വര്‍ക്കല പാപനാശം ബീച്ചില്‍ സര്‍ഫിങ്ങിനിടെ വിനോദസഞ്ചാരി മരിച്ചു. ലണ്ടന്‍ സ്വദേശിയായ റോയി ജോണ്‍ ടെയ് ലര്‍ (55) ശക്തമായ തിരമാലകളില്‍പ്പെട്ടാണ് കൊല്ലപ്പെട്ടത്. ലൈഫ് ഗാര്‍ഡും പൊലീസും ചേര്‍ന്നാണ് റോയ് ജോണിനെ വെള്ളത്തില്‍ നിന്നെടുത്തത്. മണല്‍ത്തിട്ടയില്‍ തട്ടി കഴുത്തു ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അടുത്തിടെ ടൂറിസം വകുപ്പ് വര്‍ക്കലയില്‍ ഇന്റര്‍നാഷണല്‍ സര്‍ഫിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും 65ലേറെ മത്സരാര്‍ത്ഥികളായിരുന്നു പങ്കെടുത്തത്.അണ്ടര്‍ 16 ആണ്‍കുട്ടികള്‍,ഓപ്പണ്‍ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം.
റോയി ജോണ്‍ ടെയ് ലര്‍ ഭാര്യയ്ക്കൊപ്പം വ്യാഴാഴ്ചയാണ് വര്‍ക്കല ബീച്ചിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 11 . 30 ഓടുകൂടി ബീച്ചില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ സമയത്താണ് അപകടം നടന്നത്. അതേസമയം, വാര്‍ത്ത ഡെയിലി മെയില്‍, ദി മിറര്‍, ദി സണ്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷയും മുന്നറിയിപ്പുകളും കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.