അഭിമുഖത്തിനിടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് കാണിച്ച് നര്‍ത്തകി സത്യഭാമയ്ക്കെതിരെ പരാതി നല്കി ആര്‍എല്‍വി രാമകൃഷ്ണന്. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് പരാതി നല്‍കിയത്. തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.
കേരളം മുഴുവനും പ്രതിഷേധിച്ച പരാമര്‍ശങ്ങളായിരുന്നു സത്യഭാമ നടത്തിയത്. രാമകൃഷ്ണനു
പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
''മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആള്ക്കാര്. ഇയാളെ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷന് കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ഒക്കെ ആണ്പിള്ളേര് കളിക്കണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള പോലും സഹിക്കില്ല'' സത്യഭാമ അഭിമുഖത്തില്‍ പറയുന്നു.
കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു.