18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത് >>> സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും >>> മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം >>> കുളികഴിഞ്ഞ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന വാഗ്ദാനം ചെയ്തു; പിന്നാലെ കഴുത്തില്‍ കുത്തികൊന്നു; നോര്‍ത്താംപ്ടണില്‍ പങ്കാളിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ അധ്യാപിക കുറ്റം സമ്മതിച്ചു >>> കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>>
Home >> NURSES DESK
മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

സ്വന്തം ലേഖകൻ

Story Dated: 2024-03-18

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ ഫ്‌ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നേഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം  ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. മുന്‍പ് അറിയിച്ചിരുന്ന പോലെ മാര്‍ച്ച് 15ന് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഇരുനൂറിലധികം നഴ്‌സ്മാര്‍ രജിസ്റ്റര്‍ ചെയ്തു എന്നുള്ളത് ഏറ്റവും ആവേശം ഉളവാക്കുന്നതാണ്. 

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 750 പേര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുക അതിനുശേഷം രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യുന്നതായിരിക്കും. ഓരോ രജിസ്‌ട്രേഷനും £10 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുക. രജിസ്‌ട്രേഷനോടൊപ്പം ഫ്രീ ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ കൃത്യസമയത്ത് തന്നെ ആരംഭിച്ചത് രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ നിതാന്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ജിനി അരുണ്‍ ലീഡായി പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷപന്‍ കമ്മിറ്റിയില്‍, അന്ന ഫിലിപ്പോസ് (ലീന)അലക്‌സ് ചാലയില്‍, ബീനാസ് വര്‍ഗീസ്, ശ്രീജ മുരളി, ദീപ്തി തങ്കച്ചന്‍ എന്നിവര്‍ പ്രവൃത്തിക്കുന്നു. ഏറ്റവും സുരക്ഷമായ fineta പ്ലാറ്റഫോമിലാണ് ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 

കോണ്‍ഫറന്‍സിന്റെ മുഖ്യ ഉദ്ഘാടകയായി വെയില്‍സിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ Sue Tranka പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കും. ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നും ആദ്യമായി ചീഫ് നേഴ്‌സിങ് ഓഫീസര്‍ പദവിയില്‍ എത്തുന്നയാളാണ് Sue Tranka. Sue വിന് നഴ്സിംഗില്‍ 29 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്, കൂടാതെ കഴിഞ്ഞ 22 വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തുകൊണ്ട് പ്രവര്‍ത്തനപരവും ക്ലിനിക്കല്‍ നേതൃത്വവുമായ റോളുകളില്‍ Sue വിന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചുകിടക്കുന്നു. ഒരു മിഡ്വൈഫ്, രജിസ്റ്റേഡ് ജനറല്‍ നഴ്സ്, മെന്റല്‍ ഹെല്‍ത്ത് നേഴ്‌സ്, കമ്മ്യൂണിറ്റി നഴ്സ് എന്നീ നിലകളില്‍ പരിശീലനം നേടിയ Sue ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗില്‍ ധാരാളം വൈദഗ്ധ്യം കൊണ്ടുവന്നിട്ടുണ്ട്. നഴ്‌സിങ് ഇത്രയും അധികം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വെയില്‍സിന്റെ ചീഫ് നഴ്‌സിങ് ഓഫീസര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് നഴ്‌സുമാരില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. Sue Trankന് ഒപ്പം വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗും MRI  ഹോസ്പിറ്റലിന്റെ chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike നഴ്‌സിംഗ് ഡേ സെലിബ്രേഷനില്‍ പങ്കെടുത്ത് സംസാരിക്കും.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന നഴ്‌സ്മാര്‍ക്ക് അവരുടെ കരിയര്‍ progresssion  മുന്‍നിര്‍ത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത്. The princes Grace Hospital ലണ്ടനില്‍ Lead Urology CNS യായി ജോലിചെയ്യുന്ന ദീപ ലീലാമണി ,Airdale NHS foundation ട്രസ്റ്റ് ലില്‍ Deputy chief നഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍, Buckinghamshire NHS ട്രസ്റ്റില്‍ Advanced Nurse practitioner and Haematology ലീഡായി ജോലിചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റില്‍ Mental Health & Dementia Pathway Lead ആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Associate Chief Nurse ആയി ജോലിചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital, Dorsteഇല്‍ EDI Leadആയി ജോലി ചെയ്യുന്ന ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍  ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിളുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍കൂട്ടാകുമെന്ന് ഉറപ്പാണ്. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. 

Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, university college London hospital NHS trust ലില്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust London ലില്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍.

അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ stephy Harshal, ജിജോമോള്‍ ഫിനില്‍, പ്രീജ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നേഴ്‌സിനും തങ്ങളുടെ കരിയര്‍ പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ വിവിധ സംശയങ്ങള്‍ അന്നേ ദിവസം ഈ നഴ്‌സിംഗ് സ്‌റേഷനുകളിലൂടെ ദൂരീകരിക്കാന്‍ സഹായിക്കും. അതുകൊണ്ട് യുകെയിലെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

കേരളത്തില്‍ നഴ്‌സായി എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ യുകെയില്‍ നഴ്‌സ് ആയി തുടരാത്തവര്‍ക്കും മെയ് 18 ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാം. കാരണം അവര്‍ക്കും കുടി പ്രയോജനങ്ങള്‍ കിട്ടുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് ഓര്‍ഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കുവാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കേരളത്തില്‍ നഴ്‌സ് ആയി യുകെയിലെ കെയര്‍മാരായി ജോലി ചെയ്യുന്ന നഴ്‌സമാര്‍ക്ക് യുകെയില്‍ നഴ്‌സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മുന്നോട്ടിറങ്ങി അതില്‍ 100% വിജയം കൈവരിച്ച ഡോക്ടര്‍ അജിമോളും പ്രദീപും ഡോക്ടര്‍ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്തു അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയില്‍ നഴ്‌സ് ആകാത്തവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവര്‍ അന്നേ ദിവസം നല്‍കുന്നതാണ്. അതോടൊപ്പം ഈ സിഫെ  pathwayയില്‍ നഴ്‌സ് ആയി മാറിയ എല്‍ദോ എബ്രഹവും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 ന് മാഞ്ചസ്റ്ററില്‍ ഉണ്ടാവും.

കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല. അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജി സലിംകുട്ടി(  +44 7723 078671)ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) ,രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക

Registration Link 
https://fienta.com/kerala-nurses-uk-conference-2024

 

More Latest News

പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം

ടീം ഡെഗനാമും ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഈസ്റ്റ് ലണ്ടനിലെ കാമ്പിയന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്‍പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേറുന്നത്. സ്നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്നേഹാസംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞ കാമ്പിയന്‍ സ്‌കൂളിന്റെ ഹാളില്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പിടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണ്ണാഭമാക്കും. ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘ്ന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല, കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകറിയ, കീബോര്‍ഡില്‍ ഇന്ദ്ര ജാലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍, പ്രശസ്ത ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍, വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ഹാളിനോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകപ്രകാശ് അഞ്ചല്‍ : 07786282497സോണി : 07886973751  

അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും

അബര്‍ദീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും ഭക്തിനിര്‍ഭരമായി ആഘോഷിക്കും. നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ ഡോ. ജോണ്‍ മാത്യുവും ഇടവക വികാരി ഫാ. വര്‍ഗീസ് പിഎയും കാര്‍മികത്വം വഹിക്കും. ഇന്ന് 6.30ന് സന്ധ്യാനമസ്‌കാരവും വചന പ്രഘോഷണവും നാളെ രാവിലെ എട്ടു മണിയ്ക്ക് പ്രഭാത നമസ്‌കാരവും ഒന്‍പതു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും നേര്‍ച്ച വിളമ്പും ആണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിലും നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുര്‍ബ്ബാനയും സണ്‍ഡേ സ്‌കൂളും രണ്ടാം ശനിയാഴ്ചകളിലും നാലാം ശനിയാഴ്ചകളിലും സന്ധ്യാ നമസ്‌കാരവും യൂത്ത് മീറ്റിംഗും നടത്തിവരുന്നു. അബര്‍ഡീനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ദേവാലയത്തിന്റെ വിലാസം:The Stables, Brimmand Church, Bucksburn,Aberdeen,AB21 9SS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:വികാരി വര്‍ഗീസ് പിഎ: 07771147764സെക്രട്ടറി സജി തോമസ്: 07588611805ട്രെസ്റ്റീ എം.ആര്‍ സുധീപ് ജോണ്‍: 07898804324

കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് ഫറോക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയ ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ 2.30-ഓടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. മരിച്ച കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫറോക്ക് കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം ലഭിച്ച ഉടനെ സംഭവ സ്ഥലത്തെത്തി പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 27 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതേസമയം, കൊല്ലം -തേനി ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വളഞ്ഞാങ്ങാനത്തിന് സമീപം ദേശീയ പാതയില്‍ റോഡിന്റെ വശത്ത് നിന്നും കൊക്കയില്‍പതിക്കാതെ ക്രാഷ് ബാരിയറില്‍ തട്ടി നില്‍ക്കുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം

വാട്‌സആപ്പ് കോളിങ്ങ് ഫീച്ചര്‍ വളരെ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ചുകൊണ്ട് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.  എന്നാല്‍ ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.  

സോഷ്യല്‍മീഡിയില്‍ വിശ്വാസയോഗ്യമല്ലാതെ വരുന്ന എല്ലാ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയും തട്ടിപ്പ് സുലഭമായി നടക്കുന്ന കാലമാണിത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്. മെസേജുകളിലൂടെയോ ലിങ്കുകളിലൂടെയോ ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാര്‍ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പ്രത്യേകം പറയുന്നു.  പൊലീസിന്റെ അറിയിപ്പ് ഇങ്ങനെ:ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
  • Most Read

    British Pathram Recommends