18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട് >>> സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ >>> കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി! >>> ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും >>> ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം >>>
Home >> HOT NEWS

HOT NEWS

മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്

ബ്രിട്ടനില്‍ ആരോഗ്യ-സാമൂഹിക മേഖലയില്‍ മദ്യപാനം മൂലം പ്രതിവര്‍ഷം 27 ബില്യണ്‍ പൗണ്ട് വരെ ചിലവുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ്, സോഷ്യല്‍ സര്‍വീസസ്, ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം, ലേബര്‍ മാര്‍ക്കറ്റ് എന്നിവയ്ക്ക് നിലവിലെ കണക്കുകള്‍ അനുസരിച്ചുള്ള ചിലവുകള്‍ 2003-നെ അപേക്ഷിച്ച് 37% കൂടുതലാണ്. മദ്യപാനം മൂലം എന്‍എച്ച്എസിന് മാത്രം വരുന്ന ചെലവ് 4.9 ബില്ല്യണ്‍ പൗണ്ടാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് ഡാറ്റ വ്യക്തമാക്കി. രാജ്യത്തെ പകുതി നഴ്സുമാരുടെയും ശമ്പളം കൊടുക്കാനുള്ള തുകയാണ് ഇതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2022-ല്‍ 10,048 പേരാണ് മദ്യപിച്ച് മരണത്തിലേക്ക് പോയതെന്ന് കണക്കുകള്‍ പറയുന്നു. മദ്യപാന ശീലം മൂലം നേരിട്ട ഏഴ് തരത്തിലുള്ള ക്യാന്‍സറുകള്‍, സ്ട്രോക്ക്, ദഹനപ്രശ്നങ്ങള്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍, സിറോസിസ് എന്നിവയാണ് മരണത്തിലേക്ക് നയിച്ചത്. മദ്യപാനത്തിന്റെ ബലത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും, നിയമലംഘനങ്ങളും മൂലം 14.58 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവും നേരിടുന്നു. ആളുകളെ കാണാതാകുക, ജോലിയില്‍ ഉത്പാദനക്ഷമത കുറയുക എന്നിവയുമായി സമ്പദ് വ്യവസ്ഥയ്ക്ക് 5.06 ബില്ല്യണ്‍ പൗണ്ട് നഷ്ടവും സംഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍

ബ്രിട്ടീഷ് സര്‍ക്കാര്‍ നെറ്റ് ഇമിഗ്രേഷന്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമപരമായ കുടിയേറ്റവും നിയന്ത്രിക്കാനാവശ്യമായ നടപടികളുമായ മുന്നോട്ട് പോകുമ്പോള്‍, നെഞ്ചിടിപ്പേറുന്നത് മലയാളികളടക്കമുള്ള വിദേശ  വിദ്യാര്‍ത്ഥികള്‍ക്ക്.  വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെ എച്ച് എസ് ബി സി, ഡെലോയ്റ്റ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ യു കെയിലെ വിദേശ ബിരുദധാരികള്‍ക്ക് നല്‍കിയിരുന്ന തൊഴില്‍ ഓഫറുകള്‍ റദ്ദാക്കി എന്നാണ് ബിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള കുറഞ്ഞ വേതന പരിധി ഉയര്‍ത്തിയത്തും ഇതിനൊരു കാരണമായിട്ടുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം കെപിഎംജി സമാനമായ നീക്കം നടത്തിയിരുന്നു. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ഒരു ജോലി നെടിയെടുക്കാം എന്നുള്ള പ്രതീക്ഷയാണ് കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു കെയില്‍ പഠനം നടത്തുന്നതിന് പ്രേരകമാകുന്നത്.  പ്രതീക്ഷയില്‍ തന്നെയാണ് വലിയ തുകകള്‍ ചെലവഴിച്ച് അവര്‍ യുകെയിലേക്ക് പോകുന്നതും. എന്നാല്‍, ഇപ്പോള്‍ യു കെ സര്‍ക്കാര്‍ കര്‍ശന നില്ലപാട് സ്വീകരിച്ചതോടെ ആയിരക്കണക്കിന്! വിദ്യാര്‍ത്ഥികളുടെ മോഹങ്ങളാണ് കരിയുന്നത്. ലഭിച്ച ജോലി ഓഫറുകള്‍ റദ്ദായതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ടുന്ന സാഹചര്യത്തിലാണ്. ഡിജിറ്റല്‍- ഇന്നോവേഷന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെയാണ് എച്ച് എസ് ബി സിയുടെ  പിന്മാറ്റം പ്രധാനമായും ബാധിക്കുക. കഴിഞ്ഞ വര്‍ഷം 2,700 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കിയ ഡെലോയ്റ്റ്, ഇത്തവണ വിദേശ വിദ്യാര്‍ത്ഥിക്കള്‍ക്ക് നല്‍കിയ ഓഫറുകളില്‍ 35 ശതമാനത്തോളം ഓഫറുകളും പിന്‍വലിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ചില തസ്തികകളില്‍ സ്‌പോണ്‍സര്‍ഷിപ്പിന് പുതിയ മാനദണ്ഡങ്ങള്ള് തടസ്സമാകുന്നു എന്നാണ് ഡെലോയ്റ്റ് പറയുന്നത്. കെ. പി, എം ജി കഴിഞ്ഞ മാസം തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഓഫറുകള്‍ റദ്ദാക്കിയിരുന്നു.ാേഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന് പറയുന്നത് പോലെ ഗ്രാജ്വേറ്റ് വിസ പ്രോഗ്രാം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച നിര്‍ദേശം മൈഗ്രേഷന്‍ ഉപദേശക സമിതി അടുത്തിടെ മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പിലായാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ ആനുകൂല്യം റദ്ദാകും. അതായത് പഠനം കഴിഞ്ഞാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്ന് സാരം.

