യുകെയില്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്വെന്ഷന് അഭിഷേകാഗ്നിയായി പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നു. അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിള്‍ കണ്വെന്ഷന് നവംബര്‍ 11ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. കണ്വെന്ഷന് നയിക്കാന്‍ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ യുകെ യിലെത്തും. കണ്‍വെന്‍ഷനൊരുക്കമായി അഭിഷേകാഗ്നി മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയില്‍, സിസ്റ്റര്‍ ഡോ: മീന ഇലവനാല്‍, ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നാളെമുതല്‍ സൂം പ്ലാറ്റ് ഫോമില്‍ പ്രത്യേക പരിശുദ്ധാത്മ നവനാള്‍ നൊവേന നടക്കും. താഴെ കൊടുക്കുന്ന ലിങ്കില്‍ ജോയിന്‍ ചെയ്ത് ഈ ശുശ്രൂഷയുടെ ഭാഗമാകുവാന്‍ അഭിഷേകാഗ്നി ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .
Join our Cloud HD Video Meeting
us06web.zoom.us
zoom.ico
passcode afcm . ദിവസവും രാത്രി 8.30 മുതല്‍ 9.15 വരെയാണ് നൊവേന നടക്കുക.
2009ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് 2023 മുതല്‍ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഭാഷകളില്‍ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്വെന്ഷന് ,5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ളാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യില്‍ നിന്നും സോജിയച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനമായി നിലനില്‍ക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയെയും മുന്‍നിര്‍ത്തി നടക്കുന്ന കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.