18
MAR 2021
THURSDAY
1 GBP =104.55 INR
1 USD =83.35 INR
1 EUR =89.74 INR
breaking news : 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല >>> ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ >>> നോര്‍ത്ത് ലണ്ടനില്‍ വാള്‍ ആക്രമണത്തിനിരയായ തന്റെ ജീവന്‍ രക്ഷിച്ച എന്‍ എച്ച് എസിന് നന്ദി പറഞ്ഞ് 35 കാരനായ ഐടി എഞ്ചിനീയര്‍; കൊല്ലപ്പെട്ട 14 കരന്റെ സ്മരണയ്ക്കായി ഹൈനോള്‍ട്ടില്‍ മെഴുകുതിരി പ്രകടനം നടത്തും >>> സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നുവെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട്;  വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് വിദഗ്ധര്‍ >>> റൺ… നഴ്‌സസ്, റൺ… യുകെയിലെ നഴ്‌സുമാരും മിഡ് വൈഫുമാരും കൂട്ടയോട്ടം നടത്തുന്നു..! 5 കിലോമീറ്റർ ഓട്ടം ഇന്റർനാഷണൽ നഴ്‌സസ് ആൻഡ് മിഡ് വൈഫറി ഡേകൾക്ക് തലേന്ന്, പാർക്ക് റണ്ണിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് മിഡ് വൈഫുമാരുടെ കൂട്ടയോട്ടം ഇന്ന് >>>
Home >> EDITOR'S CHOICE
പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വീണ്ടും ഒരു പ്രണയദിനം, ഈ പ്രണയദിനത്തെ കൂടുതല്‍ മനോഹരമാക്കുന്ന ഒരു പ്രണയലേഖനം!!!

ജോസ്ന സാബു സെബാസ്റ്റ്യന്‍

Story Dated: 2024-02-14

പ്രിയപ്പെട്ട കേശുവേട്ടന്, 

കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു. 

നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയില്‍ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നില്‍ക്കുകയാണ്.... 

കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കള്‍....

കേശുവേട്ടന്‍ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണില്‍ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവില്‍....

കേശുവേട്ടന്‍ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടന്‍ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും.... 
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച അന്നമ്മ ടീച്ചര്‍ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട്...

നമ്മളൊന്നിച്ചു നിലാവ് കണ്ട സര്‍പ്പക്കാവിലെ നാഗത്താന്മാരുടെ ദര്‍ശന ഓര്‍മകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു....

വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാല്‍ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയര്‍ന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നില്‍പ്പിലാണിന്നുമെന്റെ ഹൃദയ താളം..... 

കലാലയ ചുവരില്‍ ചേര്‍ത്തുനിര്‍ത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറക്കാനായിട്ടില്ല....

നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പില്‍ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങള്‍ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട്...

പത്താം ക്ലാസിന്റെ മേശയില്‍ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാല്‍ പോറിയിട്ട ആ മുറിവുകളില്‍ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു.... 

എന്നിരുന്നാലും നമ്മളെന്നും കൈകോര്‍ത്തു ഒരുമിച്ചു നനഞ്ഞ ആ മഴയില്‍ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാര്‍മേഘം കാണണുണ്ട്...

നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വര്‍ണിക്കുക....

കാറ്റില്‍ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ....
അത്തമെത്താന്‍ കാത്തിരിക്കുന്ന തുമ്പിപ്പോലെ....
എന്റെ ഹൃദയമിങ്ങനെ പറന്നും.....അകന്നും...

മഴക്കായി കാത്തിരിക്കുന്ന കാലന്‍ കുടപോലെ.... 
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണില്‍ നില്‍ക്കുകയാണിപ്പോഴും...

എന്ന് സ്‌നേഹപൂര്‍വ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ......

അങ്ങനെ ജീവിതത്തില്‍ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാര്‍ക്കുമായി....Happy Valentine's Day!!!