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരം എന്ന നിലയില്‍ ഹാര്‍ട്ട്പൂള്‍ ടൗണ്‍ സെന്ററില്‍ പെന്‍ഷന്‍കാരനെ കൊലപ്പെടുത്തിയ ഭീകരന് 45 വര്‍ഷം തടവ്. മൊറോക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥി അഹമ്മദ് അലിദ് (45) ഒക്ടോബര്‍ 15 ന് തെരുവില്‍ കണ്ട തികച്ചും അപരിചിതനായ 70 കാരനായ ടെറന്‍സ് കാര്‍ണിയെ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് മിനിറ്റുകള്‍ക്ക് മുമ്പ്, തനിയ്‌ക്കൊപ്പം താമസിച്ചിരുന്ന ക്രിസ്തു മതത്തിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയ ജാവേദ് നൂറി എന്നയാളുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തെയും പ്രതി ആക്രമിച്ചിരുന്നു.  ഹോം ഓഫീസിന്റെ അംഗീകൃത അഭയം തേടിയവരുടെ താമസസ്ഥലത്ത് നടന്ന ആക്രമണത്തിനിടെ അലിദ് 'അല്ലാഹു അക്ബര്‍' - 'ദൈവം മഹാനാണ്' എന്നിങ്ങനെ വിളിച്ചുപറഞ്ഞിരുന്നു. ആക്രമത്തില്‍ തലനാരിഴയ്ക്കാണ് നൂറി രക്ഷപ്പെട്ടത്. തുടര്‍ന്ന് കത്തിയുമായി അലിദ് തെരുവിലേക്ക് ഓടിപ്പോകുകയും ചെയ്തു.  അലിദിന്റെ വിചാരണയ്ക്കിടെ, ഒക്ടോബര്‍ 7 ന് പ്രതി ഹമാസ് ആക്രമണത്തിന്റെ കവറേജ് കാണുന്നത് അയാളുടെ വീട്ടുകാര്‍ നിരീക്ഷിച്ചതായും തുടര്‍ന്ന് അയാള്‍ ഒരു കത്തി കൈവശം വയ്ക്കാന്‍ തുടങ്ങിയതായും കോടതി കേട്ടു. 'ഇസ്രായേല്‍ നിരപരാധികളായ കുട്ടികളെ കൊന്നു' എന്ന കാരണത്താലാണ് താന്‍ നൂറിയേയും കാര്‍ണിയേയും ആക്രമിച്ചതെന്ന് കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ അലിദ് പോലീസിനോട് പറഞ്ഞു. കാര്‍ണിയുടെ ഭാര്യ, പട്രീഷ്യ കാര്‍ണി, ടീസ്സൈഡ് ക്രൗണ്‍ കോര്‍ട്ടില്‍ ഒരു പ്രസ്താവന വായിക്കുകയും അലിദിന്റെ ആക്രമണത്തിന് ശേഷം അവരുടെ ജീവിതം എന്നെന്നേക്കുമായി മാറുകയും ചെയ്തു എന്ന് പറയുകയും ചെയ്തു. സമാധാനവും സ്വസ്ഥതയും ആസ്വദിച്ച് അതിരാവിലെയുള്ള ഒരു നടത്തം കാര്‍ണിയുടെ ദിനചര്യയുടെ ഭാഗമായിരുന്നുവെന്ന് കോടതി കേട്ടു. സുരക്ഷിതനാണെന്ന് താന്‍ വിശ്വസിച്ചിരുന്ന തെരുവിലൂടെ അദ്ദേഹം നടക്കുകയായിരുന്നു, ഈ മനുഷ്യനുമായുള്ള ഒരു ആകസ്മികമായ കണ്ടുമുട്ടല്‍ അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിച്ചെന്നും പട്രീഷ്യ കാര്‍ണി പറഞ്ഞു. അലിദ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ഥലത്തോട് അടുത്ത് നില്‍ക്കുന്നത് വളരെ വേദനാജനകമായതിനാല്‍ തനിക്ക് ഇനി ടൗണ്‍ സെന്റര്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഒരു ഡോര്‍ബെല്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ടൗണ്‍ സെന്ററില്‍ നടക്കുകയായിരുന്ന കാര്‍ണി, 'നോ നോ' എന്ന് നിലവിളിക്കുന്നത് കാണാമായിരുന്നു. അലിദ് അദ്ദേഹത്തെ കത്തികൊണ്ട് ആക്രമിക്കുകയും 'അല്ലാഹു അക്ബര്‍' എന്ന് ആക്രോശിക്കുകയും ചെയ്തു. നൂറിയുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനവും അലിദിനെ ആക്രമത്തിന് പ്രേരിപ്പിച്ചു. അറസ്റ്റിനുശേഷം, അലിദിനെ മിഡില്‍സ്‌ബ്രോ പോലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചപ്പോള്‍ അയാള്‍ 'വിശ്വാസത്യാഗികളോട് ദൈവത്തിന് അതൃപ്തിയുണ്ടെന്നും 'അല്ലാഹു ഉദ്ദേശിച്ചാല്‍ ഗാസ വീണ്ടും ഒരു അറബ് രാജ്യമായി മാറുമെന്നുമൊക്കെ ആക്രോശിക്കുകയും ചെയ്തിരുന്നു. 

രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്!

