വിദേശ രാജ്യങ്ങളിലേക്ക് എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്സുമാരാണ് എന്‍എസ്്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നത്. ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്‍എച്ച്എസില്‍ ജോലിയ്ക്ക് കയറിയ ശേഷം മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.
2021-22 നും 2022-23നും ഇടയില്‍ വിദേശ ജോലിക്കായി പോയ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത നഴ്സുമാരുടെ എണ്ണം 12400 ആയി ഉയര്‍ന്നിട്ടുണ്ട്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി. കോവിഡ് പ്രതിസന്ധി കാലഘട്ടത്തെ അപേക്ഷിച്ച് നാലിരട്ടി.
എന്‍എച്ച്എസില്‍ ജോലി ഉപേക്ഷിക്കുന്നവരില്‍ പത്തില്‍ ഏഴു പേര് ഇന്ത്യയിലോ ഫിലിപ്പീന്‍സിലോ യോഗ്യത നേടിയവരാണ്. മൂന്നു വര്‍ഷം വരെ ജോലി ചെയ്ത ശേഷമാണ് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. യുഎസിലേക്കോ ന്യൂസിലന്‍ഡിലേക്കോ ഓസ്ട്രേലിയയിലേക്കോ ഒക്കെയാണ് കൂടുതലും പേര് ജോലി തേടി പോകുന്നത്.