18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : 'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ് >>> വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും >>> കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു >>> ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ് >>> വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് >>>
Home >> HOT NEWS
ക്ലാക്ടന്‍ ഓണ്‍ സീയില്‍ വിടപറഞ്ഞ ബിനോയിക്ക് ഈ മാസം 27 ന് മലയാളി സമൂഹം വിട നല്‍കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-20

ഒരായിരം സ്വപ്നങ്ങളുമായാണ് നാട്ടില്‍ നിന്നും വിദേശത്തേക്ക് ജീവിതം പറിച്ചു നടുന്നവരെല്ലാം വിമാനം കയറുന്നത്. ചോര നീരാക്കി കുടുംബം പോറ്റാന്‍ കഠിന പരിശ്രമം നടത്തുന്നതിനിടെ ആയിരിക്കും മിക്കപ്പോഴും വിധി അതിന്റെ ക്രൂരത കാട്ടുക. മരണത്തിന്റെയോ മാറാരോഗത്തിന്റേയോ ഒക്കെ രൂപത്തില്‍ വിധി തേടിയെത്തുമ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരിക്കും. പ്രത്യേകിച്ചും പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ കൂടി ഒപ്പമുണ്ടാകുമ്പോള്‍. അത്തരമൊരു അവസ്ഥയിലാണ് ബാസില്‍ഡനില്‍ വിടപറഞ്ഞ ബിനോയ് എന്ന കാഞ്ഞിരപ്പള്ളി സ്വദേശിയുടെ കുടുംബം ഇപ്പോഴുള്ളത്. പ്രതീക്ഷയോടെ യുകെയില്‍ എത്തുകയും ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ വിധിയുടെ ക്രൂരതക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കുടുംബത്തിന് കൈത്താങ്ങാകുവാനും ബിനോയുടെ പൊതുദര്‍ശനത്തിനും മറ്റു ചടങ്ങുകള്‍ക്കുമായുള്ള തുക കണ്ടെത്താനും യുകെയിലെ മലയാളി സമൂഹത്തിന്റെ കരുണ തേടുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍. 

ബിനോയിയുടെ മാതാപിതാക്കളും ബന്ധുക്കളും ഒക്കെ നാട്ടില്‍ ആയതിനാല്‍ മൃതദേഹം സംസ്‌കാരം ജന്മ നാട്ടില്‍ തന്നെ ആയിരിക്കുമെന്ന് ബന്ധുക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ മൃതദേഹത്തോടൊപ്പം രഞ്ജിക്കും മൂന്നു മക്കള്‍ക്കും യാത്രയാകാന്‍ തന്നെ നല്ലൊരു തുക വേണ്ടിവരുന്ന സാഹചര്യമാണ്. 

പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന ബിനോയ് ഉറക്കത്തില്‍ സ്‌നേഹനിധികളായ ഭാര്യയില്‍ നിന്നും പിഞ്ചു കുഞ്ഞുങ്ങളില്‍ നിന്നും പറന്നകലുകയായിരുന്നു. ഉറക്കത്തിലാണ് ബിനോയിക്കു നെഞ്ചുവേദന ഉണ്ടാവുന്നത്. വേഗത്തില്‍ സി പി ആര്‍ നല്‍കിയ രഞ്ജി അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്‌സിന്റെ സഹായം തേടി ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു കാര്യമായ തകരാര്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാല്‍ സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന് കഴിഞ്ഞതുുമില്ല. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെനിറ്റിലേറ്റര്‍ സഹായത്തോടെയാണ് ബിനോയിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഒരാഴ്ചയായി ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുക ആയിരുന്നെകിലും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. ഇതിനിടയില്‍ ബിനോയിയുടെ അവയവങ്ങള്‍ നാല് പേരുടെ ജീവിതങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്കാന്‍ ഉപയോഗിക്കാമെന്ന ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചു.

ബിനോയിയുടെ കുടുംബം അറിയിച്ചത് അനുസരിച്ച് ബിനോയിയുടെ പൊതുദര്‍ശനം  (27/4/24) ശനിയാഴ്ച ക്ലാക്ടന്‍ ചര്‍ച്ചില്‍ ( (Our lady of light Clacton on sea ) 1 മണി മുതല്‍ 4മണി വരെയാണ് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. 