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മാഞ്ചസ്റ്ററിലെ ഗണിത അധ്യാപികയായ 30 കാരി റെബേക്ക ജോയിന്‍സ് 15 വയസ്സ് മുതല്‍ രണ്ട് ആണ്‍കുട്ടികളെയുമായും ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന്  മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന വിചാരണയില്‍ തെളിഞ്ഞു. ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് നാല് കേസുകളിലും മറ്റൊരു കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ട് കേസുകളിലുമാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്.  ആദ്യ ഇരയായ 'എ' എന്ന ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു രണ്ടാമത്തെ കുട്ടിയായ ബി ആണ്‍കുട്ടിയുമായി അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് അവര്‍ ഗര്‍ഭിണിയായി. കുറ്റക്കാരിയാണെന്ന് ജൂറി വിധിച്ചപ്പോള്‍ ജോയിന്‍സ് അവളുടെ കണ്ണുകള്‍ അടച്ച് മുഖം ചുളിച്ചു. പബ്ലിക് ഗാലറിയില്‍ ഇരുന്ന അവരുടെ അമ്മയും അച്ഛനും എന്നാല്‍ ഒരു പ്രതികരണവും നടത്തിയില്ല. എന്നാല്‍ ജോയിന്‍സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.  ഈ കേസില്‍ ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞുണ്ടെന്നും ശിക്ഷ വിധിക്കുന്നതിന് മുമ്പ് നിങ്ങള്‍ അവളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും വിധി പ്രസ്ഥാപിച്ചുകൊണ്ട് ജഡ്ജി കേറ്റ് കോര്‍ണല്‍ ജോയിന്‍സിനോട് പറഞ്ഞു. എന്നാല്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്ന ജൂലെ നാലിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണമെന്നും ജഡ്ജി പറഞ്ഞു.  കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ജോയ്‌ന്‌സിന് 28 വയസ്സായിരുന്നു പ്രായമെന്നും ഒമ്പത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തില്‍ നിന്ന് അവര്‍ പുറത്തു വന്നതാണെന്നും കൗമാരക്കാരായ സ്‌കൂള്‍ കുട്ടികളുമായുള്ള ബന്ധത്തില്‍ ആഹ്ലാദിച്ചു എന്നും കോടതി മുമ്പ് കേട്ടിരുന്നു. ഒരു അക്കം ഒഴികെ ബാക്കിയെല്ലാം നല്‍കിയ ശേഷം ബോയ് 'എ' അവരുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി സ്‌നാപ്ചാറ്റില്‍ കണക്റ്റുചെയ്തു.അവന്‍ അവള്‍ക്ക് ഉല്ലാസകരമായ വാചകങ്ങള്‍ അയച്ച് ഇരുവരും തമ്മിലുള്ള ബന്ധം ഉഷ്മളമാക്കി. തുടര്‍ന്ന് അവര്‍ രഹസ്യമായി കണ്ടുമുട്ടാന്‍ സമ്മതിച്ചു. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടശേഷം താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് എ ആണ്‍കുട്ടി അമ്മയോട് കള്ളം പറഞ്ഞു, പകരം ജോയിന്‍സ് അവനെ അവളുടെ ഔഡി എ1 കാറില്‍ തന്റെ വീടിന് സമീപം കൂട്ടിക്കൊണ്ടുപോയി ട്രാഫോര്‍ഡ് സെന്ററില്‍ കൊണ്ടുപോയി 350 പൗണ്ട് ഗൂച്ചി ബെല്‍റ്റ് വാങ്ങി നല്‍കി. തുടര്‍്ന്ന് അവളുടെ ഫ്‌ലാറ്റില്‍ എത്തി അവര്‍ രണ്ടുതവണ ചുംബിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. അടുത്ത ദിവസം കുട്ടിയുടെ അമ്മ തന്റെ മകന്റെ കഴുത്തില്‍ ഒരു ലൗ ബൈറ്റ് ശ്രദ്ധിച്ചു. അതേപ്പറ്റി ചോദിച്ചപ്പോള്‍ അവന്‍ 'ഒന്നുമില്ല' എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളെപ്പറ്റി പോലീസിന് ഒരു സൂചന ലഭിച്ചു. തുടര്‍ന്ന് ആണ്‍കുട്ടി അവന്റെ അമ്മയോടൊപ്പം സ്‌കൂള്‍ സന്ദര്‍ശിക്കുകയും തന്റെ മകന്‍ ഒരു അദ്ധ്യാപികയ്‌ക്കൊപ്പം രാത്രി ചെലവഴിച്ചുവെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് അവരുടെ വീട്ടിലെത്തി അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 18 വയസ്സിന് താഴെയുള്ള ആരുമായും സമ്പര്‍ക്കം പുലര്‍ത്തരുതെന്ന വ്യവസ്ഥയിലാണ് ജോയിന്‍സിന് ജാമ്യം ലഭിച്ചത്. ജാമ്യത്തില്‍ വഴിയവെ അവര്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ച് സ്നാപ്ചാറ്റില്‍ 'ബി' എന്ന ആണ്‍കുട്ടി അവര്‍ക്ക് സന്ദേശം അയച്ചപ്പോള്‍ അവള്‍ മാനസികമായി തകര്‍ന്ന് നിലയിലായിരുന്നു. കുട്ടി തന്‍രെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണെന്ന് താന്‍ ആത്മാര്‍ത്ഥമായി കരുതിയെന്ന് ജോയിന്‍സ് പറഞ്ഞു. തുടര്‍ന്ന് സാല്‍ഫോര്‍ഡ് ക്വെയ്സില്‍ ബോയ് ബി അവരെ സന്ദര്‍ശിക്കുകയും അവര്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് അവര്‍ അറസ്റ്റിലാകുകയും കഴിഞ്ഞ വര്‍ഷം നവംബറില്‍ ജാമ്യം ലഭിക്കുന്നതുവരെ അഞ്ച് മാസം കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. 2024 ന്റെ തുടക്കത്തില്‍ അവര്‍ പ്രസവിച്ചു. റെബേക്ക ജോയിന്‍സ് ഒരു ലൈംഗിക വേട്ടക്കാരിയാണന്ന് സിപിഎസ് നോര്‍ത്ത് വെസ്റ്റിന്റെ സീനിയര്‍ ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ജെയ്ന്‍ വില്‍സണ്‍ പറഞ്ഞു. അവര്‍ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. അവരുടെ പെരുമാറ്റം കുട്ടികളില്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കറിപ്പൊടികളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണം

കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്ഡോഗ്. രണ്ട് ബ്രാന്‍ഡുകള്‍ക്കെതിരായ ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിന്‍ ഓക്‌സൈഡ് വളരെ ഉയര്‍ന്ന അളവില്‍ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം. എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് യുകെയില്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്. ന്യൂസീലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓസ്ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. കറുവപട്ട, ഗ്രാമ്പൂ, ജാതിക്ക, പെരുംജീരകം, മല്ലി, ഇഞ്ചി, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവയ്ക്കാണ് ഇറക്കുമതി നിയന്ത്രണം വരുന്നത്. എതിലിന്‍ ഓക്സൈഡിന്റെ ഉപയോഗം ഇവിടെ അനുവദിക്കില്ല, ഇത് കൂടുതലും കണ്ടെത്തിയിരിക്കുന്നത് ഔഷധസസ്യങ്ങളിലും, സുഗന്ധവ്യഞ്ജനങ്ങളിലുമാണ്, എഫ്എസ്എ ഫുഡ് പോളിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് കൂപ്പര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനി സാന്നിധ്യം പരിശോധിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും എഫ്എസ്എ കൂട്ടിച്ചേര്‍ത്തു.

ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍'

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുളളില്‍ അടച്ചുപൂട്ടിയ യുകെ ബാങ്ക് ശാഖകളുടെ എണ്ണം വെള്ളിയാഴ്ച 6,000 കവിയും. വര്‍ഷാവസാനത്തോടെ ഒരു ശാഖ പോലും ഇല്ലാതെ പൂര്‍ണ്ണായും പ്രവര്‍ത്തനം നിലയ്ക്കുന്ന ബാങ്കുകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്നും ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്?  പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അടച്ചുപൂട്ടലുകളുടെ വലിയ അളവും പ്രാദേശിക കമ്മ്യൂണിറ്റികളില്‍ അവ ഉണ്ടാക്കുന്ന വിനാശകരമായ ആഘാതവും വരുന്ന പൊതു തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നിസ്സംശയം പറയാം. ബാര്‍ക്ലേയുടെ എട്ട് ശാഖകള്‍ക്ക് കൂടി വെള്ളിയാഴ്ച താഴിടുമ്പോള്‍ 2015 മുതല്‍ രാജ്യത്ത് അടച്ചു പൂട്ടപ്പെട്ട ആകെ ബാങ്ക്് ശാഖകള്‍ 6,005 എണ്ണമാകും.  ഏറ്റവും കൂടുതല്‍ ശാഖകള്‍ അടച്ചത് ബാര്‍ക്ലേയ്സ് ബാങ്കാണ്. അതിന്റെ ഡീകമ്മീഷന്‍ ചെയ്ത ഔട്ട്ലെറ്റുകള്‍ മൊത്തം 1216 എണ്ണം വരും. അതായത് 20 ശതമാനം. അടച്ചുപൂട്ടലുകളുടെ നിരക്ക് 2017-ല്‍ ആണ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ഫോണുകള്‍ വഴിയും ബാങ്കിംഗ് നടത്തുന്നതിന് ഉപഭോക്താക്കള്‍ പരമ്പരാഗത കൌണ്ടര്‍ സേവനങ്ങളെ നിരാകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ കുറയ്ക്കുന്നതിനെ ന്യായീകരിക്കുന്നതോടെ, ഏതാനും ആഴ്ചകള്‍ കൂടുമ്പോള്‍ അടച്ചുപൂട്ടലിന്റെ പുതിയ റൗണ്ടുകള്‍ പ്രഖ്യാപിക്കപ്പെടുകയാണ്.  നാറ്റ്വെസ്റ്റില്‍ നിന്ന് 50, ലോയ്ഡ്സില്‍ നിന്ന് 43, ടിഎസ്ബിയില്‍ നിന്ന് 28, ഹാലിഫാക്സില്‍ നിന്ന് 26, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡില്‍ നിന്ന് 20, ബാര്‍ക്ലേസില്‍ നിന്ന് 14 എന്നിവ ഉള്‍പ്പെടെ 2024 ലെ ബാക്കിയുള്ള 200 അടച്ചുപൂട്ടലുകള്‍ ഇതിനകം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഒമ്പത് വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന ദേശീയ ശൃംഖലയുടെ 60 ശതമാനത്തിന് തുല്യമാണ് നഷ്ടപ്പെട്ട ശാഖകളുടെ എണ്ണം. ലണ്ടനില്‍, മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ പഴയ സീറ്റായ സെഡ്ജ്ഫീല്‍ഡ് പോലെ എറിത്ത്, തേംസ്മീഡ്, ഡാഗെന്‍ഹാം, റെയിന്‍ഹാം എന്നീ രണ്ട് മണ്ഡലങ്ങള്‍ ബാങ്കിംഗ് ബ്ലാക്ക്സ്പോട്ടുകളായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഡിജിറ്റലായി ബാങ്കിംഗിലേക്ക് മാറിയെങ്കിലും, ഇവ് ആക്‌സസ് ചെയ്യാന്‍ സാധിക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. അടുത്ത മാസങ്ങളില്‍  പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 200 ബാങ്കിംഗ് ഹബ്ബുകളെങ്കിലും എത്തിക്കാന്‍ അടുത്ത സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് വിച്ച്? പറഞ്ഞു. ഒരു സ്റ്റാന്‍ഡേര്‍ഡ് ബ്രാഞ്ചിന് സമാനമായ രീതിയിലാണ് ഹബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏത് ബാങ്കിലെയും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബില്‍ പേയ്മെന്റുകള്‍ നടത്താനും പതിവ് ഇടപാടുകള്‍ നടത്താനും കഴിയുന്ന പോസ്റ്റ് ഓഫീസ് സ്റ്റാഫ് നടത്തുന്ന ഒരു കൗണ്ടര്‍ സേവനമാണിത്.  കഴിഞ്ഞ വെള്ളിയാഴ്ച, യുകെയുടെ 50-ാമത് ബാങ്കിംഗ് ഹബാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. കൂടാതെ രാജ്യവ്യാപകമായി പണത്തിലേക്കുള്ള പ്രവേശനം സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ബാങ്ക് ഫണ്ടഡ് ഓര്‍ഗനൈസേഷനായ ക്യാഷ് ആക്സസ് യുകെ, വര്‍ഷാവസാനത്തോടെ ഇത്  100-ല്‍ എത്താന്‍ ലക്ഷ്യമിടുന്നതായി പറഞ്ഞു. പവര്‍ ഓഫ് അറ്റോര്‍ണി രജിസ്റ്റര്‍ ചെയ്യല്‍ പോലുള്ള ചില ജോലികള്‍ നിര്‍വഹിക്കാന്‍ ഫിസിക്കല്‍ ബ്രാഞ്ചിലേക്ക് വരാന്‍ ഉപഭോക്താക്കളോട് ചില ബാങ്കുകള്‍ ഇപ്പോഴും നിര്‍ബന്ധിക്കുന്നതിനാല്‍ ചില വ്യക്തികള്‍ക്ക് അവരുടെ അടുത്തുള്ള ഔട്ട്ലെറ്റിലേക്ക് ബസിലോ ടാക്‌സിയിലോ ദീര്‍ഘദൂര യാത്രകള്‍ ആവശ്യമായി വരും. ശാഖകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയുന്നത് തുടരുന്നതിനാല്‍, തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച സേവനം നല്‍കാന്‍ ഞതങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഏറ്റവും കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടിയ വ്യക്തിഗത ബാങ്ക് എന്ന വിശേഷണത്തിന് മറുപടിയായി ബാര്‍ക്ലേസ് പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മാനസികവും കുടുംബപരവുമായ പ്രശ്നങ്ങളാല്‍ ഇംഗ്ലണ്ടിലെ അധ്യാപകര്‍ വലയുന്നുവെന്ന് എംപിമാര്‍; ശമ്പളക്കുറവിനേക്കാള്‍ അധ്യാപകര്‍ ജോലി ഉപേക്ഷിക്കാന്‍ കാരണം ഉയര്‍ന്ന ജോലിഭാരം

അധ്യാപകര്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവും അവരുടെ കുടുംബ ബുദ്ധിമുട്ടുകളും കാരണം ജോലിഭാരം വര്‍ദ്ധിച്ചുവരികയാണെന്ന് ഇംഗ്ലണ്ടിലെ സ്‌കൂളുകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ വിമര്‍ശിച്ച എംപിമാര്‍ പറയുന്നു. കോവിഡിന് ശേഷം കുട്ടികളുടെ കുടുംബത്തിലെ സംഘര്‍ഷ പരിഹാരവും മാനസികാരോഗ്യ പിന്തുണയും ഉള്‍പ്പെടെയുള്ള സ്‌കൂളുകളുടെ പരിധിക്ക് പുറത്തുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധ്യാപകര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ സെലക്ട് കമ്മറ്റി പറയുന്നു. അദ്ധ്യാപകര്‍ പറയുന്ന തങ്ങളുടെ അമിത ജോലിഭാരത്തില്‍ ഇത്തരം ജോലികളും കാരണമാകുന്നതായി എംപിമാര്‍ പറഞ്ഞു.  അതേസമയം വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ പോകുന്ന അധ്യാപകരെ നിരുത്സാഹപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഫിസിക്സ്, കംപ്യൂട്ടിംഗ്, വിദേശ ഭാഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ (ഡിഎഫ്ഇ) ലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കാണിക്കുന്ന ഔദ്യോഗിക കണക്കുകളെ തുടര്‍ന്നാണ് അധ്യാപക നിയമനവും നിലനിര്‍ത്തലും സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.  വിദ്യാഭ്യാസ കമ്മിറ്റിയുടെ അധ്യക്ഷനായ കണ്‍സര്‍വേറ്റീവ് എംപി റോബിന്‍ വാക്കര്‍ പറഞ്ഞു: ''ജനസംഖ്യയില്‍ ഇപ്പോള്‍ സെക്കണ്ടറി സ്‌കൂള്‍ തലത്തില്‍ എത്തിയിരിക്കുന്നതിനാല്‍, ബഹുമാനവും പ്രതിഫലവും അനുഭവിക്കുന്ന അധ്യാപന തൊഴിലാളികള്‍ നമുക്കുണ്ടാകേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പ്രധാന വിഷയങ്ങളിലെ പോരായ്മകള്‍ രൂക്ഷമാകും. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണം. ശമ്പളത്തേക്കാള്‍ അമിത ജോലിഭാരമാണ് അധ്യാപകരെ ക്ലാസ് മുറി വിടാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമെന്ന് വാക്കര്‍ പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം, പെരുമാറ്റം, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുടുംബങ്ങളെ സഹായിക്കുന്ന അധ്യാപകരുടെ കേസുകള്‍ എന്നിങ്ങനെ വിശാലമായ സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുള്ള 'ഓവര്‍സ്പില്‍' അധ്യാപകരില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഞങ്ങള്‍ കേട്ടിട്ടുണ്ട്. അധ്യാപകര്‍ക്ക് മതിയായ പ്രാദേശിക സേവനങ്ങളെ ആശ്രയിക്കാന്‍ കഴിയണം, ''വാക്കര്‍ പറഞ്ഞു. കൂടുതല്‍ ആളുകളെ പ്രൊഫഷനിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകളും ബര്‍സറികളും വെട്ടിക്കുറച്ചതിന് ഡിഎഫ്ഇയെ റിപ്പോര്‍ട്ട് വിമര്‍ശിച്ചു, കൂടാതെ 40 വയസ്സിന് മുകളിലുള്ള കരിയര്‍ മാറ്റുന്നവരെ വീണ്ടും പരിശീലിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നൗ ടീച്ചിലേക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഡിഎഫ്ഇ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബര്‍സറികള്‍ പോലുള്ള ''പീസ്മീല്‍ ഇന്‍സെന്റീവുകള്‍'' പ്രവര്‍ത്തിക്കുന്നില്ലെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്സിന്റെ ജനറല്‍ സെക്രട്ടറി പെപ്പെ ഡിയാസിയോ പറഞ്ഞു. ഇംഗ്ലണ്ടിലെ പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് ചേര്‍ത്തുകൊണ്ട് പുതിയ തസ്തികകള്‍ക്ക് ധനസഹായം നല്‍കുമെന്ന് പറഞ്ഞ് ലേബര്‍ 6,500 അധിക അധ്യാപകരെ റിക്രൂട്ട്മെന്റ് ഗവണ്‍മെന്റിലെ ആറ് ''മാറ്റത്തിനായുള്ള ആദ്യ ഘട്ടങ്ങളില്‍'' ഒന്നാക്കിയ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് വരുന്നത്. കോവിഡ് പാന്‍ഡെമിക്കിന് ശേഷം കണ്ട ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്‌കൂളുകള്‍ കരകയറുന്നതിനാല്‍, ഇംഗ്ലണ്ടിലെ ഹാജര്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെച്ചപ്പെട്ടുവെന്ന് കാണിക്കുന്ന പുതിയ കണക്കുകളും DfE പ്രസിദ്ധീകരിച്ചു.

