ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഏലപ്പാറയിലെ ക്യന്‍സര്‍ ബാധിതയായ B Ed, വിദ്യര്‍ത്ഥി അനു ആന്റണിക്കു വേണ്ടിനടത്തിയ ഈസ്റ്റര്‍ ചാരിറ്റിയുടെ ലഭിച്ച 2615 പൗണ്ട് (2,58,131രൂപ) ബഹുമാനപ്പെട്ട മുന്‍ ചിഫ് വിപ്പ് പി സി ജോര്‍ജ് അനുവിന്റെ വീട്ടില്‍ എത്തി അനുവിനു കൈമാറി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ) മുന്‍ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന് സന്നിഹിതനായിരുന്നു.
അനുവിന്റെയും കുടുംബത്തിന്റെയും ഈ വിഷമഘട്ടത്തില്‍ അവരെ സഹായിക്കാന്‍ മുന്പോട്ടുവന്ന യുകെ മലയാളികളെ പി സി ജോര്‍ജ് അഭിനന്ധിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന എളിയ പ്രവര്‍ത്തനങ്ങളെ സര്വന്മന പിന്തുണക്കുന്ന മുഴുവന്‍ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിക്കുന്നു.
അനുവിന്റെയും കുടുംബത്തിന്റെയും വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ അറിയിച്ചത് യുകെയിലെ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യുകെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യുകെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10,800,000 (ഒരുകോടി എട്ടു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്കുവാന് കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്, ലിവര്‍പൂള്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം, പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്.
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.''