വരുന്ന മാസത്തോടെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലേക്ക് പുതിയൊരു താരവും കൂടി എത്തുന്നു. 200 മെഗാപിക്സല്‍ ക്യാമറ സൗകര്യം നല്‍കുന്ന പുതിയൊരു സ്മാര്‍ട്ട് ഫോണാണ് എത്തുന്നത്. 'മോട്ടറോള ഫ്രോണ്ടിയര്‍' ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്.
ഇത് കൂടാതെ 50എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും, 12എംപി ടെലിഫോട്ടോ സെന്‍സറും ചേര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായിരിക്കും ഫോണില്‍ ലഭിക്കുക. സാംസങ്ങിന്റെ 200-മെഗാപിക്സല്‍ ഐഎസ്ഒ സെല്‍ എച്ച്പി 1 ഇമേജ് സെന്‍സറാണ് പ്രധാനക്യാമറയില്‍ മോട്ടറോള സജ്ജീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് പിക്‌സല്‍ ബിന്നിങ് വഴി 12.5 മെഗാപിക്‌സല്‍ അല്ലെങ്കില്‍ 50 മെഗാപിക്‌സല്‍ സ്റ്റില്‍ ഇമേജുകള്‍ നിര്‍മിക്കാന്‍ സാധിക്കും. 30 ഫ്രെയിം പെര്‍ സെക്കന്‍ഡില്‍ 8K വീഡിയോകള്‍ ചിത്രീകരിക്കാനും സെന്‍സര്‍ സഹായകരമാണ്. 200 മെഗാപിക്‌സലുള്ള ലോകത്തിന്റെ ആദ്യ മൊബൈലാണ് ഇതെന്നാണ് കമ്ബനിയുടെ അവകാശവാദം.
60 മെഗാപിക്സലിന്റെ സെല്‍ഫി ക്യാം ലഭ്യമായ ഫോണില്‍, 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് മോട്ടോറോള ഫ്രോണ്ടിയറിലുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 (8+GEN1) ചിപ്സെറ്റോടെയാണ് ഹാന്‍ഡ്സെറ്റെത്തുന്നത്. 4500 എംഎഎച്ച് ( 4500mAh) ബാറ്ററിയുള്ള ഫോണില്‍ 125W ഫാസ്റ്റ് ചാര്‍ജിങ്ങാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.