെക്കോര്‍ഡ് സ്വന്തമാക്കി ധോനി

ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി എം എസ് ധോനി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ പരാജയപ്പെടുത്തിയതോടെ, 150 മത്സരങ്ങളില്‍ ജയിച്ചതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന റെക്കോര്‍ഡ് ആണ് ധോനിയെ തേടിയെത്തിയത്. ഇന്നലെ 78 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ഈ സീസണിലെ പോയിന്റ് പട്ടികയില്‍ ചെന്നൈ മൂന്നാമത് എത്തി. ഐപിഎല്‍ തുടങ്ങിയ 2008 മുതല്‍ ധോനി ഇതിന്റെ ഭാഗമാണ്. നായകന്‍ എന്ന നിലയില്‍ അഞ്ചുതവണയാണ് ധോനി കപ്പ് ഉയര്‍ത്തിയത്. ഇത്തവണ ധോനി നായകസ്ഥാനം ഋതുരാജിന് കൈമാറുകയായിരുന്നു.ഹെല്‍മറ്റ് മുകളിലേക്ക് വലിച്ചെറിയുന്ന ധോനി ഐപിഎല്ലില്‍ 150 ജയത്തില്‍ പങ്കാളിയായ ധോനിക്ക് തൊട്ടുപിന്നില്‍ രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയുമാണ്. 133 മത്സര വിജയങ്ങളില്‍ ഇരുവര്‍ക്കും ഭാഗമാകാന്‍ സാധിച്ചു. ദിനേഷ് കാര്‍ത്തിക് -125, സുരേഷ് റെയ്ന എന്നിവരാണ് തൊട്ടുപിന്നില്‍.ഐപിഎല്ലില്‍ ടീമിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി കൊടുത്ത ക്യാപ്റ്റനും ധോനിയാണ്. ധോനിയുടെ നായകത്വത്തില്‍ 133 മത്സരങ്ങളാണ് വിജയിച്ചത്. 87 ജയവുമായി രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്.

സ്മോക്ക് ബിസ്‌കറ്റ് ശരീരത്തിന് ഏറെ ദോഷം, കഴിക്കും മുന്‍പ് ഈ കാര്യങ്ങള്‍ ഓര്‍ക്കുക

ഒരിടക്കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ കൗതുകവും പ്രിയപ്പെട്ടതുമായി മാറിയ ഒന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റ്. വായിലിട്ട ശേഷം പുക ഊതി ഊതി പുറത്തേക്ക് വിട്ട് സംഭവം വളരെ വേഗം എല്ലാ പ്രായക്കാര്‍ക്കുമിടയിലും ഹിറ്റായി മാറി. പക്ഷെ കഴിഞ്ഞ ദിവസം ഒരു ചെറിയ കുട്ടി ഈ സ്‌മോക്കി ബിസ്‌ക്കറ്റ് കഴിച്ച് ആശുപത്രിയിലായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.  കര്‍ണാടകയിലെ ദാവനഗരെയിലാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ കടയുടമയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ലിക്വിഡ് നൈട്രജന്‍ കൊണ്ടുണ്ടാക്കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അവശനായത് എന്നാണ് പുറത്ത് വരുന്ന വിവരം. ശീതികരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജന്‍. ഇത് ഉപയോഗിച്ചാണ് സ്മോക്ക് ബിസ്‌കറ്റ് തയ്യാറാക്കുന്നത്. ഇത് നേരിട്ട് കഴിക്കുന്നത് വായിലും തൊണ്ടയിലും അന്നനാളത്തിലും ആമാശയത്തിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്ന ഇവയ്ക്ക് -196 ഡിഗ്രി സെല്‍ഷ്യസില്‍വരെ എത്താന്‍ സാധിക്കുന്നു. ത്വക്ക് അലര്‍ജികള്‍, വായില്‍ പൊള്ളല്‍, വയറുവേദന, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയ്ക്കും ലിക്വിഡ് നൈട്രജന്‍ കാരണമാവുന്നു. പലരും ലിക്വിഡ് നൈട്രജനെ ഡ്രൈ ഐസുമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും മനുഷ്യശരീരത്തിന് ഹാനികരമാണ്. ആഹാരം തയ്യാറാക്കുമ്‌ബോഴും ആഹാരത്തിലും ഇവ ഫ്രീസിംഗ് ഏജന്റായി ഉപയോഗിക്കുമെങ്കിലും നേരിട്ട് കഴിക്കാനോ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കാനോ പാടില്ല.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • Most Read

    British Pathram Recommends