18
MAR 2021
THURSDAY
1 GBP =104.51 INR
1 USD =83.48 INR
1 EUR =89.98 INR
breaking news : സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം >>> ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് >>> കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം >>> 'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത് >>> 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു >>>
Home >> NAMMUDE NAADU
തൊടുപുഴയില്‍ ചോരക്കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; ഭാര്യ ഗര്‍ഭിണിയായത് പോലും അറിഞ്ഞില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ല; യുവതിയുടെ ഭര്‍ത്താവ്, ദുരൂഹത

സ്വന്തം ലേഖകൻ

Story Dated: 2022-08-11

തൊടുപുഴ കരിമണ്ണൂരില്‍ പ്രസവിച്ച ഉടനെ നവജാത ശിശുവിനെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മൊഴി പുറത്ത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായതോടെ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍ പ്രസവ വിവരം ഇവര്‍ പോലീസില്‍ നിന്നും മറച്ചുവെച്ചു. എന്നാല്‍ പരിശോധിച്ച ഡോക്ടര്‍ക്ക് മണിക്കൂറുകള്‍ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചത്.

ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.

തൃശൂര്‍ കൊരട്ടി സ്വദേശിയാണ് യുവതി. ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ അവിടെ നിന്നും കണ്ടെത്തിയ പൊലീസ് തൊടുപുഴയില്‍ എത്തിച്ചു. തുടര്‍ന്ന് കരിമണ്ണൂരില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി. 

More Latest News

സംസ്ഥാനത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം

പാലക്കാട് കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കന്‍ ജില്ലകളില്‍ ആരോ?ഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേര്‍ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോ?ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ പെയ്‌മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്‌സ് ആണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, ട്രെയിന്‍ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ്സ് പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആര്‍ ഇനോക്‌സ്, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്‌ലിപ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.

കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം

പുതിയ തുടക്കവുമായി സൊമാറ്റോ. കാലാവസ്ഥാ നിരീക്ഷണ സേവനത്തിനാണ് സൊമാറ്റോ തുടക്കം കുറിച്ചിരിക്കുന്നത്.  വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടതായി കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം വരുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്‍കാന്‍ വെതര്‍യൂണിയന് സാധിക്കും. താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.  

'അതുവരെ ഒന്നിനോടും പേടി തോന്നാത്ത എനിക്ക് പക്ഷെ അന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം പേടി തോന്നി' പ്രചോദിപ്പിക്കുന്ന കഥ പങ്കുവെച്ച് രജനീകാന്ത്

ലോകം അറിയപ്പെടുന്ന നടനാണ് രജനീകാന്ത്. പക്ഷെ കടുത്ത ദാരിദ്രത്തില്‍ നിന്നും ഇന്ന് കാണുന്ന രജനീകാന്ത് എന്ന ലോകം അറിയപ്പെടുന്ന നടനിലേക്ക് ഉള്ള ദൂരത്തില്‍ ഒരുപാട് കടമ്പകള്‍ കടന്ന് താരം സഞ്ചരിച്ചിട്ടുണ്ട്. ബസ് ഡ്രൈവില്‍ നിന്നും കഷ്ടപ്പാടുകളിലൂടെയാണ് ഇന്നത്തെ നടനാകന്നത്. ആ കാര്യങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവെക്കുന്നത്. ആരാധകരെ പ്രചോദിപ്പിക്കുന്ന അനുഭവ കഥയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ സംസാരിക്കാനുള്ള തന്റെ കഴിവും മനോധൈര്യവും തമിഴ് ജനതയുടെ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും രജനി പറഞ്ഞു. അത്കൊണ്ടാണ് ബസ് കണ്ടക്ടറില്‍ നിന്നും സെലിബ്രിറ്റി നടനായി തനിക്ക് ഉയര്‍ന്നു വരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങളില്‍ സംവദിക്കാനുള്ള കഴിവാണ് ഏതൊരു രാഷ്ട്രീയക്കാരനും വേണ്ടത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.    ആദ്യം ഓഫീസ് ബോയ്, കൂലിപ്പണി , മരപ്പണി, തുടങ്ങി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ കുടുംബത്തിലെ ദാരിദ്രം കൊണ്ടാണ് ചെയ്തത്. കടുത്ത ദാരിദ്യം അനുഭവിച്ച താന്‍ പട്ടിണി എന്നത് നേരിട്ട് അറിഞ്ഞയാളാണെന്നും അദ്ദേഹം പറഞ്ഞു. '' വലിയ പണക്കാരന്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്ന താന്‍ ചെറുപ്പത്തില്‍പ്പോലും ഒന്നിനെയും പേടിച്ചിട്ടില്ല. പക്ഷെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷമുണ്ടായിരുന്നു. അന്ന് എനിക്ക് വല്ലാത്ത പേടി തോന്നിയിരുന്നു. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു ദൈവീകന്റെ ഛായ ചിത്രം കണ്ടപ്പോഴാണ് ആത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത് '' നടന്‍ പറഞ്ഞു.    തന്റെ വിജയത്തില്‍ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണ്. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരാളാക്കി അവര്‍ മാറ്റി എന്നും രജനീകാന്ത് പറഞ്ഞു.

'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്, പ്രമോഷന് മുടക്കേണ്ട തുക ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്' രാജമൗലി പറയുന്നു

ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ബാഹുബലി ഒന്നും രണ്ടും. ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഓളം രണ്ടാം ഭാഗത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് മൂന്നാം ഭാഗം ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുകയാണ്. ഈ വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ ബാഹുബലി ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച രാജമൗലിയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ബാഹുബലിയുടെ ബജറ്റിനെ കുറിച്ച് പറയുന്നതിനിടയിലാണ് രാജമൗലി കേള്‍വിക്കാരെ പോലും അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ സംസാരിച്ചത്. ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങള്‍ പണം ചിലവഴിച്ചിട്ടില്ലെന്നായിരുന്നു രാജമൗലി പറഞ്ഞത്. ആ പണവും ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു അത്രേ. 'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങള്‍ മാറ്റിവച്ചു. ഡിജിറ്റല്‍ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച് എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങള്‍ ഉപയോ?ഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം. പുതിയ പ്രേക്ഷകരെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്ങനെ പുതിയ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാം, അവരെ എങ്ങനെ കണ്ടെത്താം എന്നൊക്കെയാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നതെന്നും' രാജമൗലി പറഞ്ഞു.

Other News in this category

  • ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു
  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • വിമാന യാത്രക്കാരെ വലച്ച സമരം: 30 കാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു, മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എയര്‍ ഇന്ത്യ
  • എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവം: ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാന്‍ എ.വി മുകേഷ് കാട്ടാന ആക്രമണത്തില്‍ മരിച്ചു, കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം
  • ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതിയുടെ പ്രസവം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെയും അമ്മയെയും ഏറ്റെടുക്കാന്‍ തയ്യാറായി കുഞ്ഞിന്റെ പിതാവ്
  • ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാണിച്ചു, അടുത്ത അധ്യാന വര്‍ഷം മുതല്‍ ഏഴ്, ഒന്‍പത് ക്ലാസുകളിലെ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠമാകുന്നു
  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • Most Read

    British Pathram Recommends