18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ് >>> വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് >>> ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം >>> ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന >>> ഗുരുവായുരമ്പലത്തില്‍ വെച്ച് മാളവികയെ താലി ചാര്‍ത്തി നവനീത്, മകളുടെ കൈപിടിച്ച് ഏല്‍പ്പിച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍, നിറകണ്ണുകളോടെ കാളിദാസും >>>
Home >> CHARITY
ഈസ്റ്റര്‍ ചാരിറ്റി അവസാനിച്ചു ലഭിച്ചത് 2615 പൗണ്ട് (ഏകദേശം 2,58,000 രൂപ) സഹായിച്ച എല്ലാവര്‍ക്കും നന്ദി... എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു...

ടോം ജോസ് തടിയംപാട്

Story Dated: 2022-04-18

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. 2615 പൗണ്ട്(ഏകദേശം 2,58,000 രൂപ) യുകെയിലെ നല്ലമനുഷ്യര്‍ തന്നു സഹായിച്ചു. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തെ മാനിച്ച എല്ലാവരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ലഭിച്ച പണം അടുത്ത ദിവസം തന്നെ സാമൂഹികപ്രവര്‍ത്തകരുടെ സാന്ന്യധ്യത്തില്‍ അനു ആന്റണിക്കു കൈമാറുമെന്ന് അറിയിക്കുന്നു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ക്യന്‍സര്‍ ബാധിച്ചു ചികിത്സിക്കാന്‍ ബുദ്ധിമുട്ടുന്ന B Ed, വിദ്യര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഞങ്ങള്‍ ചാരിറ്റി കളക്ഷന്‍ നടത്തിയത്.  

പണം തന്നു സഹായിച്ച ആര്‍ക്കെങ്കിലും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റെ് ലഭിച്ചിട്ടില്ലെങ്കില്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക. അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ അറിയിച്ചത് യുകെയിലെ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഞങ്ങള്‍ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഞങ്ങളുടെ വര്‍ത്തകണ്ടു അനുവിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു ലഭിച്ചത് 12.500 രൂപയാണ് അതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധികരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി, മത, വര്‍ഗ, വര്‍ണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും, നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 10,800,000 (ഒരുകോടി എട്ടു ലക്ഷം) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിനു മലയാളം യുകെ പത്രത്തിന്റെ അവാര്‍ഡ്,ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം,പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്. 
'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

 

More Latest News

ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്

ചുട്ട് പൊള്ളുന്ന ചൂടില്‍ ഒന്ന് പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. പുറത്തെ ട്രാഫിക്കും യാത്രയും എല്ലാം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. എന്നാല്‍ ട്രാഫിക്ക് സിഗ്നലിലെ കാത്ത് നില്‍പ്പില്‍ ചൂടിനെ മറികടക്കാന്‍ പുതിയൊരു ആശയവും പൊതു ജനങ്ങള്‍ക്ക് ഒരു സഹായവും ഒരുക്കിയിരിക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍. ഉഷ്ണതരംഗത്തില്‍ മരണം പോലും സംഭവിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുകയാണ് പൊതുമരാമത്ത് ഒരുക്കിയ തണല്‍.  ഇതിന്റെ ഒരു വീഡിയോയയാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹവുമായി എത്തിയിരിക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേൃത്വത്തില്‍ പച്ചവിരി 20 മീറ്ററിലേറെ ദൂരത്തില്‍ വലിച്ചുകെട്ടിയാണ് യാത്രക്കാര്‍ക്ക് അല്‍പം തണലൊരുക്കുന്നത്. ട്രാഫിക് സിഗ്‌നലുകളില്‍ കാത്തുകിടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസമുണ്ടാകും വീഡിയോയുടെ കാഴ്ചക്കാര്‍ ലക്ഷങ്ങള്‍ പിന്നിട്ടു. ഏറ്റവും മികച്ച കാര്യമാണ് ഭരണകൂടം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് ആള്‍ക്കാര്‍ പറയുന്നത്. അവരുടെ ന?ഗരത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാവണമെന്നാണ് ആള്‍ക്കാരുടെ ആവശ്യം. പുതുച്ചേരി പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കാനും നെറ്റിസണ്‍സ് മറന്നില്ല.

വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ, ടീമിനെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വയറുവേദനയുമായി ഹോസ്പിറ്റലില്‍ എത്തി യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ 43 വയസുകാരിയുടെ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഒരാഴ്ച മുമ്പ് വയറുവേദനയായിട്ടാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. വീര്‍ത്ത വയറൊഴികെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ച് വച്ചിരിന്നെങ്കിലും നല്‍കേണ്ടി വന്നില്ല. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.

ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം

ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ വിചിത്രമായി മാറുന്ന കാലമാണിത്. ഇപ്പോഴിതാ ഡെനീമിന്റെ പുതിയൊരു ഫാഷനാണ് വാര്‍ത്തയാകുന്നത്. സംഭവം ഒരു പാന്റിലെ ഡിസൈനാണ്. 'Pee Stain' പാന്റ് വിപണിയില്‍ പുതിയ തരംഗമാകുകയാണ്. ലുക്ക് കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നുമെങ്കിലും ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ മുടക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ്-ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയ Pee Stain പാന്റാണിത്. പാന്റില്‍ മൂത്രമൊഴിച്ച പോലെ തോന്നിപ്പിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിചിത്രമായ ഈ ആശയം കൊണ്ടുവന്നത് ഡിസൈനര്‍മാരായ ലൂക്ക മാര്‍കെറ്റോയും ജോര്‍ദാന്‍ ബോവനും ചേര്‍ന്നാണ്. ഇരുവരും ജോര്‍ദാന്‍ലൂക്ക എന്നാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ പേരും ഇതുതന്നെയാണ്. പാന്റിന്റെ ഒറിജിനല്‍ വേര്‍ഷന് 811 ഡോളറാണ് വില. പൊള്ളുന്ന നിരക്കായതിനാല്‍ ഇതിന്റെ ലൈറ്റര്‍-വേര്‍ഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന് $608 കൊടുത്താല്‍ മതിയാകും. അതായത് 50,000 രൂപ. ഓണ്‍ലൈന്‍ ലോകത്ത് ഏറെ വിമര്‍ശനങ്ങളുണ്ടാക്കിയ ഈ വിചിത്ര ജീന്‍സ്, പീ സ്റ്റെയിന്‍ ഡെനിം (''pee stain denim') എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജീന്‍സ് പുറത്തിറങ്ങിയതെങ്കിലും വൈറലായത് ഇപ്പോഴാണെന്ന് മാത്രം.

ഗുരുവായുരമ്പലത്തില്‍ വെച്ച് മാളവികയെ താലി ചാര്‍ത്തി നവനീത്, മകളുടെ കൈപിടിച്ച് ഏല്‍പ്പിച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍, നിറകണ്ണുകളോടെ കാളിദാസും

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ ചക്കി എന്ന മാളവിക വിവാഹിതയായി. ഇന്ന് വെളുപ്പിന് ഗുരുവായുരമ്പലത്തില്‍ വെച്ച് നവനീത് ഗിരീഷ് ചക്കിയുടെ കഴുത്തില്‍ താലികെട്ടി. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയാണ് നവനീത്. ഇരുവരുടെയും കുടുംബാംഗങ്ങളും നടന്‍ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.കൂര്‍ഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം നടന്നത് ഏറെ നാളത്തെ കുടുംബത്തിന്റെ കാത്തിരിപ്പാണ് വിവാഹം.നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്. ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും മൂത്ത മകനും നടനുമായ കാളിദാസും വിവാഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.  

'രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ല ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്ന് പറഞ്ഞു, അതിന് രാജു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു' സംവിധായകന്‍ കമല്‍ പറയുന്നു

