സോണിയുടെ പുതിയ ഹെഡ് ഫോണുകള്‍ ഇതാ വിപണിയില്‍ അവതരിപ്പിച്ചു. Sony WH-1000XM5 എന്ന ഹെഡ് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വിപണിയില്‍ സോണിയുടെ WH-1000XM4 എന്ന മോഡലുകള്‍ എത്തിയിരിക്കുന്നു.
സോണിയുടെ ഈ WH-1000XM5 എന്ന ഹെഡ് ഫോണുകളുടെ പ്രധാന സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്. 30 മണിക്കൂര്‍ വരെ ഇതിനു മ്യൂസിക്ക് പ്ലേ ബാക്ക് ഈ WH-1000XM5 ഹെഡ് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്. അതുപോലെ തന്നെ വോയ്സ് പിക്ക് അപ്പ് ടെക്ക്നോളജി അടക്കമുള്ള സംവിധാനങ്ങള്‍ ഇതില്‍ ലഭിക്കുന്നതാണ്.
മറ്റു സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ Bluetooth 5.2,മള്‍ട്ടി പോയിന്റ് കണക്റ്റിവിറ്റി ,ഗൂഗിള്‍ അസിസ്റ്റന്റ് ,അലെക്സ സപ്പോര്‍ട്ട് ,ഗൂഗിള്‍ ഫാസ്റ്റ് പെയര്‍ ,Microsoft Windows Swift Pair,Ambient Noise Mode (transparency) കൂടാതെ അഡാപ്റ്റീവ് സൗണ്ട് കണ്ട്രോള് അടക്കമുള്ള സപ്പോര്‍ട്ടും ഈ ഹെഡ് ഫോണുകളില്‍ ലഭിക്കുന്നതാണ് .
വില നോക്കുകയാണെങ്കില്‍ WH-1000XM5 ഹെഡ് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 400 ഡോളര്‍ ആണ്. ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും.