18
MAR 2021
THURSDAY
1 GBP =105.81 INR
1 USD =83.28 INR
1 EUR =90.63 INR
breaking news : 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ >>> സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്ന സര്‍ക്കാന്‍ നയം ക്രൂരമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്; പിന്‍വലി്ക്കാന്‍ അപേക്ഷിച്ച് സര്‍ക്കാരിനും ലേബര്‍ പാര്‍ട്ടിക്കും കത്ത് >>> 500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍ >>> മദ്യത്തിന്റെ അമിത ഉപയോഗം മൂലം രോഗികളാവുന്നവരുടെ ബ്രിട്ടീഷുകാരുടെ എണ്ണം വര്‍ധിക്കുന്നു; 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ആളുകള്‍, എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട് >>> സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങള്‍ തിരിച്ചടിയായി; മലയാളികളടക്കമുള്ള വിദേശ ബിരുദധാരികള്‍ക്കുള്ള തൊഴില്‍ ഓഫറുകള്‍ പിന്‍വലിച്ച് യുകെയിലെ പ്രമുഖ സ്ഥാപനങ്ങള്‍ >>>
Home >> OBITUARY
മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു; സംസ്‌കാരശുശ്രൂഷകളുടെ ക്രമീകരണം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ 8.30 വരെ

സ്വന്തം ലേഖകൻ

Story Dated: 2021-12-04

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗമായ പെരുമ്പട്ടി തേക്കുകാട്ടില്‍ തോമസ് എബ്രഹാമിന്റെ സഹധര്‍മ്മിണി മേരി എബ്രഹാം (71) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത പെരുമ്പാവൂര്‍ മാഞ്ഞൂരാന്‍ കുടുംബാംഗമാണ്.  

മക്കള്‍ : പരേതയായ ഷീബ എബ്രഹാം, ഷൈനോ ജോര്‍ളി (ഹൂസ്റ്റണ്‍) സുപ്രിയ സിസ്‌ക്കാ ( സാന്‍ അന്റോണിയോ)

മരുമക്കള്‍ : ജോര്‍ളി തോമസ് (ഹൂസ്റ്റണ്‍) മാര്‍ട്ടിന്‍ സിസ്‌ക്കാ (സാന്‍ അന്റോണിയോ)

കൊച്ചുമക്കള്‍ : ലൂക്ക്, എലൈജ, ജോനാ, ജൈടന്‍, ജയ്ല സാറാമ്മ ജേക്കബ് (ഹൂസ്റ്റണ്‍) സഹോദരിയാണ്
 
സംസ്‌കാരശുശ്രൂഷകളുടെ ക്രമീകരണം : ഡിസംബര്‍ 5 - ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ 8.30 വരെ പൊതുദര്‍ദര്‍ശനവും, സംസ്‌കാര ശുശ്രൂഷയുടെ ഒന്നും, രണ്ടും ക്രമങ്ങളും തിങ്കളാഴ്ച രാവിലെ 9 .30 മുതല്‍ 12 മണി വരെ പൊതുദര്‍ദര്‍ശനവും, സംസ്‌കാര ശുശ്രൂഷയുടെ മൂന്നും, നാലും ക്രമങ്ങളും ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ (9915 Belknap Rd, Sugar Land, TX 77498) നടക്കും. തുടര്‍ന്ന് ഫോറസ്‌റ് പാര്‍ക്ക് വെസ്റ്റേയ്മര്‍ സെമിത്തേരിയില്‍ പൂര്‍ത്തീകരിക്കും. (12800 Westheimer Road Houston, TX 77077)

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 770 310 9050

 

More Latest News

55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ

അമേരിക്കയില്‍ കാലിഫോണിയയില്‍ ഈ പട്ടണം സ്വന്തമാക്കാന്‍ ഒരു ഓഫറാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരുന്നത്. 'കാംപോ' എന്ന പട്ടണം ആണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലാസ് വോഗസിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ജോണ്‍ റേയുടെ ഉടമസ്ഥതയില്‍ ഉള്ള പട്ടണം ആണ് ഇത്.  66 ലക്ഷം ഡോളര്‍ (55 കോടി രൂപ) ഉണ്ടെങ്കില്‍ മെക്സിക്കോയ്ക്ക് സമീപമുള്ള ഈ പട്ടണം വാങ്ങാം. പട്ടണത്തിലെ വീടുകളും കടകളും പള്ളിയും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെ 20 കെട്ടിടങ്ങള്‍ക്ക് 2000 മുതല്‍ അദ്ദേഹമാണ് ഉടമ. എന്നാല്‍ നിയമവും ചട്ടവും ഉണ്ടാക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല. എങ്കിലും കെട്ടിടങ്ങള്‍ എല്ലാം ഒന്നിച്ചു വില്‍ക്കുന്നതിനെ പട്ടണം വില്‍ക്കുക എന്നാണ് പറയുന്നത്. ഈ കെട്ടിടങ്ങളിലെ വാടകക്കാരായി ആകെ 100 പേരാണ് പട്ടണത്തിലുള്ളത്. കെട്ടിട ഉടമയായി എല്ലാം നോക്കിനടത്തി മടുത്തതിനാലാണ് പട്ടണം വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ജോണ്‍ റേ പറയുന്നത്. ജോലിക്കാരെ കിട്ടാത്തതും മറ്റൊരു കാരണമാണ്. ടോപ്പ് ഗണ്‍ ക്രെ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പട്ടണത്തിന്റെ വില്‍പ്പനയുടെ കാര്യങ്ങള്‍ നോക്കുന്നത്.കാംപോ പട്ടണം 19-ാം നൂറ്റാണ്ട് മുതല്‍ ഇവിടെ ആളുകള്‍ താമസിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടെ സൈനിക താവളമായി മാറി. ബാങ്ക്‌ഹെഡ് സ്പ്രിങ്സ് എന്ന ഒരു പട്ടണം കൂടി ജോണ്‍ റേയ്ക്ക് സ്വന്തമായുണ്ട്. 20 ലക്ഷം ഡോളര്‍ കിട്ടിയാല്‍ ഇതും വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു

