18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : 'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം >>> തങ്ങളുടെ കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന കുറ്റസമതവുമായി   അസ്ട്രസെനക; രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ >>> എൻഎച്ച്എസ് ആശുപത്രികളിൽ സ്ത്രീ - പുരുഷ വാർഡുകളുടെ വേർതിരിവ് കർശനമാക്കും, ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേക വാർഡുകൾ, ലിംഗംമാറി പ്രവേശനം അനുവദിക്കില്ല; നിരവധി നിയമഭേദഗതികൾ നടപ്പിലാക്കാൻ തയ്യാറെടുത്ത് സർക്കാർ >>> ബ്രിട്ടനിലെ ശരാശരി വാടക നിരക്ക് റെക്കോര്‍ഡ് ഉയര്‍ന്നതിലേക്ക് കുതിയ്ക്കുന്നു; ശരാശരി മാസവാടക 1291 പൗണ്ടും ഡെപ്പോസിറ്റ് തുക ,633 പൗണ്ടുമായി, രാജ്യത്തെ 'വാടക ഹോട്ട്‌സ്‌പോട്ടുകള്‍' ഏതൊക്കെയെന്ന് നോക്കാം.... >>> പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അനിശ്ചിതത്വം തുടരവേ മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി ബ്രിട്ടനിലെ പ്രമുഖ ബാങ്കുകള്‍; വീട് വാങ്ങിയവരെ കൂടുതല്‍ ഞെരുക്കത്തിലാക്കി ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ് >>>
Home >> NURSES DESK
മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം ഉയര്‍ന്ന ശമ്പളത്തോടെ യുകെ പോര്‍ട്ട്‌സ് മൗത്ത് എന്‍ എച്ച് എസില്‍ സൗജന്യ റിക്രൂട്ട്‌മെന്റ്, മികച്ച പാക്കേജുമായി ലിങ്കോണ്‍ഷെയര്‍ എന്‍ എച്ച് എസും 

സ്വന്തം ലേഖകൻ

Story Dated: 2022-07-14

യുകെ ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്ത്ത് സര്‍വ്വീസില്‍ (എന്‍ എച്ച് എസ്) പൂര്‍ണ്ണമായും സൗജന്യമായി മികച്ച ശമ്പളത്തില്‍ മലയാളി നേഴ്‌സുമാര്‍ക്ക് അവസരം. പോര്‍ട്ട്‌സ്മൗത്ത് എന്‍ എച്ച് എസാണ്  £ 31,534 അടിസ്ഥാന ശമ്പളത്തോടു കൂടി ഐ ഇ എല്‍ ടി എസ്, ഒ ഇ റ്റി പാസായ നേഴ്‌സുമാര്‍ക്ക് അവസരം നല്കുന്നത്. കൂടാതെ ലിങ്കോണ്‍ഷെയര്‍ എന്‍ എച്ച് എസും മികച്ച പക്കേജുകള്‍ നേഴ്‌സുമാര്‍ക്ക് നല്കുന്നൂണ്ട്.

മുന്നൂ മാസത്തെ സൗജന്യ താമസ സൗകര്യവുമ്മുള്‍പ്പടെ മികച്ച പാക്കേജാണ് ഇന്‍ഡ്യന്‍ നേഴ്‌സുമാര്‍ക്കായി നല്‍കുന്നത്. യുകെ നേഴ്‌സിങ്ങ് ആന്റ് മിഡൈ്വഫറി കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്നഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് നിശ്ചിത സ്‌കോര്‍ നേടിയിരിക്കണം.

മൂന്ന് മാസത്തെ സൗജന്യ താമസ സൗകര്യം കൂടാതെ IELTS  അല്ലെങ്കില്‍ OET ഫീസ്, CBT Exam ഫീസ് എന്നിവ തിരിച്ചു നല്‍കും. വിമാന ടിക്കറ്റും, വിസാ ഫീസും ഉള്‍പ്പടെ മികച്ച പാക്കേജാണ് ഹോസ്പിറ്റന്‍ നേഴസുമാര്‍ക്കായി നല്‍കുന്നത്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായ ലിങ്കോണ്‍ഷെയറിയിലാണ് ഈ എന്‍ എച്ച് എസ് ആശുപത്രി. താരതമ്യേന കുറഞ്ഞ ജീവിത ചെലവും ഫാമിലിയായി സെറ്റില്‍ ചെയ്യുവാന്‍ മലയാളികള്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ലിങ്കോണ്‍. ബ്രിട്ടന്റെ ഗ്രാമീണിതയും മറ്റ് രാജ്യങ്ങളില്‍ നിന്നൂള്ള ആളൂകള്‍ വളരെ കുറവുള്ളതുമാണ് മലയാളികളെ ഈ സ്ഥലം പ്രിയങ്കരമാക്കുന്നത്.

യുകെ സ്ഥാപനമായ ഒ എന്‍ ടി യുകെയാണ് (ONT-UK) ഈ ഹോസ്പിറ്റലിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇന്റര്‍വ്യു ട്രെയിനിങ്ങ് ഉള്‍പ്പടെ പെട്ടുന്നൂള്ള പ്രോസസിങ്ങാണ് ഇവരുടെ പ്രത്യേകത. ഈ മാസം 23 ാം തീയതി എല്ലാ സ്‌പെഷ്യാലിറ്റിയിലേയ്ക്കൂമുള്ള ഇന്റര്‍വ്യു നടക്കുന്നതായി ഒ എന്‍ ടി യുകെ അറിയിച്ചു. ഒ ഇ റ്റി (OET) അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് (IELTS) പാസായ നേഴ്‌സുമാര്‍ താഴെ കൊടുത്തിരിക്കുന്ന ഈ മെയില്‍ വിലാസത്തില്‍ സി വിയും ഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് പാസായ സര്‍ട്ടിഫിക്കറ്റും അയച്ചു നല്കിയാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

