പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐ കൊന്നല്ലൂര്‍ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.
യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടില്‍ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, അറസ്റ്റിലായ പ്രതിക്ക് ആര്‍എസ്എസ് ബിജെപി ബന്ധമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. സുജീഷ് പ്രദേശത്തുണ്ടായിരുന്ന സമയത്തെല്ലാം ബിജെപിയുടേയും ആര്‍എസ്എസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് തന്നെ എന്തായിരുന്നു കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടു.