തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 710 പൗണ്ട് ലഭിച്ചു സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു.
പെയിന്റ് പണികൊണ്ടു രോഗികളായ അമ്മയെയും പിതാവിനെയും ചികിത്സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിഷമിക്കുകയാണ് മകന് ശ്രീജിത് ശ്രീധരന്. ഫോണ്‍ വിളിച്ചു കരഞ്ഞു കൊണ്ട് ശ്രീജിത് പറഞ്ഞത് എന്റെ അമ്മയുടെ ഹൃദയ സംബദ്ധമായ അസുഖത്തിന് ചികില്‍സിക്കാന്‍ എന്റെ നാട്ടില്‍ സഹായിക്കാത്തവരായി ആരുമില്ല, നാട്ടില്‍ ഇനി ആരോടും ചോദിക്കാനുമില്ല എന്നാണ്. അമ്മയെ ആഴ്ചയില്‍ രണ്ടുപ്രാവശ്യം ഡയാലിസിസിനു കൊണ്ടുപോകണം ദയവായി ഒന്ന് സഹായിക്കാമോ എന്നായിരുന്നു.
തകര്‍ന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യുകെയിലെ Chelmsford, Essexല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിനാണ്. ഒരു സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ ടോമി നാട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോകുകയും ഇവരുടെ വിഷമങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു.
ടോമിയുടെ അഭ്യര്‍ത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റര്‍ ചാരിറ്റി ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എല്ലാവരും ഈസ്റ്റര്‍ ആഘോഷിക്കാന്‍ തയ്യറെടുക്കുന്ന ഈ സമയത്തു ഈ അമ്മക്കും മകനും ഒരു കൈത്താങ്ങാകാന്‍ നമുക്കു ശ്രമിക്കാം.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, ജി തോമസ് 07803276626, എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.