ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് ജാക്കറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യ. അഭിമാനകരമായ ഒരു നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ആണ് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ചത്. വെടിയുണ്ടകളില്‍ നിന്നും സംരക്ഷണം നല്കുന്ന ജാക്കറ്റ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് വികസിപ്പിച്ചിരിക്കുന്നത്.
നോവല്‍ മെറ്റീരിയല്‍ ഉപയോഗിച്ച് പുതിയ ഡിസൈനില്‍ ആണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 6 സ്നൈപ്പര്‍ വെടിയുണ്ടകളെ നേരിടാന്‍ സാധിക്കുന്ന ഹാര്‍ഡ് ആര്‍മര്‍ പാനലും ജാക്കറ്റിന് മുന്നില്‍ ഉണ്ട്. 7.62 x 54 ആര് എപിഐ അമ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് എന്നും രാജ്യത്ത് നിലവിലുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞ വെച്ചാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഡി ആര് ഡി അറിയിച്ചു.
വിജയകരമായി ചണ്ഡീഗഡില്‍ വച്ച് നടന്ന പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ വെസ്റ്റ് ഡിആര്‍ഡിഒ പുറത്തിറക്കുകയായിരുന്നു. മുന്നിലെ ഹാര്‍ഡ് ആര്‍മര്‍ പാനല്‍ ഒരുക്കുന്നതിന് മോണോലിതിക് സെറാമിക്ക് പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആര്‍മര്‍ പാനലിന് പിന്നില്‍ ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷന് നടത്തുമ്പോള്‍ ഉള്ള കംഫര്‍ട്ടിനുമായി പോളിമറും ഉപയോഗിച്ചിട്ടുണ്ട്.