18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> SPIRITUAL

SPIRITUAL

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ഓഗസ്റ്റ് 16 മുതല്‍ 18 വരെ, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ

ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തില്‍ 'ലിമെറിക് ബൈബിള്‍ കണ്‍വെന്‍ഷന്‍'. ഈ വര്‍ഷം ഓഗസ്റ്റ് 16,17,18 (വെള്ളി,ശനി,ഞായര്‍) ദിവസങ്ങളില്‍ ആണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്സ്വെല്‍ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അട്ടപ്പാടി PDM ന്റെ നേതൃത്വത്തില്‍ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കല്‍ PDM ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.പ്രിന്‍സ് മാലിയില്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ.പ്രിന്‍സ് സക്കറിയ മാലിയില്‍: 0892070570സിബി ജോണി അടപ്പൂര്‍: 0871418392ബിനോയി കാച്ചപ്പിള്ളി: 0874130749.

തെക്കുമുറി ഹരിദാസ് എന്ന ഹരിയേട്ടന്റെ ഓര്‍മ്മയില്‍ ലണ്ടന്‍ വിഷു വിളക്കും വിഷു സദ്യയും, ഏപ്രില്‍ 27ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്

ലണ്ടന്‍ : തെക്കുമുറി ഹരിദാസ് യുകെയിലുള്ളവരുടെ സ്വന്തം ഹരിയേട്ടനായിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം അന്തരിച്ചിട്ട് മാര്‍ച്ച് 24 ന് മൂന്ന് വര്‍ഷം തികഞ്ഞു. 29 വര്‍ഷങ്ങളായി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ മുടക്കമില്ലാതെ വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്താന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച വ്യക്തി കൂടിയായിരുന്നു ഹരിയേട്ടന്‍. 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടന്‍ മുന്‍കൈയെടുത്തു സ്ഥിരമായി സ്പോണ്‍സര്‍ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വര്‍ഷവും മുടങ്ങാതെ വിഷുദിനത്തില്‍ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയില്‍ എത്തിയിരുന്നു ഹരിയേട്ടന്‍. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങള്‍ക്കായുള്ള വിഷുസദ്യയും വര്‍ഷങ്ങളായി അമ്മയുടെ പേരില്‍ മുടങ്ങാതെ സ്പോണ്‍സര്‍ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു. ഹരിയേട്ടന്റെ ഓര്‍മ്മക്കായി 2022 ഏപ്രില്‍ മുതല്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് നടത്തിവരുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ വിഷു വിളക്ക് 2024 ഏപ്രില്‍ 27 ന് വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെയും മോഹന്‍ജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകര്‍. ഗുരുവായൂര്‍ ദേവസ്വം കീഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നല്‍കും. വാസുദേവന്‍ നമ്പൂതിരിയുടെ കയ്യില്‍നിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടന്റെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓര്‍മ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നര്‍ത്തകരായ വാണി സുതന്‍, വിനീത് വിജയകുമാര്‍ പിള്ള, കോള്‍ചെസ്റ്ററില്‍ നിന്നുള്ള നൃത്യ ടീം മുതലായവര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമന്‍, ലക്ഷ്മി രാജേഷ്, ഗൗരി വരുണ്‍, വരുണ്‍ രവീന്ദ്രന്‍ മുതലായവര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് 'മയില്‍പീലി', മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടന്‍ വിഷുവിളക്കിനോടനുബന്ധിച് ഏപ്രില്‍ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികള്‍. ഹരിയേട്ടനുമായുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും 'ഓര്‍മ്മകളില്‍ ഹരിയേട്ടന്‍' എന്ന പേരില്‍ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നില്‍ക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടന്‍ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു. Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AUDate and Time: 27 April 2024 For further details please contactSuresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.Email: info@londonhinduaikyavedi.org  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ 

ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഈ ശനിയാഴ്ച രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ആണ് നടക്കുക. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ ഡോ. ടോം ഓലിക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തും. രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, ട്രസ്റ്റി സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും. ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റി ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരിക്കും. ഡോ. മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നരക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക.