പൊതു ദര്‍ശനം നടത്തുന്ന ചര്‍ച്ചിന്റെ വിലാസം 

Our Lady of light church 
1 Church Road
Clacton
CO15 6AG

ബാസില്‍ഡണ് അടുത്ത ക്ലാക്ടന്‍ ഓണ്‍ സീ എന്ന സ്ഥലത്താണ് ബിനോയിയും കുടുംബവും രണ്ടു വര്ഷം മുന്‍പ് എത്തിയത്. പ്രദേശത്തെ ഒരു കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് വിസ കരസ്ഥമാക്കി ജോലിക്കു എത്തുകയായിരുന്നു ബിനോയിയുടെ പത്നി. കരിയിലക്കുളം കുടുംബാംഗമായ ബിനോയ്, തോമസ് -മേരി ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍ ബെന്നിച്ചന്‍ ലണ്ടന് അടുത്ത് ചെംസ്ഫോര്‍ഡിലും സഹോദരി ബിന്‍സി കുവൈറ്റിലുമാണ് ജോലി ചെയ്യുന്നത്. ബിനോയിയുടെ ഉറ്റ ബന്ധുക്കള്‍ അടക്കം ഒട്ടേറെ പേര്‍ യുകെയിലുണ്ട്. പത്ത് വയസുകാരിയായ മിയ, എട്ട് വയസുകാരന്‍ ആരോണ്‍, നാല് വയസുകാരന്‍ ഇവാന്‍ എന്നിവരാണ് മക്കള്‍.

 

More Latest News

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

ഹൃദയമില്ലാത്ത കാഴ്ച കണ്ടാണ് ഇന്ന് കൊച്ചി നഗരം എഴുന്നേറ്റത്. പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന വാര്‍ത്ത അവിശ്വസനീയമായി തോന്നി. നടുറോഡില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഭിച്ചത്. രാവിലെ എട്ടുമണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ലഭിച്ചിട്ടുണ്ട്. ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.  റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.  21 കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ ഇവിടെ മൂന്ന് ഫ്ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് കിട്ടിയിരിക്കുന്ന വിവരം. ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുഞ്ഞ് താഴേയ്ക്ക് വീഴുന്ന ദൃശ്യം കിട്ടിയിട്ടുണ്ട്.  മുകളില്‍ നിന്നും ഒരു പൊതിക്കെട്ട് താഴേയ്ക്ക വീഴുന്ന രീതിയിലാണ് ദൃശ്യം.  ആളില്ലാതിരുന്ന ഫ്‌ളാറ്റില്‍ പുറത്തുനിന്നും ആരെങ്കിലും എത്തിയിരുന്നോ എന്ന കാര്യം ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. ഫ്ളാറ്റില്‍ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.

ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്

ചുട്ട് പൊള്ളുന്ന ചൂടില്‍ ഒന്ന് പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. പുറത്തെ ട്രാഫിക്കും യാത്രയും എല്ലാം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാല്‍ ട്രാഫിക്ക് സിഗ്നലിലെ കാത്ത് നില്‍പ്പില്‍ ചൂടിനെ മറികടക്കാന്‍ പുതിയൊരു ആശയവും പൊതു ജനങ്ങള്‍ക്ക് ഒരു സഹായവും ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍. ഉഷ്ണതരംഗത്തില്‍ മരണം പോലും സംഭവിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് പൊതുമരാമത്ത് ഒരുക്കിയ തണല്‍.  ഇതിന്റെ ഒരു വീഡിയോയയാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹവുമായി എത്തിയിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേൃത്വത്തില്‍ പച്ചവിരി 20 മീറ്ററിലേറെ ദൂരത്തില്‍ വലിച്ചുകെട്ടിയാണ് യാത്രക്കാര്‍ക്ക് അല്‍പം തണലൊരുക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ കാത്തുകിടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസമുണ്ടാകും വീഡിയോയുടെ കാഴ്ചക്കാര്‍ ലക്ഷങ്ങള്‍ പിന്നിട്ടു. ഏറ്റവും മികച്ച കാര്യമാണ് ഭരണകൂടം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് ആള്‍ക്കാര്‍ പറയുന്നത്. അവരുടെ ന?ഗരത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാവണമെന്നാണ് ആള്‍ക്കാരുടെ ആവശ്യം. പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കാനും നെറ്റിസണ്‍സ് മറന്നില്ല.

വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വയറുവേദനയുമായി ഹോസ്പിറ്റലില്‍ എത്തി യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നല്‍കേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.

Other News in this category

  • ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • 'ഒരു രാത്രി 35 പൗണ്ട് മാത്രം';  പ്രീമിയര്‍ ഇന്നിന്റെ  പരസ്യത്തിന് വിലക്കുമായി അഡ്വറ്റൈസിങ്ങ് അതോറിറ്റി, നടപടി ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി
  • ഡ്രൈവിംഗ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം സീബ്രാലൈനില്‍ വയോധികനെ ഇടിച്ച് കൊലപ്പെടുത്തി; മലയാളി വിദ്യാര്‍ത്ഥിക്ക് യുകെയിലെ 6 വര്‍ഷം ജയില്‍ ശിക്ഷ, ഷാരോണ്‍ എബ്രഹാമിന് 8 വര്‍ഷം കാര്‍ ഓടിക്കുന്നതിനും വിലക്ക്
  • തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍
  • Most Read

    British Pathram Recommends