വിവാഹമെന്നാല്‍ ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒന്നായത് കൊണ്ട് തന്നെ അത് ഏറ്റവും ആര്‍ഭാഡടമാക്കാന്‍ ആണ് എല്ലവാരും ശ്രമിക്കുക. എന്നാല്‍ മറ്റൊരു രാജ്യത്ത് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ കുറവുകള്‍ ഒന്നുമില്ലാതെ ഒരു വിവാഹം ആര്‍ക്കെങ്കിലും സ്വപ്‌നം കാണാന്‍ സാധിക്കുമോ? സാധിക്കുമെന്നാണ് ഈ ദമ്പതികള്‍ കാണിച്ച് തന്നിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയസാക്ഷാത്കാരമായിരുന്നു 43 കാരിയായ ലിസ് ക്ലിഫോണും 31കാരനും. ഇത്തരം സന്ദര്‍ഭത്തില്‍ വിവാഹം വലിയൊരു ആഘോഷമാക്കാനേ ആരും ശ്രമിക്കൂ. എന്നാല്‍ ഇവര്‍ ആ കാര്യത്തില്‍ വ്യത്യസ്തരായിരുന്നു.
വളരെ ലളിതവും എന്നാല്‍ മനോഹരവും ആയിരുന്നു ഇവരുടെ വിവാഹം. ഏകദേശം 41,000 രൂപ മാത്രമാണ് ഇരുവരുടെയും വിവാഹത്തിന് ആകെ ചെലവായത് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ സത്യം അതാണ്.
2017-ലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ മകള്‍ ജനിച്ചത്. ഇതിനു ശേഷമായിരുന്നു വിവാഹം. വിവാഹ ചടങ്ങിലേക്ക് അധികം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ഇവരുടെ രണ്ട് പെണ്‍മക്കളും ഏതാനും അയല്‍ക്കാരുമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധയേം വിവാഹത്തിന് ലിസ് ധരിച്ച വസ്ത്രമാണ്. 3000 രൂപയ്ക്ക് ആമസോണില്‍ നിന്നാണ് അവര്‍ വിവാഹവസ്ത്രം വാങ്ങിയത്. ചെരുപ്പും ഇതിനൊപ്പം വാങ്ങി. വിവാഹത്തിന് ഒരുക്കിയ കേക്കിലും ലാളിത്യം പ്രകടമായിരുന്നു. ആകെ 940 രൂപയായിരുന്നു കേക്കിന്.
വിവാഹമണ്ഡപത്തിന് പകതം വീടിന്റെ അടുക്കളയില്‍ല്‍വെച്ചാണ് ഇരുവരും കേക്ക് മുറിച്ചത്. ബ്രിട്ടീഷ് വിവാഹത്തിന് സാധാരണ ശരാശരി 1.36 ലക്ഷം രൂപയോളം ചെലവാകാറുണ്ട്. ഇന്ത്യയിലാകട്ടെ വധുവിന്റെ മേക്ക്അപ്പിന് മാത്രം 40000 രൂപയോളം ചെലവ് വരും. ഇതിനിടെ ലിസിന്റെയും മാറ്റിന്റെയും ലാളിത്യം നിറഞ്ഞ സമീപനമാണ് സമൂഹ മാധ്യമം ചര്‍ച്ച ചെയ്യുന്നത്. ഇത് ആഡംബര വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഈ വിവാഹത്തെ കുറിച്ച് കേട്ടവരെല്ലാം പറഞ്ഞത് ഇതിലും ലളിതമായ വിവാഹം സ്വപ്‌നങ്ങളില്‍ മാത്രമെന്നാണ്.