യുകെയിലെ ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ ഇടവകയില്‍ വലിയ പെരുന്നാള്‍ ആഘോഷം, ഏപ്രില്‍ 28ന് ഞാറാഴ്ച വിശ്വാസികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവിരുന്നും

ബേസിങ് സ്റ്റോക്ക് സെന്റ് മാര്‍ക്‌സ് ക്‌നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ നടത്തപ്പെടുന്നു. ഈ മാസം ഏപ്രില്‍ 28ന് ഞാറാഴ്ചയാണ് പെരുന്നാള്‍ വിപുലമായി കൊണ്ടാടുന്നത്.  അന്നേ ദിവസം ഉച്ചക്ക് 1:30ന് പ്രാത്ഥനയും, തുടര്‍ന്ന് വി :കുര്‍ബ്ബാനയും, മാധ്യസ്ഥ പ്രാത്ഥനയും, റാസയും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്ക് ശേഷം ആദ്യഫലലേലവും, സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ശുശ്രുഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ :സജി എബ്രഹാം അറിയിക്കുന്നു.  വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: ട്രസ്റ്റീ : എബിമോന്‍ ജേക്കബ് 07577738234സെക്രട്ടറി : ജോമോന്‍ എബ്രഹാം 07944397832

ദൈവഹിത മഹത്വത്തില്‍ അഞ്ചു സിസ്സേറിയനുകള്‍; പ്രോലൈഫ് തിരിച്ചറിവില്‍ റീകാണലൈസേഷന്‍; അഞ്ചാമന് മാമോദീസ നല്‍കിയത് മാര്‍ സ്രാമ്പിക്കല്‍; മാതൃത്വത്തിന്റെ മഹനീയ മാത്രുകയും, ധീരയുമായി നീനു ജോസ്

സ്റ്റീവനേജ് : തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്‍കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്‌സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്‍കുവാന്‍ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന്‍ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്. ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്‍കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്‍കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്. 'ദൈവദാനം തിരസ്‌ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.   മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്‍കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു. 'മാതാപിതാക്കളുടെ കരുണയും, സ്‌നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു. റോബിന്‍-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന്‍ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്‌സ് സ്വാഗതം പറഞ്ഞു. റോബിന്‍ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍ വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്‍, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു. അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം  വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന്‍ നടത്തിയതെന്നത് മാനുഷികമായി ചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്. 'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്‍കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന്  കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്‍കുവാന്‍ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന്‍ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‌കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍  ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്‍കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.   സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനു-റോബിന്‍ കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന്‍ ബാര്‍ക്ലെയ്സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍  ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന്‍ ജോസഫ് റോബിന്‍ ബാര്‍ക്ലെയ്സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.  കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‌ബോളില്‍, ബെഡ്വെല്‍ റേഞ്ചേഴ്‌സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്. മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്‌കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച  അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്. 'ദൈവം നല്‍കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കള്‍  തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന്‍ ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്‍കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ സീറോമലബാര്‍ യുവജന സംഗമം, വാട്ഫോര്‍ഡില്‍ ഏപ്രില്‍ 4 ന് വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

വാട്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ്  ക്രമീകരിച്ചിരിക്കുന്നത്.   നോര്‍ത്താംപ്ടണ്‍ റോമന്‍ കത്തോലിക്കാ രൂപതയില്‍ നിന്നും 2022  ജൂണില്‍ വൈദികപട്ടം സ്വീകരിച്ച യുവ വൈദികന്‍ ഫാ ജിത്തു ജെയിംസ് മഠത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കും.   വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകള്‍ പങ്കുവെക്കുന്നതോടൊപ്പം ആകര്‍ഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങള്‍ക്കും ഉള്ള വേദിയാവും 'ABLAZE 2024'   പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.  യേശുവിനെ  സ്വജീവിതത്തില്‍ അനുകരിക്കുവാനും, കൃപയില്‍ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ 'ABLAZE  2024'സംഗമത്തില്‍ പങ്കു ചേരുവാന്‍ എല്ലാ യുവജനങ്ങളെയും  പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് റീജിയന്‍ ഡയറക്ടര്‍  ഫാ. ഫാന്‍സുവാ പത്തില്‍, ഫാ.അനീഷ് നെല്ലിക്കല്‍, ഷിനോ കുര്യന്‍, റീന ജെബിറ്റി എന്നിവര്‍  മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.  For More Details:-Fr. Fanzwa Pathil-07309049040Shino Kurian- 07886326607Reena Jabitty-07578947304 April 4th Thursday from 10:00 AM to 16:00 PM. HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP  

