90ാം വര്‍ഷത്തിലേക്ക് എത്തിയ റിസര്‍വ് ബാങ്ക് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയം പുറത്തിറക്കിയത്.
റസര്‍വ് ബാങ്ക് തന്റെ പ്രവര്‍ത്തനത്തിന്റെ 90 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് 90 രൂപയുടെ നാണയം പുറത്തിറക്കിയത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
99.99 ശതമാനം പ്യുവര്‍ സില്‍വറിലാണ് നാണയം തയ്യാറാക്കിയത്. 40 ഗ്രാം ഭാരമുണ്ട്. സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം 'ആര്‍ബിഐ@90' എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ എന്ന് ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഹില്‍ട്ടണ്‍ യംഗ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്. 1935 ഏപ്രില്‍ ഒന്നിനാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി പ്രവര്‍ത്തിച്ചു വരികയാണ്.