500 കിലോമീറ്റര്‍ അകലെയുള്ള കാമുകിയെ കാണാന്‍ താമസം തന്നെ കാറിലേക്കാക്കി കാമുകന്‍!!! തപണയത്തിന് കണ്ണും മൂക്കും മാത്രമല്ല അതിര്‍ത്തിയും ഇല്ലെന്ന് കാമുകന്‍

പ്രണയത്തിന് വേണ്ടി എന്ത് ത്യാകവും സഹിക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ട്. എന്ത് റിസ്‌ക് എടുത്തും കാമുകിയെയോ കാമുകനെയോ കാണാന്‍ ദൂരങ്ങളോളം സഞ്ചരിക്കുന്നവര്‍ ഉണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ കാര്യം ചെയ്ത് കാമുകിയെ കാണാന്‍ പോകുന്ന കാമുകനെ കുറിച്ചാണ് സോഷ്യല്‍ മീഡിയ പറയുന്നത്.  ചൈനയില്‍ നിന്നുള്ള കാമുകന്‍ ആണ് കാമുകിയെ കാണാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നത്. അതും 500 കിലോമീറ്റര്‍!!!. അത്രയും ദൂരെ താമസിക്കുന്ന കാമുകിയെ കാണാന്‍ ഇദ്ദേഹം പോകുന്ന രീതിയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നത്. 35 കാരനായ കാമുകന്‍ ഹുവാങിനെ സംബന്ധിച്ച് 500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആഴ്ചയില്‍ പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന അന്വേഷണം ഇയാളെ വളരെ വ്യത്യസ്തമായ ഐഡിയയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹം ആദ്യം തന്നെ തന്റെ വീട്  ഉപേക്ഷിച്ച് താമസം കാറിലേക്ക് മാറ്റി. വാടക വീടിനായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്.  ബെയ്ജിംഗില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഹുവാങിന് വാടക വീടും യാത്ര ചെലവുകളും ഒരുമിച്ച് താങ്ങാന്‍ കഴിയില്ല. ബെയ്ജിംഗില്‍ നിന്ന്, വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ പോകണമെങ്കില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യണം. പക്ഷേ എല്ലാ ആഴ്ചയവസാനവും ഹുവാങിന് കാമുകിയെ കാണാതിരിക്കാന്‍ പറ്റില്ല. പിന്നെ താമസിച്ചില്ല. വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം മാറ്റി.  കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായ ഒരു പ്രാദേശിക വെള്ളപ്പൊക്കത്തില്‍ തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഹുവാങ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 140 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രാദേശിക വെള്ളപ്പൊക്കത്തിലായിരുന്നു ഹുവാങിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് പണിയാമെന്ന് വച്ചാല്‍ കാമുകിയെ കാണാനുള്ള യാത്ര ഒഴിവാക്കേണ്ടിവരും. ഇതോടെ ഹുവാങിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പ്രണയത്തിന് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഹുവാങിന്റെ പക്ഷമെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ഇടവക പ്രഖ്യാപനവും പെരുന്നാളും ഞായറാഴ്ച, മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും

ലണ്ടന്‍: ഹെയ്‌സ്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക പെരുന്നാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാര്‍ സ്‌തെപ്പാനോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു. അന്നേ ദിവസം തിരുമനസ് കൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പെന്തിക്കോസ്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ട കോണ്‍ഗ്രിഗേഷന്‍ യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള ഒരു ദേവാലയമായി മെത്രാപ്പൊലീത്തയുടെ കല്‍പന പ്രകാരം ഉയര്‍ത്തപ്പെടുന്നു. ദൈവമാതാവിന്റെ വിത്തുകളുടെയും വിളകളുടെയും പെരുനാള്‍ ആണ് ഈ ഇടവക ആചരിക്കുന്നത്. 2022 ല്‍ അഞ്ചു കുടുംബങ്ങളുമായി തുടങ്ങിയ പ്രാര്‍ത്ഥന യോഗമാണ് ഇന്ന് അമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇടവകയായി ഉയര്‍ത്തപ്പെടുന്നത്. ഹെയ്‌സ് - ഹാര്‍ലിങ്ടണ്‍ - റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള സെന്റ് അന്‍സലെം ഇംഗ്ലീഷ് പള്ളിയില്‍ ആണ് ആരാധനകള്‍ നടത്തുന്നത്. ഏവരെയും പെരുനാള്‍ ശുശ്രൂഷകളിലേയ്ക്കും ഇടവക പ്രഖ്യാപനത്തിലേയ്ക്കും തുടര്‍ന്നുള്ള സ്‌നേഹ വിരുന്നിലേയ്ക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഷൈജു പി മത്തായി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകContact: Fr. Shyju P Mathai: +44 7467099140Jobin George: +44 7862635671; Nishin George: +44 7438804074  

ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്ററില്‍; ഒന്നാം സമ്മാനം ആയിരം പൗണ്ട്; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മറ്റന്നാള്‍ ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. രണ്ടാം സമ്മാനം 500 പൗണ്ട് ആണ്. ബെസ്റ്റ് ബോളര്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്നിങ്ങനെ മൂന്ന് മികച്ച താരങ്ങള്‍ക്കും ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്‌സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ചലഞ്ചേഴ്‌സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്‌സ് ക്ലബ് ഓക്‌സ്‌ഫോര്‍ഡും വേഴ്‌സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും. ടോണ്ടന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്‌സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും. യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പതു മണി മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും. രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍. ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത മലയാളികള്‍ മാത്രം പങ്കെടുക്കുന്നു എന്നതാണ്. അരുണിന്റെ നേതൃത്വത്തില്‍ ഒരു ടീം വളരെ നാളായി ഈ പരിപാടിയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. മലയാളികള്‍ മാത്രം പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഗ്ലോസ്റ്ററില്‍ ആദ്യമായെത്തുമ്പോള്‍ വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലഭ്യമാകുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരേയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിക്ക് കയ്യില്‍ നടത്തേണ്ട ശസ്ത്രക്രിയ നാവില്‍ നടത്തിയ സംഭവം: കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലു വയസ്സുകാരിക്ക് കൈവിരല്‍ സര്‍ജ്ജറി ചെയ്യേണ്ട ഇടത്ത് നാവിന് സര്‍ജ്ജറി ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ കുടുംബം ആശങ്കയില്‍. സംഭവത്തില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവ് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നാണ് കുടുംബത്തിന്റെ ആശങ്ക. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന ആളായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരല്‍ അധികമായി ഉള്ളത് മാത്രമായിരുന്നുവെന്ന് അയല്‍ക്കാരടക്കം വ്യക്തമാക്കുന്നു. മുടി നാരും വസ്ത്രത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതില്‍ നിന്ന് രക്തം വരാറുണ്ട്. അധികമുള്ള വിരല്‍ കളയുന്ന ചെറിയ സര്‍ജറിക്ക് പോയ നാലുവയസുകാരിയ്ക്ക് നടത്തിയത് പക്ഷേ നാവില്‍ ശസ്ത്രക്രിയയാണ്. അതേസമയം, കുട്ടിയ്ക്ക് നാവിന് തകരാറുണ്ടായിരുന്നു, അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ആശുപത്രിയുടെ വാദം. എന്നാല്‍ കുട്ടിയെ അറിയുന്നവരാരും ഈ വിശദീകരണം വിശ്വസിക്കില്ല. അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയയെന്ന ഗുരുതര ചികിത്സാപിഴവിന്റെ ഇര കൂടിയായ നാലുവയസുകാരി. മൂന്നാം ദിവസമാകുമ്പോഴേക്കും ചെറുതായി സംസാരിച്ചു തുടങ്ങുന്നുണ്ടെങ്കിലും നാവില്‍ വേദനയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തുന്നു. അതേസമയം, അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നാവില്‍ കെട്ടുണ്ടായിരുന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നല്‍കുന്ന റിപ്പോര്‍ട്ട്

Other News in this category

  • മത്തായി തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി, വാര്‍ധക്യ സഹജമായ അസുഖത്താല്‍ ഏതാനും ദിവസമായി ചികത്സയിലായിരുന്നു
  • യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി
  • അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍
  • യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്
  • യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍
  • ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'
  • ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...
  • UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...
  • പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...
  • പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...
  • Most Read

    British Pathram Recommends