ജോസ്ന സാബു സെബാസ്റ്റ്യന്‍

 

 

More Latest News

115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല

1909 മെയ് 1 ന് മിനസോട്ടയിലെ ഡുലുത്തിലേക്ക് ഉപ്പ് കയറ്റി പോകുന്നതിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആവിക്കപ്പലായ അഡെല്ല ഷോര്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അഡെല്ല ഷോര്‍സിനെ ശപിക്കപ്പെട്ട കപ്പല്‍ എന്നാണ് അറിപ്പെട്ടിരുന്നത്. അതിന് കാരണം ഉണ്ട്. കാണാതാകുന്നതിന് മുമ്പ് രണ്ട് തവണ മുങ്ങിയ ചരിത്രം ഈ കപ്പലിന് ഉള്ളതിനാല്‍ അവസാന തകര്‍ച്ചയ്ക്ക് ശേഷം ഈ കപ്പലിനെ 'ശപക്കപ്പെട്ട കപ്പല്‍' എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ഈ കപ്പലിന് ശാപം ഉണ്ടാകാനും കാരണമായി ഒരു സംഭവം ഉണ്ട്. കപ്പലിന്റെ നിര്‍മ്മാണ സമയത്ത്  ഒരു കുപ്പി വൈന്‍ പൊട്ടിച്ച് കപ്പല്‍ നാമകരണം ചെയ്യുന്ന പതിവ് അന്നുണ്ടായിരുന്നുവത്രേ. എന്നാല്‍, കപ്പല്‍ നിര്‍മ്മാണ കമ്പനിയുടെ ഉടമയും കുടുംബവും മദ്യം ഒഴിവാക്കി പകരം ഒരു കുപ്പി മാത്രം പൊട്ടിക്കാന്‍ തീരുമാനിച്ചു. ഇതാണ് കപ്പലിന് ശാപം വരാന്‍ കാരണമെന്നാണ് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നതെന്നും പറയുന്നു. 115 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 14 ജീവനക്കാരുമായാണ് കപ്പല്‍ യാത്ര തിരിച്ചത്. 1എന്നാല്‍ പിന്നീട് മിനസോട്ടയിലെ സുപ്പീരിയര്‍ തടാകത്തില്‍ നിന്ന് കപ്പലിന്റെ അവശിഷ്ടങ്ങള്‍ പുരാസവസ്തു ഗവേഷകര്‍ മുങ്ങി എടുത്തത്. മരം കൊണ്ട് നിര്‍മ്മിച്ച ആവിക്കപ്പലായ അഡെല്ല ഷോര്‍സ്. മിഷിഗണിലെ പാരഡൈസില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ലേക്ക്‌സ് ഷിപ്പ് റെക്ക് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ജീവനക്കാരില്‍ ആരെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ബോയിലര്‍, കാര്‍ഗോ ഹോള്‍ഡ്, പോര്‍ട്ട് ബോ എന്നിവയുള്‍പ്പെടെ കപ്പലിന്റെ വിവിധ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ സുപ്പീരിയര്‍ തടാകത്തിന്റെ അടിതട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍, നാവികരുടെ അവശിഷ്ടങ്ങളുടെ ഒരു സൂചനയും ഇവിടെ നിന്ന് ലഭിച്ചില്ല. അന്നത്തെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് ഇന്നത്തെ കൃത്യത ഇല്ലാതിരുന്നതിനാല്‍ അന്ന് സാധാരണ അനുമാനിക്കുന്നതിലും കൂടുതല്‍ കപ്പല്‍ തകര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാമെന്ന് ജിഎല്‍എസ്എച്ച്എസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രൂസ് ഇ ലിന്‍ പറഞ്ഞു.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ അനിലാലിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. തൃപ്പൂണിത്തുറ സ്വദേശിയാണ് അനിലാല്‍. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത

പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള സ്‌നേഹ സംഗീത രാവ് നാളെ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നടക്കും. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ നയിക്കുന്ന ഗാനമേള കണ്ടാസ്വദിക്കാന്‍ കാത്തിരുന്നവര്‍ക്ക് ആ ദിവസം ഇങ്ങെത്തി. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത ആണ് ലഭിക്കുന്നത്. ബ്രിസ്റ്റോളില്‍ ആദ്യ ഷോ പന്ത്രണ്ടരയ്ക്കും രണ്ടാമത്തെ ഷോ അഞ്ചരയ്ക്കുമാണ്. ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അടുത്ത ഷോയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സിനായി 50 ശതമാനം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കുക. വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകനും ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയി ലിബിന്‍ സ്‌കറിയ, പ്രശസ്ത പാട്ടുകാരി ക്രിസ്റ്റകല, വിവിധ ഭാഷകളില്‍ ഗാനങ്ങളുമായി ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു. നൈസ് കലാഭവന്‍ ഒരുക്കുന്ന ഡാന്‍സ് പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കുമെന്നുറപ്പാണ്.രണ്ട് ഷോകള്‍ക്കും ഫുഡ് കൗണ്ടറുകള്‍ ഉണ്ടായിരിക്കും. സ്റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി:സിജി സെബാസ്റ്റിയന്‍ : 07734303945ക്ലമന്‍സ് : 07949499454

വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം

വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ വരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ആ മാറ്റങ്ങള്‍ അടുത്ത് തന്നെ പ്രാഭല്യത്തില്‍ വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിദേശ നാടുകളില്‍ വിജയകരമായി നടപ്പാക്കിയ നാലുവര്‍ഷം നീളുന്ന ബിരുദ കോഴ്സുകള്‍ അടുത്ത് തന്നെ കേരളത്തിലെ വിവിധ കാമ്പസ്സുകളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നല്‍കുന്നതാണ് ഈ മാറ്റം. വൈകിയാണെങ്കിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രതീക്ഷകള്‍ അനവധിയാണ്.  മറ്റ് രാജ്യങ്ങളില്‍ ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം നാലുവര്‍ഷമാണ്. ഈ രീതിയാണ് കേരളത്തിലും വരുന്നത്. ഇതോടെ വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. പുതിയ പഠനസംവിധാനം ഇതിനു പരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവര്‍ഷ ഓണേഴ്സ് കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം. നൈപുണ്യ വികസനം, തൊഴില്‍ ക്ഷമത വര്‍ധന, മള്‍ട്ടി ഡിസ്സിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കല്‍ കൂടിയാണ് ലക്ഷ്യം. ഒരു സര്‍വകലാശാലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍വകലാശാലകളില്‍ അടിസ്ഥാനസൗകര്യ വികസനം ഉടന്‍ നടപ്പാക്കണം. ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥി സൗഹൃദമാകുകയും അധ്യാപകര്‍ സജ്ജരാവുകയും ചെയ്താല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളില്‍ എത്തും.  

ഒടുവില്‍ സായ് കൃഷ്ണയുമോ? ബിഗ്‌ബോസ് ഹൗസില്‍ നിന്നും ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സായ് കൃഷ്ണ താല്‍കാലികമായി പുറത്തേക്ക്

ബിഗ്‌ബോസ് സീസണ്‍ ആറിന്റെ പോക്ക് എങ്ങോട്ടാണെന്നാണ് ഇക്കുറി പ്രേക്ഷകര്‍ ചോദിക്കുന്നത്. ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരിലും ഷോയില്‍ നിന്നും പോകേണ്ടി വന്നവര്‍ ആണ് ഇക്കുറി കൂടുതലും. ഇപ്പോഴിതാ അതില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സായ് കൃഷ്ണയും. സായ്ക്ക് കഴിഞ്ഞ ദിവസത്തെ ഗെയിമിന് ശേഷം ബുദ്ധിമുട്ടുകള്‍ വന്നിരുന്നു. സീക്രട്ട് ഏജന്റ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് സായ്. ഷോയില്‍ താരം തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇപ്പോഴിതാ ബിബി ടീം ആരോഗ്യരപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഠിനമായ നടുവേദന മൂലമാണ് സായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. നടുവേദനയും സഹിച്ച് ഹൗസില്‍ തുടരാന്‍ സായ് ശ്രമിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും വേദന വര്‍ധിച്ചതോടെയാണ് സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചിരുന്നു. ടാസ്‌ക്കുകളില്‍ നിന്ന് പോലും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് വേദന വര്‍ധിച്ച് നടക്കാനോ ഇരിക്കാനോ സായ്ക്ക് സാധിക്കാത്ത അവസ്ഥയായി.   സായ് തന്നെ കണ്‍ഫഷന്‍ റൂമില്‍ വന്ന് വേദന നല്ല രീതിയിലുണ്ടെന്നും അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറയുകയായിരുന്നു. ഗെയിം കളിക്കാനാണ് വന്നതെന്നും എന്നാല്‍ തനിക്ക് ടാസ്‌കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും സായി പറഞ്ഞു. ഇതോടെയാണ് നടുവേദനയില്‍ പുളഞ്ഞ സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. പവര്‍ റൂമില്‍ കയറുന്ന അല്ലെങ്കില്‍ മികച്ചതെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന മത്സരാര്‍ത്ഥികള്‍ ശാരീരിക കാരണങ്ങളാല്‍ ഷോയില്‍ നിന്നും പോകേണ്ടി വരുന്നത് ആരാധകര്‍ക്ക് ഏറെ നിരാശ കൊടുക്കുന്നുണ്ട്.

