രാജ്യം വീണ്ടും കൊവിഡ് മഹാമാരിയെ നേരിടുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
10 പേര്‍ക്കാണ് നിലവില്‍ സംസ്ഥാനത്ത് ജെഎന്‍1 വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ 137 പേര് കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വിശദമാക്കുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് 13002 പരിശോധനകളാണ് നടന്നത്. 369 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ നിലവിലുള്ളത്.
കൊവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം നടന്ന വ്യാഴാഴ്ച 117 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത 15 ദിവസത്തേക്ക് കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന വിഭാഗത്തിലാണ് കൊവിഡിന്റെ പുതിയ വകഭേദതത്തെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച കേസുകളില്‍ ഒന്ന് പോലും പുതിയ കൊവിഡ് വകഭേദമില്ലെന്നതാണ് മഹാരാഷ്ട്രയ്ക്ക് ആശ്വസിക്കാനുള്ളത്.
നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.