എന്‍എച്ച്എസിന്റെ മാനസികാരോഗ്യ ആശുപത്രികളില്‍ 20,000 ഓളം രോഗികള്‍ക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന് റിപ്പോര്‍ട്ടുകള്‍. സ്‌കൈ ന്യൂസിന്റെ പിന്തുണയോടെ നടത്തിയ ഒരു അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2019 മുതലുള്ള കാലയളവില്‍ ഇംഗ്ലണ്ടിലെ 30 ലധികം വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് 20,000 - ലധികം ലൈംഗിക ദുരുപയോഗം, ഉപദ്രവം, ബലാത്സംഗ പരാതികള്‍ എന്നിവ ഉണ്ടായത്. അക്രമം നടത്തിയവരില്‍ ജീവനക്കാരും സഹരോഗികളും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് എന്ന സംഘടന നിലവിലെ സാഹചര്യം ഭയങ്കരവും തികച്ചും അപകടകരവും ആണെന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും പരാതികള്‍ ഉണ്ടെങ്കിലും അതിനെക്കുറിച്ച് മികച്ച രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നത് തികച്ചും അപലനീയമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒരു പൊതു അന്വേഷണം നടത്തുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വേണമെന്നാണ് സ്ത്രീ രോഗികളുടെ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോഗ്യ സംവിധാനത്തിനുള്ളിലെ വ്യാപകമായ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് തങ്ങള്‍ വര്‍ഷങ്ങളായി ആശങ്കകള്‍ ഉന്നയിക്കാറുണ്ടന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആര്‍സിഇയുടെ ചീഫ് എക്‌സിക്യൂട്ടീവ് സിയാര ബെര്‍ഗമള്‍ വ്യക്തമാക്കി.