Other News in this category

  • 115 വര്‍ഷം മുന്‍പ് മുങ്ങിയ 'ശപിക്കപ്പെട്ട കപ്പല്‍' ഒടുവില്‍ കണ്ടെത്തി, കാണാതാവുമ്പോള്‍ കപ്പലില്‍ പതിനാല് ജീവനക്കാര്‍, ഇവരെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ല
  • കുട്ടികളെ എടുത്ത് ഉയര്‍ത്തും, ഉച്ചത്തില്‍ കരയുന്ന കുട്ടി മത്സരത്തില്‍ ജയിക്കും, ഒപ്പം കുഞ്ഞിനും  കുടുംബത്തിനും ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും, 'ക്രയിംഗ് ബേബി സുമോ'മത്സരത്തിന്റെ വിശ്വാസം ഇങ്ങനെ
  • വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കയ്യില്‍ പിടിച്ച് കൈവിരലുകള്‍ കൊണ്ട് അവയുടെ പുറത്ത് കൂടി ഓടിക്കും, വെറും മിറ്റുള്ള മാത്രമുള്ള ഷൂട്ടിന് ലഭിക്കുക ലക്ഷങ്ങള്‍!!! കൈവിരലുകള്‍ കൊണ്ട് പണം സമ്പാദിക്കുന്ന യുവതി
  • മുംബൈക്കാരുടെ 'ഡബ്ബാവാല'യ്ക്ക് ഇങ്ങ് യുകെയിലും ഉണ്ട് ആരാധകര്‍, ഡബ്ബാവാലയില്‍ ഭക്ഷണം വിളമ്പി പുതിയൊരു സന്ദേശത്തിന് തുടക്കമിട്ട് പ്രമുഖ ഭക്ഷണ വിതരണ കമ്പനി
  • ടൈറ്റാനിക്കിലെ ഏറ്റവും സമ്പന്നനായ യാത്രക്കാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റു പോയി, വാച്ച് വിറ്റു പോയത് 9.41 കോടി രൂപയ്ക്ക്!!!
  • പ്രായം 102 വയസ്സ്, പക്ഷെ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് സംവിധാനത്തിലെ തകരാറ് മൂലം രണ്ട് വയസ്സ്!!! പ്രായമായവര്‍ക്ക് വേണ്ട സൗകര്യം നല്‍കേണ്ടിടത്ത് കൊച്ചു കുഞ്ഞിന്റെ സൗകര്യം ഒരുക്കി എയര്‍ലൈന്‍സ്
  • ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്
  • പ്രായം അറുപത്, പക്ഷെ നേടിയത് 'മിസ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സില്‍' സൗന്ദര്യ കിരീടം, സൗന്ദര്യം പ്രായത്തെ മൂടി കളഞ്ഞെന്ന് സോഷ്യല്‍ മീഡിയ
  • പ്രപ്പോസല്‍ അങ്ങ് ആകാശത്ത് വെച്ച് തന്നെ!!! ഫ്‌ലൈറ്റ് അറ്റന്‍ഡറായ കാമുകിയെ പ്രപ്പോസ് ചെയ്ത് കാമുകനായ പൈലറ്റ്, ഹൃദയസ്പര്‍ശിയായ നിമിഷത്തിന് സാക്ഷികളായി യാത്രക്കാര്‍
  • തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ പഴയ വീടിന്റെ അടുക്കള ഭാഗത്ത് കുഴിക്കുന്നതിനിടെ കണ്ടെത്തിയത് അത്യപൂര്‍വ നിധി ശേഖരം, വീട്ടുടമകള്‍ ചെയ്തത് ഇങ്ങനെ
  • Most Read

    British Pathram Recommends