സംവിധായകനായും തിരക്കഥാകൃത്തായും തെളിഞ്ഞിട്ടുള്ള കമല്‍ നിര്‍മ്മാതാവായി വേഷമിട്ട ചിത്രമാണ് സെല്ലുലോയ്ഡ്. ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രം നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. കേരള സ്്‌റേറ്റ് ഫിലിം അവാര്‍ഡിന്റെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് പൃഥ്വിരാജിനെ തേടിയെത്തിയ ചിത്രമായിരുന്നു സെല്ലുലോയ്ഡ്. ഫിലിം ഫെയര്‍ അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഇങ്ങനെ നിരവധി അവാര്‍ഡുകള്‍ ആണ് നേടിയത്.  ഇന്നുവരെ ചിത്രം സംവിധാനവും തിരക്കഥയും മാത്രം ചെയ്തിരുന്ന കമല്‍ നിര്‍മ്മാതാവായപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും. സിനിമയിലേക്ക് നായകനാകാന്‍ പൃഥ്വിയേയും തിരഞ്ഞെടുത്ത കാര്യത്തെ കുറിച്ചാണ് കമല്‍ പറയുന്നത്.  ഒരു അഭിമുഖത്തിലാണ് കമല്‍ ഈ കാര്യം പറഞ്ഞത്. കമലിന്റെ വാക്കുകള്‍ ഇങ്ങനെ:'ഞാന്‍ ഇന്നുവരെ ഒരു സിനിമയേ നിര്‍മിച്ചിട്ടുള്ളൂ. അതാണ് സെല്ലുലോയ്ഡ്. സംവിധായകന്‍ മാത്രമല്ല, അതിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും ഞാന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫണ്ട് വലിയൊരു വിഷയമായിരുന്നു. പലരോടും ചോദിച്ചിട്ട് ഒടുവില്‍ കോമണ്‍ഫ്രണ്ടായ മസ്‌കറ്റിലുള്ള ഉബൈദാണ് നിര്‍മ്മാതാവാകാന്‍ ഒപ്പം നിന്നത്.  ജെ സി ഡാനിയലായി അഭിനയിക്കാന്‍ ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന് എവിടെയൊക്കെയോ ജെ സി ഡാനിയലുമായി സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ കിട്ടിയിട്ടുള്ള ആളാണ് ജെ സി ഡാനിയല്‍. പൃഥ്വിരാജിനെ ഞാന്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഞാന്‍ ജെ സി ഡാനിയല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ രാജുവിനൊപ്പം ഇരുന്ന് സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തു. പൃഥ്വിരാജ് അന്നും നല്ല പൈസ വാങ്ങുന്നയാളാണ്. വലിയ ഹീറോയായിക്കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോള്‍ വാങ്ങിക്കുന്ന പൈസ തരാന്‍ എന്റെ കൈയില്‍ ഇല്ലെന്നും ഞാന്‍ തരുന്ന പൈസ വാങ്ങിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറാണോയെന്ന് ചോദിച്ചു. രാജു കുറേനേരം ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാര്‍ മൊത്തത്തില്‍ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന് ചോദിച്ചു. സാര്‍ തീരുമാനിച്ചോളൂ, എനിക്കൊരു പ്രശ്‌നവുമില്ല, പക്ഷേ സമയം വേണമെന്ന് പറഞ്ഞു'-കമല്‍ വ്യക്തമാക്കി.

Other News in this category

  • പയ്യന്നൂരിലെ പ്രദീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഈസ്റ്റര്‍ കാലത്തു നമുക്ക് ഒരുമിക്കാം, ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
  • ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി, ഈ കുഞ്ഞിന്റെ കഥയറിഞ്ഞ് സഹായിക്കാന്‍ സുമനസ്സുകളെ തേടുന്നു
  • ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും, പാലക്കാടു ജില്ലയിലെ   സിബിക്കു കുറച്ചുകാലം ചികിത്സ തുടരാം, സഹായിച്ച എല്ലാവര്‍ക്കും നന്ദി
  • ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം, വടക്കാംചേരിയിലെ സിബിക്ക് കിഡ്നി ചികിത്സക്ക് പണമില്ല സഹായിക്കണം
  • അശോക് കുമാര്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് 2023 ഒക്ടോബര്‍ 8ന് സെല്‍സ്ഡണില്‍, ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക അല്‍ഷിമേഴ്സ് റിസേര്‍ച് യുകെയ്ക്ക് കൈമാറും
  • ലിമയുടെ മുന്‍ സെക്രെട്ടറി ബിജു ജോര്‍ജ് കുര്യാക്കോസിന്റെ കുറുമുള്ളൂരിലെ വീട്ടില്‍ എത്തി ഓണം ചാരിറ്റി കൈമാറി, ആകെ ലഭിച്ച തുക 1385 പൗണ്ട്
  • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട്, ഏകദേശം 143419 രൂപ രൂപ
  • നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍ കാഴ്ചനഷ്ടപ്പെട്ട ഈ പിതാവിനും നഴ്‌സിംഗ് പഠിക്കുന്ന മകള്‍ക്കും ഒരു കൈ സഹായം നല്‍കാം, ഇതുവരെ ലഭിച്ചത് 610 പൗണ്ട്
  • കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ ചികിത്സാ സഹായം തേടുന്നു, കുടുംബത്തിന്റെ ഏക അത്താണിയായ കുര്യാക്കോസിന്റെ ജീവിതം മുന്നോട്ട് പോകണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം
  • ഇടുക്കിയുടെ മദര്‍ തെരേസ ബ്രദര്‍ രാജു UKKCA സമ്മേളത്തില്‍ പങ്കെടുക്കാന്‍ യുകെയില്‍ എത്തിച്ചേരുന്നു...
  • Most Read

    British Pathram Recommends