ഫാ. ബോബി എമ്പ്രയില്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനില്‍ 29നും, 30നും; സ്റ്റീവനേജില്‍ 31ന്, 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്

ലൂട്ടന്‍ : വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയില്‍ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്  ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാന്‍  വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്.   തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തില്‍ത്തന്നെ ശുശ്രുഷകള്‍ നയിക്കുന്ന വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയില്‍ മണിപ്പൂര്‍ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാര്‍ഗ്ഗവും അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗണ്‍സിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.           വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന്, ഗാഗുല്‍ത്താ വീഥിയില്‍ യേശു സമര്‍പ്പിച്ച ത്യാഗബലി പൂര്‍ണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്ത്  , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.   വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകനെ വരവേല്‍ക്കുവാനും  അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി  നടത്തപ്പെടുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കല്‍ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.  ഏഴാം ക്ലാസ്സ്  മുതല്‍  പഠിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി, ബോബി അച്ചന്‍ സ്റ്റീവനേജില്‍ വെച്ച്  പ്രത്യേക ധ്യാന ശുശ്രുഷക്ക്  അവസരം ഒരുക്കുുന്നുമുണ്ട്. St. Martin's De Pores Church, 366 Leagrave, High Street, LU4 0NGMarch 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM  Luton Contact Numbers- 07886330371,07888754583 Curry Village Hall , 551 Lonsdale Road, SG1 5DZ March 24th Sunday Morning 10:00 onwardsSt. Hilda Roman Catholic Church, Stevenage, SG2 9SQMarch 24th Sunday 13:30-19:00 PM along with Palm Sunday Holy Services. Stevenage Contact Numbers- 07463667328, 07710176363  

More Articles

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലീഡ്‌സ് റീജിയണല്‍ ബൈബിള്‍ കലോത്സവത്തിന് ഉജ്വല പരിസമാപ്തി, വിവിധ വേദികളിലായി മുന്നൂറ്റി അന്‍പതോളം മത്സരാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു
യുകെ കെ സി ഡബ്ലിയു എഫിന്റെ നാലാമത് വാര്‍ഷികത്തിനു തിരശ്ശീല വീണപ്പോള്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള ഷെറി ബേബി ക്‌നാനായ മഹിളാരത്‌നം
മാര്‍ത്തോമ്മാ കുടുംബ സംഗമം, രാവിലെ അഭിവന്ദ്യ ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ വി. കുര്‍ബാനയോടെ ആരംഭം
ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷന്‍ പ്രഖ്യാപനവും, തിരുന്നാളും, പാരീഷ് ഡേയും 21 മുതല്‍, ഇടവക ദിനാഘോഷത്തില്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും അരങ്ങേറും
വാല്‍ത്തംസ്റ്റോവില്‍ നൈറ്റ് വിജില്‍ നാളെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ദേവാലയത്തില്‍, ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
ലീഡ്‌സ് റീജണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 21ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, രാവിലെ 9 മണിക്ക് ബൈബിള്‍ പ്രതിഷ്ഠയും തുടര്‍ന്ന് ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടും
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം നവംബര്‍ 18ന് സ്‌കന്തോര്‍പ്പില്‍, പന്ത്രണ്ട് റീജിയനുകളില്‍ ആയി നടന്നുവരുന്ന റീജിയണല്‍ കലോത്സവത്തിലെ വിജയികള്‍ക്കാണ് രൂപതാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മാഞ്ചസ്റ്റര്‍ സ്റ്റോക്ക് പോര്‍ട്ട് കേന്ദ്രീകരിച്ചു കോണ്‍ഗ്രിയേഷന്‍; ഉദ്ഘാടനവും പ്രഥമ കുര്‍ബ്ബാനയും ഒക്ടോബര്‍ 14 ന്

Most Read

British Pathram Recommends