മുരിക്കാശ്ശേരിയിലെയും, രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു കൂര നിര്‍മിക്കുന്നതിനു വേണ്ടി ഈ ഓണകാലത്തു നിങ്ങളുടെ സഹായം തേടുന്നു. അതിലേക്കു ഇതുവരെ 820 പൗണ്ട് ലഭിച്ചു (സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു).
ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാന്‍കുട്ടി സ്വദേശി മുക്കാലികുഴിയില്‍ ഡെയ്സിയുടെ ക്യന്‍സര്‍ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്. വീട് ചോര്‍ന്നൊലിക്കുന്നു മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാന്‍ പോലും കഴിയുന്നില്ല ഇവര്‍ക്ക് ഒരു വീട് നിര്‍മിച്ചുകൊടുക്കാന്‍ വേണ്ടിയും. അതുപോലെ രോഗിയായ മകളെയും കൊണ്ട് മഴ പെയ്താല്‍ നനയുന്ന വീട്ടില്‍ തേങ്ങലോടെ കഴിയുന്ന കൂലിപ്പണിക്കാരനായ പാല, രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍. ശിവദാസനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഞങ്ങള്‍ ഓണം ചാരിറ്റി നടത്തുന്നത്. ദയവായി നിങ്ങളെക്കൊണ്ട് കഴിയുന്ന ഒരു സഹായം നല്‍കുക. കിട്ടുന്ന പണം രണ്ടായി വീതിച്ചു നല്‍കും എന്നറിയിക്കുന്നു.
നമ്മളെല്ലാം ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ദയവായി ഈ പാവങ്ങള്‍ക്ക് നല്‍കുക. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..