വിവാഹവും വിവാഹ സങ്കല്‍പ്പങ്ങളും ഓരോ പെണ്‍കുട്ടിക്കും വളരെ വ്യത്യസ്തമാണ്. വലിയ പ്രതീക്ഷകളും ഡിമാന്റുകളുമായി യോജിച്ച വരനെ കാത്തിരിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. മുംബൈയില്‍ ജോലി ചെയ്യുന്ന മറാത്തി യുവതി അത്തരത്തില്‍ ഉള്ള പെണ്‍കുട്ടിയാണ്.
37 വയസ്സുകാരിയായ യുവതി മുംബൈയില്‍ പത്ത് വര്‍ഷമായി സ്ഥര താമസം ആണ്. നല്ല ജോലിയും സമ്പാദ്യവും ഉണ്ട്. അതിനാല്‍ തന്നെ ഇവരുടെ വരനെ കുറിച്ചുള്ള സങ്കല്‍പ്പം 'ഭാവി സുരക്ഷിതമാക്കുന്ന' രീതിയിലാണെന്ന് കേള്‍ക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും.
@Ambar_SIFF_MRA എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വളരെ വ്യത്യസ്തമായ ഭാവി വരനെ കുറിച്ചുള്ള സങ്കല്പ്പ പോസ്റ്റ് പുറത്ത് വന്നത്. യുവതി പ്രതിവര്‍ഷം 4 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. യുവതിയുടെ ആഗ്രഹപ്രകാരം, തന്നെ വിവാഹം കഴിക്കുന്ന വരന് ഒരു ഡോക്ടറാകണം. കുറഞ്ഞ പക്ഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റോ മറ്റേതെങ്കിലും ഉയര്‍ന്ന പദവിയിലോ ആയിരിക്കണം . കൂടാതെ പ്രതിവര്‍ഷം ഒരു കോടിയെങ്കിലും സമ്പാദിക്കണം. ഇതുകൂടാതെ മുംബൈയില്‍ സ്വന്തമായി വീട് വേണമെന്നും യുവതി പറയുന്നു.
പക്ഷെ യുവതിയുടെ വരനെ കുറിച്ചുള്ള സങ്കല്‍പ്പം കേട്ട് സോഷ്യല്‍ മീഡിയ പറയുന്നത് ഇത് വല്ലാത്തൊരു ആഗ്രഹം ആണെന്നാണ്.