Send CV and copy of OET/IELTS - contact@ontuk.co.uk

More Latest News

'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം

മകള്‍ വിവാഹം കഴിഞ്ഞ പോകുമ്പോള്‍ സര്‍വ്വാഭരണവീഭൂഷിതയായി പടിയിറങ്ങണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഒരു കുഞ്ഞു ജനിക്കുനന്ത് മുതലുള്ള കഷ്ടപ്പാടുകളെല്ലാം അതിനു വേണ്ടിയുള്ളതായിരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മകളുടെ നല്ലൊരു ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് ഉള്ളതും. പക്ഷെ വളരെ വിചിത്രമായ ചിന്താഗതി കൊണ്ടു നടക്കുന്ന ഒരിടത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. വിവാഹിതരാകുന്നവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനം വരെ ജീവിക്കാന്‍ നിരവധി ആചാരങ്ങളാണ് നടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഈ വിഭാഗത്തിലുളളവര്‍ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്. ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേര്‍പ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു

ലെസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നിലവില്‍ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വന്ന ആദ്യ പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. രാവിലെ യാമപ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ.ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും, അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അള്‍ത്താരയിലേക്കും അള്‍ത്താരക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും, ആധ്യാത്മികതയും, ദൈവ വിശ്വാസവും ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തില്‍ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  റവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത ചാന്‍സിലര്‍ റെവ. ഡോ മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റെവ ഫാ. ജോ മൂലച്ചേരി വി സി ട്രസ്റ്റീ സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് നടന്ന ഗ്രൂപ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അവതരിപ്പിച്ചു. ജോയിന്റ് സെക്രെട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ശേഷം വിവിധ ഗ്രൂപ്പുകള്‍ ക്രോഡീകരിച്ച ആശയങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ട്രസ്റ്റീ ആന്‍സി ജാക്സണ്‍ മോഡറേറ്റര്‍ ആയിരുന്നു. ഡോ മാര്‍ട്ടിന്‍ ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു.തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിച്ചത്.

ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം പുതിയ നേതൃത്വനിരയെ തിരഞ്ഞെടുത്ത് യോവില്‍ മലയാളി അസോസിയേഷന്‍, പുതിയ നേതൃനിരയിലൂടെ അടിമുടി മാറ്റങ്ങളുടെ തുടക്കം കുറിക്കുന്നു

2024-25 വര്‍ഷത്തെ യോവിലെ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ക്കൊപ്പം ആണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. ടോബിന്‍ തോമസ് പ്രസിഡന്റ് ആയും സിക്സണ്‍ മാത്യു സെക്രട്ടറി ആയും സിജു പൗലോസ് ട്രഷറര്‍ ആയും ഗിരീഷ് കുമാര്‍ വൈസ് പ്രസിഡന്റ് ആയും ശാലിനി റിജേഷ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.  കൂടാതെ ഉമ്മന്‍ ജോണ്‍ പബ്ലിക് റിലേഷന്‍ വിഭാഗം, സെബിന്‍ ലാസര്‍ ഭക്ഷണം, ശ്രീകാന്ത്, മനു ഔസേഫ് കായികം, ബേബി വര്‍ഗീസ്, സുരേഷ് ദാമോദരന്‍ കല എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും. മുന്‍ പ്രസിഡന്റ് ആയ അനില്‍ ആന്റണി കമ്മറ്റി അംഗമായി തുടരും. പുതിയതായി യോവിലില്‍ എത്തിയ അംഗങ്ങളെ അസ്സോസിയേഷനിലേക്കു കൂടുതല്‍ അടുപ്പിക്കുക എന്നതാണു പ്രാഥമിക കാര്യം ആയി ഭാരവാഹികള്‍ കാണുന്നത്. മുന്നൂറില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ യോവിലില്‍ ഉള്ളത്. കലാ-കായിക വേദികളില്‍ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. നിലവിലെ യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ ചാമ്പ്യന്‍മാര്‍ ആണ് എസ്എംസിഎ. 2024  2025 യുക്മ സൗത്ത് വെസ്റ്റ് റീജിയന്‍ കായിക മേള ജൂണ്‍ പതിനഞ്ചിന് യോവിലില്‍ ആണ് അരങ്ങേറുന്നത്. പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ അത്യന്താപേക്ഷിതമാണ്.

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ആര്‍ക്കും പരിക്കുകളൊന്നുമില്ല

റിയാദ് വിമാനത്താവളത്തില്‍ ലാന്റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ദോഹയില്‍ നിന്ന് വന്ന ഫ്‌ലൈനാസ് വിമാനമാണ് ലാന്റിങിനിടെ പ്രധാന റണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും ആളപായമൊന്നുമില്ല. ബഫര്‍ ഏരിയയിലൂടെ സഞ്ചരിച്ച വിമാനം അടുത്തുള്ള ഗ്രൗണ്ട് പാതയില്‍ നിന്നു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കിയ ശേഷം വിമാനം നിശ്ചിത സ്റ്റോപ്പിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. എയര്‍പോര്‍ട്ട് മാനേജ്മെന്റ് യാത്രക്കാരുടെ ആരോഗ്യം പരിശോധിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായും കിങ് ഖാലിദ് വിമാനത്താവള മാനേജ്‌മെന്റ് പറഞ്ഞു.

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: പഠനം തുടരാനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാനായി അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് അനുപമ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.   എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.  

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • Most Read

    British Pathram Recommends