ആറു വയസ്സുകാരിയുടെ മരണം ആശുപത്രിയുടെ ഗുരുതരമായ അവഗണനയെ തുടര്‍ന്ന്; കെന്റ് എന്‍എച്ച്എസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍, വീഴ്ച സമ്മതിച്ച് ട്രസ്റ്റ്

ആറുവയസ്സുകാരിയുടെ മരണത്തില്‍ എന്‍എച്ച്എസ് ആശുപത്രിയുടെ പരിചരണത്തില്‍ വന്ന ഗുരുതര വീഴ്ച കാരണമായതായി അന്വേഷണത്തില്‍ കണ്ടെത്തി. കെന്റ് എന്‍എച്ച്എസ് ട്രസ്റ്റാണ് മായ സീക്ക് എന്ന ബാലികയുടെ മരണത്തില്‍ പ്രതിസ്ഥാനത്ത്. എന്നിരുന്നാലും, 2022 ഡിസംബറില്‍ പെണ്‍കുട്ടിയുടെ മരണത്തിന് ട്രസ്റ്റിന് നേരിട്ട് പങ്കുള്ളതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നും കൊറോണര്‍ക്ക് കണ്ടെത്താനായില്ല.  സെപ്സിസ് ബാധിച്ച് ഹൃദയസ്തംഭനം മൂലം മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മായയ്ക്ക് ടോണ്‍സിലൈറ്റിസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന്് ആന്റിബയോട്ടിക്കുകള്‍ നല്‍കുകയും കെന്റിലെ മാര്‍ഗേറ്റിലുള്ള ക്വീന്‍ എലിസബത്ത് ക്വീന്‍ മദര്‍ ഹോസ്പിറ്റലില്‍ നിന്ന് വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ നടത്തുന്ന ഈസ്റ്റ് കെന്റ് ഹോസ്പിറ്റല്‍സ് യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പരാജയങ്ങളുടെ ഒരു പരമ്പരയാണ് കോടതിയിലെത്തിയത്. അവളുടെ ചികിത്സയില്‍ അനുവര്‍ത്തിച്ച കാര്യങ്ങളില്‍ കുറച്ചുകൂടി കാര്യക്ഷമവുമായി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ന് അവള്‍ ജീവനോടെ ഉണ്ടായിരുന്നേനെ എന്ന് കൊറോണര്‍ കാതറിന്‍ വുഡ് നിരീക്ഷിച്ചു.  ഡിസംബര്‍ 19-ന് രാത്രി മായയെ ആശുപത്രിയില്‍ കിടത്തുന്നതിലും അടുത്ത ദിവസം തിരിച്ചെത്തിയപ്പോള്‍ സെപ്സിസ് രോഗനിര്‍ണയത്തെക്കുറിച്ച് അവളെ ചികിത്സിക്കുന്ന ടീമിലെ എല്ലാ അംഗങ്ങളേയും അറിയിക്കുന്നതും അടക്കം ട്രസ്റ്റിന്റെ പരാജയങ്ങളായി കണ്ടെത്തി.  ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്തിലുടനീളം മായയുടെ ഹൃദയമിടിപ്പ് തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സുപ്രധാന ലക്ഷണങ്ങള്‍ വേണ്ടത്ര നിരീക്ഷിക്കുന്നതിലും പിന്തുണയ്ക്കായി ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ പ്രാദേശിക ആശുപത്രികളില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുന്ന തീവ്രപരിചരണ സേവനമായ സൗത്ത് തേംസ് റിട്രീവല്‍ സര്‍വീസുമായി ബന്ധപ്പെടുന്നതിലും ട്രസ്റ്റ് പരാജയപ്പെട്ടു. മായയുടെ മാതാപിതാക്കളായ മഗ്ദ വിസ്ന്യൂസ്‌ക, രാജ്രതന്‍ ബന്ദേ എന്നിവരുമായി സെപ്സിസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും ജീവനക്കാര്‍ പരാജയപ്പെട്ടു. 2022 ഡിസംബര്‍ 19-ന് വിസ്നീവ്സ്‌ക ആശുപത്രിയിലെ എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്മെന്റില്‍ തളര്‍ന്നു വീഴുന്നതിന് മുമ്പ്, അവള്‍ 'ജീവിതത്തോട് കൊതി' ഉള്ള ഒരു 'നന്നായി പരിപാലിക്കപ്പെടുന്ന ഒരു കൊച്ചു പെണ്‍കുട്ടി' ആയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അവള്‍ക്ക് ടോണ്‍സിലൈറ്റിസ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ണ്ണയിക്കുകയും ചില ആന്റിബയോട്ടിക്കുകള്‍ നല്‍കി അവളെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു, പക്ഷേ ആശുപത്രിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയില്‍ അവള്‍ വീണ്ടും കുഴഞ്ഞുവീണു. കൂടുതല്‍ ഇസിജിയും രക്തപരിശോധനയും നടത്തിയ ശേഷം, അവളുടെ നില വഷളായാല്‍ തിരികെ വരാന്‍ ഉപദേശിച്ചതായും ഇന്‍ക്വസ്റ്റില്‍ പറയുന്നു.  ഡിസംബര്‍ 20-ന് രോഗനിര്‍ണ്ണയത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അഡ്മിഷന്‍ നോട്ടുകളൊന്നും രേഖപ്പെടുത്തുന്നതില്‍ നഴ്സുമാര്‍ പരാജയപ്പെട്ടുവെന്ന് അന്വേഷണത്തില്‍ കേട്ടു. എന്നിരുന്നാലും ഇവ 'കാരണമല്ലാത്ത പരാജയങ്ങള്‍' ആണെന്ന് കൊറോണര്‍ വിധിച്ചു. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഫാറ്റി ലിവറിന്റെ പ്രശ്നങ്ങളും ഹൃദയഭിത്തി കട്ടികൂടിയതും പോലുള്ള മറ്റ് 'ക്രോണിക് അവസ്ഥകള്‍' മായയ്ക്ക് ഉണ്ടായിരുന്നു. ഡിസംബര്‍ 21 ന് പുലര്‍ച്ചെ 2 മണിക്ക് അവള്‍ക്ക് വലിയ ഡോസില്‍ സോഡിയം ക്ലോറൈഡ് നല്‍കിയിരുന്നു, എന്നാല്‍ രക്തം സ്‌കാന്‍ ചെയ്തില്ല. അന്നു രാവിലെ, മായ ഹൃദയസ്തംഭനത്തിലേക്ക് പോയി.പുനരുജ്ജീവന ശ്രമങ്ങള്‍ നടത്തിയെങ്കിലും അവള്‍ അന്ന് മരിച്ചു. മരണകാരണം ഹൃദയസ്തംഭനമായി (അക്യൂട്ട് മയോകാര്‍ഡിയല്‍ നെക്രോസിസ്) മായയുടെ മറ്റ് വിട്ടുമാറാത്ത അവസ്ഥകളുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും സാന്നിധ്യമായി കൊറോണര്‍ അംഗീകരിച്ചു. മായയെ പരിചരിക്കാന്‍ താന്‍ വിശ്വസിച്ചിരുന്ന ആശുപത്രി തന്നെ 'പൂര്‍ണ്ണമായി നിരാശപ്പെടുത്തുകയാണെന്ന്' ഹിയറിംഗിന് ശേഷം നല്‍കിയ പ്രസ്താവനയില്‍ മായയുടെ അമ്മ പറഞ്ഞു. അവര്‍ പറഞ്ഞു: 'ഞങ്ങളുടെ ജീവിതം നശിച്ചു, അവളില്ലാതെ ഞങ്ങളുടെ കുടുംബം ഒരിക്കലും പൂര്‍ണ്ണമാകില്ല. ഈസ്റ്റ് കെന്റ് ഹോസ്പിറ്റലുകളുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ഡെസ് ഹോള്‍ഡന്‍ കോടതിയുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു, 'മായയുടെ വിയോഗത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, മായയുടെ പരിചരണത്തില്‍ ഞങ്ങള്‍ വരുത്തിയ തെറ്റുകള്‍ക്ക് ഞങ്ങള്‍ മായയുടെ കുടുംബത്തോട് നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. പരിചയസമ്പന്നനായ ഒരു സ്വതന്ത്ര ശിശുരോഗവിദഗ്ദ്ധന്റെ സഹായത്താല്‍ ഞങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തുകയും അതിന്റെ ഫലമായി ഞങ്ങള്‍ കുട്ടികളുടെ സേവനത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്

ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു.  പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പില്‍ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തല്‍കുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം .  ഡെവോണ്‍ പ്രദേശത്ത് 22 പേരെ കൂടാതെ ബ്രിക്‌സ്ഹാമിലെ താമസക്കാരായ 70 പേര്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവുമാണ് ജലജന്യ രോഗങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം വില്ലന്‍ ചുമയും കോവിഡിന്റെ പുതിയ വേരിയന്റും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  ഫ്‌ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്. വില്ലന്‍ ചുമ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ജിപി സര്‍ജറികള്‍ നിര്‍ദ്ദേശിച്ചിരുന്നു . ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് ആറു കുഞ്ഞുങ്ങളാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

ഇംഗ്ലണ്ടിലെ പത്തില്‍ ഒമ്പത് നഴ്സുമാരും അസുഖമുള്ളപ്പോള്‍ ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്; ഭൂരിഭാഗം നഴ്‌സുമാരും രോഗീ പരിചരണത്തില്‍ മുഴുകുന്നത് സ്വന്തം രോഗവും വേദനകളും പ്രതിസന്ധികളും അവഗണിച്ച്

എന്‍എച്ച്എസിലെ 10 നഴ്സുമാരില്‍ ഒമ്പത് പേരും അസുഖ ബാധിതരായിരിക്കുന്ന അവസ്ഥയില്‍ പോലും ജോലി ചെയ്യുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 85% നഴ്സുമാരും സമ്മര്‍ദ്ദം, നടുവേദന, ജലദോഷം, ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലെങ്കിലും ഷിഫ്റ്റിനായി എത്തിയിരുന്നു. യുകെയിലുടനീളമുള്ള 11,000-ത്തിലധികം അംഗങ്ങളില്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (RCN) നടത്തിയ സര്‍വേ പ്രകാരം ഏകദേശം പകുതിയും (46%) രണ്ടിനും അഞ്ച് തവണയും അഞ്ചില്‍ ഒരാള്‍ (19%) അഞ്ചില്‍ കൂടുതല്‍ തവണ ഈ അവസ്ഥയില്‍ ജോലിക്ക് ഹാജരായിട്ടുണ്ട്.  രോഗാവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം 85% അങ്ങനെ ജോലിക്ക് ഹാജരായപ്പോള്‍ 2021 ല്‍ ഇത് 77 ശതമാനം ആയിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ജീവനക്കാരുടെ കുറവിലും  രോഗികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ രോഗികളായിരിക്കുമ്പോള്‍ പോലും നഴ്സുമാര്‍ ജോലിക്കെത്തുന്നതെന്ന് ആര്‍സിഎന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും തങ്ങള്‍ പരിചരിക്കുന്ന രോഗികള്‍ക്കായി നഴ്്‌സുമാര്‍ അവര്‍ രോഗികളായിരിക്കുമ്പോള്‍ പോലും ജോലിക്ക് കയറുന്നുവെന്നും രോഗികളെ പരിചരിക്കുന്നതിനായി അവര്‍ സ്വന്തം ക്ഷേമം ത്യജിക്കുന്നുവെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളന്‍ പറഞ്ഞു.  ''ഈ സമര്‍പ്പിത പ്രൊഫഷണലുകള്‍ സത്യത്തില്‍ അവരുടെ ആരോഗ്യവും ക്ഷേമവും ത്യജിക്കേണ്ടതില്ല. എന്നാല്‍ ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ആത്യന്തികമായി കഷ്ടപ്പെടുന്നത് രോഗികളാണ്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഉത്കണ്ഠയും രോഗികളായിരിക്കുമ്പോള്‍ അവരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.'അവര്‍ കൂട്ടിച്ചേര്‍ത്തു.  നഴ്സിംഗ് പ്രൊഫഷന്റെ അവസ്ഥയെക്കുറിച്ചുള്ള RCN-ന്റെ ദ്വിവാര്‍ഷിക ഗവേഷണം, അസന്തുഷ്ടരും അമിത ജോലി ചെയ്യുന്നവരും വേതനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിരാശരും ആയ ഒരു തൊഴില്‍ ശക്തിയുടെ ചിത്രവും വരച്ചുകാട്ടുന്നു.  എഴുപത്തിയൊന്ന് ശതമാനം പേര്‍ക്കും ജോലിയില്‍ അമിത സമ്മര്‍ദ്ദം അനുഭവപ്പെടുന്നു.രോഗികള്‍ക്ക് അനുയോജ്യമായ പരിചരണം നല്‍കാന്‍ തങ്ങള്‍ തിരക്കിലാണെന്ന് 66 ശതമാനം പേരും പറയുന്നു. 45 ശതമാനം പേര്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിടുകയോ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നു. അഞ്ചില്‍ രണ്ടുപേര്‍ മാത്രമേ നഴ്സിങ് ഒരു കരിയറായി ശുപാര്‍ശ ചെയ്യുന്നുള്ളൂ - 21% പേര്‍ നഴ്സായതില്‍ ഖേദിക്കുന്നു. ഇംഗ്ലണ്ടിലെ എന്‍എച്ച്എസില്‍ മാത്രം 34,709 നഴ്‌സുമാരുടെ കുറവാണ്, ഏറ്റവും പുതിയ ഒഴിവുകളുടെ കണക്കുകള്‍ കാണിക്കുന്നത്. ശമ്പള പ്രശ്്‌നമാണ് ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നത്. 10-ല്‍ ഒമ്പത് പേരും (88%) ശമ്പള വര്‍ദ്ധനവ് തങ്ങള്‍ക്ക് കൂടുതല്‍ മാറ്റമുണ്ടാക്കുമെന്ന് പറഞ്ഞു.  പല നഴ്സുമാരും പണത്തിന്റെ പ്രശ്നത്താല്‍ വലയുന്നു. ചിലര്‍ ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്ന് അവരെ സഹായിക്കാന്‍ പണം സ്വരൂപിക്കുന്നതിനായി പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. അതേസമയം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഴിവില്ലായ്മ 70% നഴ്‌സുമാരെ ഉത്കണ്ഠാകുലരാക്കുകയോ ഉറക്കം നഷ്ടപ്പെടുകയോ ചെയ്യുന്നതായും RCN കണ്ടെത്തി.  

More Articles

അയര്‍ലന്‍ഡില്‍ മലയാളി നഴ്സിന് ദാരുണാന്ത്യം; പത്തനംതിട്ട കുളനട സ്വദേശി റോജിയുടെ മരണം തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ, അവയവങ്ങള്‍ ദാനം ചെയ്തു
റെയില്‍വേ ജീവനക്കാരുടെ ഇന്ന് നടക്കുന്ന പണിമുടക്കില്‍  പകുതിയിലധികം ട്രയിനുകള്‍ ഓടില്ല; 14 ഓപ്പറേറ്റര്‍മാരുടെ നിന്നും 20,000 ജീവനക്കാര്‍ സമരത്തിന്
യുകെയില്‍ ഭവന വിലകള്‍ 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍; വീടുവാങ്ങാന്‍ ഇതാണ് പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍, മോര്‍ട്ടഗേജ് അപേക്ഷകള്‍ക്കുള്ള അപ്രൂവല്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 20 ശതമാനത്തിലും താഴെ
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലുണ്ടായസാങ്കേതിക തകരാര്‍ പരിഹരിച്ചെങ്കിലും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായില്ല; വിമാനങ്ങള്‍ റദ്ദാക്കുന്നു, കാലതാമസം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്
എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരുമിച്ച് പണിമുടക്കുന്നു; സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ രണ്ട് മൂന്ന് നാല് തിയതികളിലുമായി നടക്കുന്ന സമരത്തില്‍ രോഗികള്‍ വലയും
ചെറുപ്പക്കാര്‍ പോലും ഹൃദയാഘാതം വന്നു മരിക്കുന്നതിനും ഓര്‍മ കുറവിനും പെട്ടെന്നുള്ള ക്ഷീണത്തിനും കാരണം കോവിഡ് ബാധയോ? സ്ഥിരീകരിച്ച് യുകെയിലെ ശാസ്ത്രജ്ഞര്‍, വില്ലന്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ ഘടനാമാറ്റം!
എനര്‍ജി സെക്രട്ടറി ഗ്രാന്റ് ഷാപ്സിനെ പ്രതിരോധ സെക്രട്ടറിയാക്കി ഋഷി സുനക്; മന്ത്രി സഭയില്‍ മൂന്നാമനായി ഡേവിഡ് കാമറണ്‍ കണ്ടെത്തിയ പ്രതിഭ, ക്ലെയര്‍ കൊട്ടീനോ പുതിയ എനര്‍ജി സെക്രട്ടറി
കെട്ടിടങ്ങള്‍ പ്രത്യേകതരം കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ നേരിടുന്നത് സുരക്ഷാ ഭീഷണി; ഇംഗ്ലണ്ടിലെ നൂറോളം സ്‌കൂളുകള്‍, കോളജ്, നഴ്‌സറി എന്നിവ അടച്ചുപൂട്ടുന്നു

Most Read

British Pathram Recommends