തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു. ചാരിറ്റി ഏപ്രില്‍ 10 തിങ്കളാഴ്ച അവസാനിക്കും. ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കമല ശ്രീധരനു വീട്ടിലെത്തി കൈമാറും എന്നറിയിക്കുന്നു. കൂടാതെ പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത യുകെയിലെ ഒരു നല്ല സമരിയക്കാരന്‍ 40000 രൂപ നേരിട്ടും നല്കി. ഇദ്ദേഹം ഇതിനുമുന്‍പും പലപ്രാവശ്യം വലിയ തുകകള്‍ നല്കി നഴ്സിംഗ് പഠനത്തിനു ബുദ്ധമുട്ടുന്നു എന്ന് ഇടുക്കി ചാരിറ്റി അറിയിച്ച കുട്ടികളെ സഹായിച്ചിട്ടുണ്ട്.
ഇങ്ങനെ വലിയ തുകനല്‍കി സഹായിക്കാന്‍ കാരണമായി അദ്ദേഹം പറഞ്ഞത് താന്‍ നേരിട്ടിട്ടുള്ള ബുദ്ധിമുട്ടിന്റെ കഥയാണ്. 2010ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ അദ്ദേഹം ഭക്ഷണത്തിനായി ഒരു ബ്രെഡ് പോലും മേടിക്കാന്‍ വിഷമിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ ദൈവസഹായത്താല്‍ തനിക്ക് ഇപ്പോള്‍ ബിസ്സിനസ്സ് ചെയ്തു പണം ലഭിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. അതിന്റെ ഒരു വിഹിതം കഷ്ടപ്പെടുന്നവര്‍ക്ക് നല്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വലിയ മനുഷ്യന്റെ മുന്പില് ഇടുക്കി ചാരിറ്റി തലകുനിക്കുന്നു.
പെയിന്റ് പണികൊണ്ടു രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികില്‍സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിഷമിക്കുകയാണ് മകന് ശ്രീജിത് ശ്രീധരന്. ഫോണ്‍ വിളിച്ചു കരഞ്ഞു കൊണ്ട് ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികില്‍സിക്കാന്‍ എന്റെ നാട്ടില്‍ സഹായിക്കാത്തവരായി ആരുമില്ല. നാട്ടില്‍ ഇനി ആരോടും ചോദിക്കാനുമില്ല അമ്മയെ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയലൈസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
തകര്‍ന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യുകെയിലെ Chelmsford, Essex ല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിനാണ്. ഒരു സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ ടോമി നാട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോകുകയും ഇവരുടെ വിഷമങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു. ടോമിയുടെ അഭ്യര്‍ത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റര്‍ ചാരിറ്റി ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എല്ലാവരും ഈസ്റ്റര്‍ ആഘോഷിക്കാന്‍ തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മക്കും മകനും ഒരു കൈത്താങ്ങാകാന്‍ നമുക്കു ശ്രമിക്കാം.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക:
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626 എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.