വൈന്‍ ഇഷ്മുള്ളവരാണോ നിങ്ങള്‍? അല്ലെങ്കില്‍ മറ്റേതെങ്കിലും ഡ്രിങ്കുകള്‍ കുടിക്കാന്‍ നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ ഇതാ ഇവിടെ അതിന് സൗകര്യം ഉണ്ട്. ഡ്രിങ്ക് കുടിക്കാന്‍ മാത്രമല്ല അതില്‍ 'ആറാടാനും' മികച്ച ഒരു ഓഫര്‍ ആണ്.
ജപ്പാനിലെ ഹക്കോണ്‍ കോവകിയന്‍ യുനെസുന്‍ ആണ് ഇത്തരത്തില്‍ വളരെ വ്യത്യസ്തമായ ഒരു ഓഫര്‍ ഉളളത്. ഇതൊരു അമ്യൂസ്മെന്റ് പാര്‍ക്കാണ്. ഇവിടെ നല്ല ചുവന്ന നിറത്തിലുള്ള വൈന്‍ നിറച്ചിരിക്കുന്ന പൂള് കാണാം. അത് പക്ഷെ ആര്‍ക്കും കുടിക്കാന്‍ സാധിക്കില്ലെന്ന് മാത്രം. ഇഷ്ടം ഉള്ളവര്‍ക്ക് അതില്‍ കുളിക്കാം.
ഈ വൈനിലുള്ള കുളി ചര്‍മ്മത്തിന് വളരെ നല്ലതാണ് എന്നാണ് പറയുന്നത്. ജപ്പാന് നാഷണല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍, 3.6 മീറ്റര്‍ ഉയരമുള്ള ഒരു വലിയ കുപ്പിയില്‍ നിന്നുമാണ് ഈ വൈന്‍ പൂളിലേക്ക് വൈന്‍ വരുന്നത്.
വൈന്‍ മാത്രമല്ല നമുക്ക് ഇഷ്ടമുള്ള ഏത് ഡ്രിങ്കിലും കുളിക്കാം. അതിപ്പോള്‍ കോഫി, ഗ്രീന്‍ ടീ തുടങ്ങി പലതും പെടുന്നു. നിരവധിപ്പേരാണ് ഇവിടെ ഈ വിവിധങ്ങളായ പൂളുകളില്‍ കുളിക്കാന്‍ വേണ്ടി എത്തുന്നത്. morokokoko എന്ന വ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ വിവിധ പൂളുകളും ഈ വീഡിയോയില്‍ കാണാം.
തന്റെ ജപ്പാന് യാത്രയ്ക്കിടെ ഞങ്ങള്‍ @yunessun_hakone എന്ന അമ്യൂസ്മെന്റ് പാര്‍ക്ക് സന്ദര്‍ശിച്ചു. അവിടെ നീന്തല്‍ വസ്ത്രങ്ങളില്‍ അതിഥികള്‍ക്ക് ആസ്വദിക്കാവുന്ന വാട്ടര്‍ സ്ലൈഡുകളും പൂളുകളും ഒക്കെ ഉണ്ട്. അവര്‍ വൈന്‍, ഗ്രീന്‍ ടീ, ചോക്ലേറ്റ് എന്നിവ നിറച്ച പൂളുകളില്‍ കുളിക്കാനുള്ള അവസരം ഒരുക്കുന്നു. ഇത് ഒരു ഗുഹയ്ക്കുള്ളിലെന്ന പോലെയാണ്. കുട്ടികള്‍ക്കും അനുയോജ്യമാണ് എന്നും അവര്‍ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.